Actress
വീണ്ടും ഡീപ് ഫേക്കിന് ഇരയായി രശ്മിക മന്ദാന
വീണ്ടും ഡീപ് ഫേക്കിന് ഇരയായി രശ്മിക മന്ദാന
വീണ്ടും ഡീപ് ഫേക്കിന് ഇരയായി തെന്നിന്ത്യന്‍ നടി രശ്മിക മന്ദാന. കൊളംബിയന്‍ മോഡലിന്റെ ശരീരത്തിലാണ് നടിയുടെ മുഖം ചേര്‍ത്ത് ഡീപ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയത്. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
ആറുമാസം മുന്‍പ് സമാനമായ രീതിയില്‍ നടിയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നിരുന്നു. ചലച്ചിത്ര ലോകത്തെ നിരവധിപേര്‍ താരത്തിന് പിന്തുണയുമായെത്തിയിരുന്നു.
ഡാനിയേല വിയ്യാറല്‍ എന്ന മോഡല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ബിക്കിനി ഫോട്ടോഷൂട്ടിലാണ് രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. വെള്ളച്ചാട്ട പശ്ചാത്തലത്തിലുള്ള വീഡിയോ രണ്ടു ദിവസമായാണ് പ്രചരിക്കുന്നത്.
2023 നംബറിലാണ് നടിയുടെ ആദ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. എഐ സാങ്കേതിവിദ്യ ഉപയോഗിച്ച് വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച പ്രതിയെ 2024 ജനുവരിയില്‍ ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു.
രശ്മികയ്ക്ക് പുറമെ ആലിയ ഭട്ട്, റണ്‍വീര്‍ സിംഗ്,കത്രീന കൈഫ്, നോറ ഫത്തേഹി, ആമിര്‍ ഖാന്‍, കാജോള്‍ എന്നിവരും ഡീപ് ഫേക്കിന് ഇരയായിരുന്നു.
