Connect with us

എന്റെ കൊച്ചിന്റെ അമ്മയല്ലേ എന്റെ ഭാര്യ.’അവൾ ആരോപണം ഉന്നയിച്ചാലും ഞാൻ ഒന്നും പറയില്ല!ഞാൻ മോശക്കാരനായതുകൊണ്ടാണ് ഭാര്യയുമായി വേർപിരിഞ്ഞത്- സിബിൻ ബെഞ്ചമിൻ

Malayalam

എന്റെ കൊച്ചിന്റെ അമ്മയല്ലേ എന്റെ ഭാര്യ.’അവൾ ആരോപണം ഉന്നയിച്ചാലും ഞാൻ ഒന്നും പറയില്ല!ഞാൻ മോശക്കാരനായതുകൊണ്ടാണ് ഭാര്യയുമായി വേർപിരിഞ്ഞത്- സിബിൻ ബെഞ്ചമിൻ

എന്റെ കൊച്ചിന്റെ അമ്മയല്ലേ എന്റെ ഭാര്യ.’അവൾ ആരോപണം ഉന്നയിച്ചാലും ഞാൻ ഒന്നും പറയില്ല!ഞാൻ മോശക്കാരനായതുകൊണ്ടാണ് ഭാര്യയുമായി വേർപിരിഞ്ഞത്- സിബിൻ ബെഞ്ചമിൻ

ഇത്തവണത്തെ ബിഗ്‌ബോസ് മലയാളം സീസണിലൂടെ ആറ് വൈൽഡ് കാർഡുകളിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന മത്സരാര്ഥിയായിരുന്നു സിബിൻ. പക്ഷെ സഹമത്സരാർത്ഥി ജാസ്മിനുമായുള്ള വാക്ക് തർക്കത്തെ തുടർന്ന് അശ്ലീല ചേഷ്ഠകൾ കാണിച്ചതോടെ സിബിനെ ബി​ഗ് ബോസും മോഹൻലാലു വാൺ ചെയ്തു. ഇതോടെ മാനസീകമായി തളർന്ന സിബിൻ പിന്നീട് ഷോ ക്വിറ്റ് ചെയ്തു. സീസൺ ആറിൽ വന്ന മത്സരാർത്ഥികളിൽ എന്റർടെയ്ൻമെന്റ് എന്ന വാക്കിനോട് നൂറ് ശതമാനം നീതി പുലർത്തിയൊരാൾ സിബിൻ മാത്രമായിരുന്നു. പക്ഷെ ഹൗസിൽ രണ്ടാഴ്ച തികച്ച് നിൽക്കാതെ ക്വിറ്റ് ചെയ്തതിനാൽ തന്റെ ജീവിത കഥയൊന്നും സിബിൻ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താൻ വളർന്ന് വന്ന സാ​ഹചര്യത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി സിബിൻ. ‘ഞാൻ ജനിച്ചത് സാധാരണ കുടുംബത്തിലായിരുന്നു. എന്റേത് മത്സതൊഴിലാളി ബാ​ഗ്രൗണ്ടുള്ള കുടുംബമാണ്. പപ്പയുടെ ജോലി പോയപ്പോൾ കുടുംബം ഫിനാഷ്യലി തകർന്നു.’ ‘വീട്ടിൽ കാശില്ലെന്ന് അറിയാവുന്നതുകൊണ്ട് ഒന്നിനും ഞാൻ വാശി പിടിച്ചിരുന്നില്ല. ഡാൻസ് എനിക്ക് പാഷനാണ്. പണ്ട് മുതൽ ഡാൻസ് ചെയ്യുന്നുണ്ട്. ഒറ്റ സ്റ്റേജിൽ പതിനഞ്ച് ഡാൻസൊക്കെ കളിച്ചിട്ടുണ്ട്. പ്ലസ് വണ്ണിൽ എത്തിയപ്പോൾ ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തു.

അവിടെ നിന്നാണ് ലൈഫ് ചെയ്ഞ്ചായത്. പിന്നെ ഒരുപാട് ഷോകൾ കിട്ടി. കയ്യിൽ കാശ് വന്ന് തുടങ്ങി.’ കൊറിയോ​​ഗ്രാഫറായും പ്ലംബറായും കാറ്ററിങ് സർവ്വീസിലും ബാക്ക്​ഗ്രൗണ്ട് ഡാൻസറായും അസിസ്റ്റന്റായുമെല്ലാം വർക്ക് ചെയ്തിട്ടുണ്ട്. ലാൽ സാറിന്റെ ബാ​ഗ്​ഗ്രൗണ്ടിൽ ഞാൻ ഡാൻസ് കളിച്ചിട്ടുണ്ട്. പിന്നീടാണ് ഡിജെയായി പ്രവർത്തിച്ച് തുടങ്ങിയത്. ശേഷം ആര്യ വഴി സ്റ്റാർട്ട് മ്യൂസിക്കിൽ എത്തി. സിനിമകളും ചെയ്തു. ഒരു സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. അമല പോളിന്റെ ടീച്ചറായിരുന്നു ആ സിനിമ. സിനിമ സംവിധാനം ചെയ്യാൻ ഉദ്ദേശമുണ്ട്.’

‘ഞാനും ഭാര്യയും സെപ്പറേറ്റഡാണ്. ഡിവോഴ്സായിട്ടില്ല. ആര്യയുടെ സുഹൃത്താണ് എന്റെ ഭാര്യ. ഇരുവരും ഒരുമിച്ച് സ്കൂളിൽ പഠിച്ചതാണ്. അങ്ങനെയാണ് പരിചയപ്പെടുന്നത്. പല ഷോകളിലും ഒരുമിച്ച് ഞാനും ആര്യയും പ്രവർത്തിച്ചിട്ടുണ്ട്. ഒരു ഫാമിലിപോലെയാണ് ഞങ്ങൾ. എന്റെ കൊച്ചിന്റെ അമ്മയല്ലേ എന്റെ ഭാര്യ.’അവൾ ആരോപണം ഉന്നയിച്ചാലും ഞാൻ ഒന്നും പറയില്ല. എന്റെ കൊച്ചിന്റെ അമ്മയാണ് അത് മാറില്ലല്ലോ. ഞാൻ പുള്ളിക്കാരിയെ കുറിച്ച് ഒരു അക്ഷരം മോശമായി പറയില്ല. പുള്ളിക്കാരിയുടെ ആരോപണങ്ങൾ സ്വാഭാവികമല്ലേ. ലവ്-അറേഞ്ച്ഡ് മാരേജായിരുന്നു ഞങ്ങളുടേത്. പുള്ളിക്കാരിയുടെ കോളജിൽ കോറിയോ​ഗ്രാഫ് ചെയ്യാൻ പോയപ്പോഴാണ് പുള്ളിക്കാരിയെ കണ്ടത്. പിന്നീട് ഫേസ്ബുക്കിൽ മെസേജ് അയച്ച് ഫ്രണ്ട്സാവുകയായിരുന്നു.’ ‘ഞാൻ മോശക്കാരനായതുകൊണ്ടാണ് ഞങ്ങൾ വേർപിരിഞ്ഞത്. പുള്ളിക്കാരിക്ക് പറ്റിയ ആളല്ല ഞാൻ. അതുകൊണ്ട് പുള്ളിക്കാരി എന്നെ വേണ്ടെന്ന് വെച്ച് പോയി. മോനെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം വരാറുണ്ട്. മോനെ കാണാൻ പറ്റാറില്ല. അത് ആലോചിക്കുമ്പോൾ എപ്പോഴും വിഷമമാണ്.’ മോന്റെ മുഴുവൻ കസ്റ്റോഡിയൻഷിപ്പ് എനിക്ക് വേണ്ട. കാണാനും ഇടപഴകാനും സാധിച്ചാൽ മതിയായിരുന്നു’, എന്നാണ് സിബിൻ പറഞ്ഞത്. സിബിൻ ബി​ഗ് ബോസിൽ കയറിയശേഷം ​താരത്തിന് എതിരെ ​ഗുരുതര ആരോപണങ്ങളുമായി ഭാര്യ എത്തിയിരുന്നു. തന്നോടും മോനോടും ചെയ്യാൻ പാടില്ലാത്തത് സിബിൻ ചെയ്തുവെന്നും താരത്തിന് ലിവിങ് റിലേഷൻഷിപ്പുണ്ടായിരുന്നുവെന്നുമാണ് ഭാര്യ പറഞ്ഞത്. ഡിവോഴ്സ് തരാതെ സിബിൻ ബുദ്ധിമുട്ടിക്കുകയാണെന്നും സിബിന്റെ ഭാര്യ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top