എന്റെ അമ്മച്ചിയാണേ നൃത്തം പഠിപ്പിച്ചത് – ചാക്കോച്ചൻ
മലയാളത്തിന്റെ ചോക്ലേറ്റ് ബോയ്യാണ് ചാക്കോച്ചനെന്നറിയപ്പെടുന്ന കുഞ്ചാക്കോ ബോബൻ . ഒരു കാലത്ത് പെൺകുട്ടികളുടെ ഹരമായിരുന്നു താരം. ഈയിടയ്ക്കാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചാക്കോച്ചന് കുഞ്ഞു ജനിച്ചത്. അതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. എന്നാലിപ്പോൾ തന്റെ നൃത്ത വാസനയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന്റെ എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ മനസ് തുറന്നത്.
എന്റെ അപ്പന്റെ അമ്മയാണ് അതിനു കാരണമായത്. അമ്മച്ചിയെന്നാണ് ഞാന്‍ വിളിക്കുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു വര്‍ഷമെങ്കിലും ഭരതനാട്യം ശാസ്ത്രീയമായി പഠിക്കണമെന്നു നിര്‍ബന്ധം പിടിച്ച് എന്നെക്കൊണ്ട് അരങ്ങേറ്റം നടത്തിയത് അമ്മച്ചിയാണ് . അങ്ങനെ നൃത്തത്തിന്റെ ഒരു അടിത്തറ പാകിത്തന്നത് അമ്മച്ചിയാണ്. പിന്നീട് സിനിമയില്‍ വന്നപ്പോള്‍ എനിക്കത് ഒരുപാട് ഉപകാരപ്രദമായി. ചാക്കോച്ചന് പറഞ്ഞു.ഇതിനു പുറമേ , തന്റെപുതിയ ലുക്ക് വേണ്ട പഴയ ചാക്കോച്ചനെ തിരികെ വേണമെന്നു പറയുന്ന ആരാധകരോട് ഫീല്‍ഡ് ഔട്ട് ആക്കാനാണ് അവരുടെയൊക്കെ പ്ലാനെന്നു തോന്നുന്നുവെന്നും ചാക്കോച്ചന് ട്രോളുകയാണ്.
സിനിമയില്‍ സൗബിന് ഷാഹിറിന്റെ അഭിനയം കണ്ട് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്ന നടന് വെളിപ്പെടുത്തുന്നു. കുമ്പളങ്ങി നൈറ്റ്സ്, വൈറസ് എന്നീ സിനിമകളിലെ സൗബിന്റെ അഭിനയം കണ്ട് കോരിത്തരിച്ചിരുന്നു പോയിട്ടുണ്ട്. ‘ കുഞ്ചാക്കോ വ്യക്തമാക്കി.
