Connect with us

വിദ്യാസാഗർ വീണ്ടും മലയാളത്തിലേക്ക് ; ദിലീപ് ചിത്രത്തിലൂടെ സംഗീതമൊരുക്കി എത്തുന്നു !

Malayalam

വിദ്യാസാഗർ വീണ്ടും മലയാളത്തിലേക്ക് ; ദിലീപ് ചിത്രത്തിലൂടെ സംഗീതമൊരുക്കി എത്തുന്നു !

വിദ്യാസാഗർ വീണ്ടും മലയാളത്തിലേക്ക് ; ദിലീപ് ചിത്രത്തിലൂടെ സംഗീതമൊരുക്കി എത്തുന്നു !

മലയാള സിനിമാലോകത്തും പ്രേക്ഷകർക്കും മറക്കാനാവാത്ത സംഗീതം നൽകിയ വിദ്യാസാഗർ വീണ്ടും തിരിച്ചെത്തുകയാണ് .2016ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങൾക്ക് ശേഷമാണ് വിദ്യാസാഗർ വീണ്ടും മൈ സാന്റായിലൂടെ മലയാളത്തിലേക്ക് എത്തുന്നത്. ഓർഡിനറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സുഗീതിന്റെ ചിത്രത്തിൽ ദിലീപ് ആദ്യമായാണ് നായകനാകുന്നത്. ദിലീപിനൊപ്പം ഒരു കൂട്ടം കുട്ടികളും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഊട്ടിയാണ്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ക്രിസ്മസ് ചിത്രമായാകും മൈ സാന്റാ തീയേറ്ററുകളിൽ എത്തുക. സുഗീതിന്റെ ഓർഡിനറിക്കും 3 ഡോട്സിനും വിദ്യാസാഗർ സംഗീതം ഒരുക്കിയിരുന്നു.

അഴകിയ രാവണൻ എന്ന സിനിമയിലൂടെയാണ്‌ മലയാള ചലച്ചിത്രരംഗത്തേക്ക് അദ്ദേഹം പ്രവേശിച്ചത്. ഉസ്താദ്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്‌ലഹേം, ചന്ദ്രനുദ്ധിക്കുന്ന ദിക്കിൽ തുടങ്ങി ജോമോന്റെ സുവിശേഷങ്ങൾ വരെ 60 മലയാളം ചിത്രങ്ങൾക്ക് വിദ്യാസാഗർ സംഗീതം നൽകിയിട്ടുണ്ട്. ആദ്യ മലയാള ചിത്രത്തിന് തന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു. തുടർന്ന് 1998ൽ പ്രണയ വര്‍ണ്ണങ്ങളിലൂടെയും 2000ൽ ദേവദൂതനിലൂടെയും വിദ്യാസാഗർ ആ പുരസ്‌കാരം വീണ്ടും സ്വന്തമാക്കി.

സ്പീഡ് ട്രാക്കിനു ശേഷം ജയസൂര്യയും ദിലീപും ഒന്നിക്കുന്ന ജാക്ക് ആൻഡ് ഡാനിയേല്‍ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണിപ്പോൾ ദിലീപ്. കൊച്ചിയാണ് പ്രധാന ലൊക്കേഷൻ. ക്യാമറാമാൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കൻ, മേരാ നാം ഷാജിയ്ക്കു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം, നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പൻ, റാഫിയുടെ തിരക്കഥയിൽ പി ബാലചന്ദ്രകുമാർ സംവിധാനം ചെയ്യുന്ന പിക്ക് പോക്കറ്റ് എന്നിവയാണ് ദിലീപിന്റെ വരാനുള്ള മറ്റു ചിത്രങ്ങൾ.

Vidyasagar to score music for Dileep’s next movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top