എന്നെ ഈ രോഗം ബാധിക്കുന്നതിന് മുമ്പുള്ള വർഷം ഞാൻ പ്രത്യേകമായി ഓർക്കുന്നു… വളരെക്കാലമായി എനിക്ക് വിശ്രമവും ശാന്തതയും തോന്നിയിട്ടില്ല… തുറന്നു പറച്ചിലുമായി സാമന്ത

അടുത്ത കാലത്ത് തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറ്റവും കൂടുതൽ വ്യക്തി ജീവിതം ചർച്ചയായ നടിമാരിലൊരാളാണ് സമാന്ത. വിവാഹമോചനം, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചത് തുടങ്ങിയവ സമാന്തയെ തകർത്തിരുന്നു. ഇപ്പോഴിതാ അടുത്തിടെ തനിക്ക് ബാധിച്ച മയോസൈറ്റിസ് രോഗത്തെ കുറിച്ച് തുറന്നുപറയുകയാണ് സാമന്ത. തന്റെ യൂട്യൂബ് ചാനലിൽ ഹെൽത്ത് പോഡ്കാസ്റ്റ് എന്ന പേരിൽ ആരംഭിച്ച സീരീസിലാണ് താരം ഇതേ കുറിച്ചൊക്കെ തുറന്നുപറയുന്നത്. ‘എന്നെ ഈ രോഗം ബാധിക്കുന്നതിന് മുമ്പുള്ള വർഷം ഞാൻ പ്രത്യേകമായി ഓർക്കുന്നു. അത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള വർഷമായിരുന്നു. ഞാനും എന്റെ സുഹൃത്തും മാനേജരുമായ ഹിമാങ്കും മുംബയിൽ നിന്ന് മടങ്ങുകയായിരുന്നു. ആ ദിവസം ഞാൻ പ്രത്യേകം ഓർക്കുന്നു. ഇത് കഴിഞ്ഞ വർഷം ജൂണിലായിരുന്നു, ഒടുവിൽ എനിക്ക് ശാന്തത തോന്നുന്നു എന്ന് ഞാൻ അവനോട് പറഞ്ഞത് ഓർക്കുന്നു’.
‘വളരെക്കാലമായി എനിക്ക് വിശ്രമവും ശാന്തതയും തോന്നിയിട്ടില്ല. ഒടുവിൽ എനിക്ക് ശ്വസിക്കാനും ഉറങ്ങാനും കഴിയുന്നു. എനിക്ക് ഇപ്പോൾ ഉണർന്ന് എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏറ്റവും നന്നായി ചെയ്യാനും കഴിയുന്നു. ആ അവസ്ഥയിൽ നിന്നും ഉണർന്നു. ഈ പോഡ്കാസ്റ്റ് ചെയ്യാൻ ഞാൻ ആഗ്രഹിച്ചതിന്റെ കാരണം, ആ രോഗത്തിന് പിന്നാലെ ഞാൻ അനുഭവിച്ച വേദനാജനകമായ അനുഭവം തുറന്നുപറയുന്നതിന് വേണ്ടിയാണ്’- സാമന്ത പറഞ്ഞു. 2023 ൽ പുറത്തിറങ്ങിയ ഖുഷിയാണ് സാമന്ത നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. കഴിഞ്ഞവർഷം പ്രൈം വീഡിയോ സീരിസായ സിറ്റഡേൽ ചിത്രീകരണം പൂർത്തിയായ ശേഷം പേശികളെ ബാധിക്കുന്ന രോഗമായ മയോസൈറ്റിസ് ബാധയെ തുടർന്ന് അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു സാമന്ത. സാമിന്റെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് ആരാധകർ.
നടി പാർവതി നായർ വിവാഹിതയാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ ചിത്രങ്ങൾ പങ്കുവെച്ച് നടി തന്നെയാണ് വിവാഹിതയാകുന്നുവെന്നുള്ള കാര്യം അറിയിച്ചത്. ഹൈദരാബാദ് സ്വദേശിയും...