ആദ്യമായി റാംപിൽ ചുവടുവച്ച് സാറ അലി ഖാൻ ; പ്രോത്സാഹനവുമായി ഷോ കാണാനായി കാമുകൻ കാർത്തിക് ആര്യനും
ബോളിവുഡിൽ കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച താരമാണ് നടൻ സെയ്ഫ് അലി ഖാന്റെ മകൾ സാറാഹ് അലി ഖാൻ. ഇതായിപ്പോൾ എഫ്ഡിസിഐ ഇന്ത്യ കൗച്ചര്‍ വീക്കിന്റെ ഭാഗമായുളള ഫാഷന്‍ റാംപില്‍ ചുവടുവെച്ചിരിക്കുകയാണ് സാറ. ഡിസൈനർ ലേബലായ ഫാൽഗുനി ഷെയ്ൻ പീകോക്കിനു വേണ്ടിയാണ് സാറ റാംപിലെത്തിയത്. ഫാല്‍ഗുനി ഷെയ്ന് പീകോക്കിന്റെ ബോന്‍ജോര്‍ അജ്മര്‍ കളക്ഷനില്നിന്നുളള ലെഹങ്കയായിരുന്നു സാറയുടെ വേഷം. കല്ലുകള്‍ പതിപ്പിച്ച എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞതായിരുന്നു ലഹങ്ക.
തന്റെ ആദ്യ റാംപ് വാക്കിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഉളളിൽ ഭയമുണ്ടായിരുന്നുവെന്നാണ് സാറ പ്രതികരിച്ചത്. ”റാംപിൽ നടക്കുന്നത് ഇതാദ്യമാണ്. ഭയമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഞാൻ പറഞ്ഞാൽ അത് വലിയ കളളമായിരിക്കും. ഞാൻ ശരിക്കും അസ്വസ്ഥയായിരുന്നു. അതോടൊപ്പം തന്നെ ഒരുപാട് രസകരവുമായിരുന്നു.” – സാറ പറഞ്ഞു.
സാറയുടെ റാംപിലെ ആദ്യ ചുവടുവയ്പ് കാണാൻ താരത്തിന് ഇഷ്ടപ്പെട്ട മറ്റു രണ്ടുപേർ കൂടി എത്തിയിരുന്നു. സാറയുടെ കാമുകനെന്ന് പറയപ്പെടുന്ന നടൻ കാർത്തിക് ആര്യനും സാറയുടെ സഹോദരൻ ഇബ്രാഹിം അലി ഖാനുമാണ് റാംപിൽ എത്തിയത് . റാംപിൽ സാറയെ കൈയ്യടിച്ച് പ്രോൽസാഹിപ്പിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സാറയെയും കാര്‍ത്തിക്കിനെയും പലതവണ ഒന്നിച്ച കണ്ടതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പരന്നത്. ലക്നൗവിൽ ഇരുവരും ഇരുവരും പരസ്പരം കൈകോര്‍ത്ത് നടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രണയം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ സാറയുടെ റാംപ് വാക്ക് കാണാന്‍ കാര്‍ത്തിക് എത്തിയിരുന്നത്. സാറയും കാർത്തിക്കും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണ് ലവ് ആജ് കൽ 2. 2020 ൽ വാലന്റൈൻസ് ദിനത്തിലാണ് ചിത്രം റിലീസിനെത്തുക.
sarah ali khan- karthik aryan- ramp
