“അപ്പ കാണുന്നവനെ അപ്പ എന്ന് വിളിക്കുക” പോസ്റ്റ് ; ഉയിര് പോയാലും ഞാൻ അയച്ചു തരത്തില്ല ചേച്ചി; പക്ഷേ ഇന്നലെ രണ്ട് പേർ മെസേജ് അയച്ചു; ധന്യയും, ലക്ഷ്മിചേച്ചിയും മെസ്സേജ് അയച്ചതിനെ കുറിച്ച് അശ്വതി !
“അപ്പ കാണുന്നവനെ അപ്പ എന്ന് വിളിക്കുക” പോസ്റ്റ് ; ഉയിര് പോയാലും ഞാൻ അയച്ചു തരത്തില്ല ചേച്ചി; പക്ഷേ ഇന്നലെ രണ്ട് പേർ മെസേജ് അയച്ചു; ധന്യയും, ലക്ഷ്മിചേച്ചിയും മെസ്സേജ് അയച്ചതിനെ കുറിച്ച് അശ്വതി !
“അപ്പ കാണുന്നവനെ അപ്പ എന്ന് വിളിക്കുക” പോസ്റ്റ് ; ഉയിര് പോയാലും ഞാൻ അയച്ചു തരത്തില്ല ചേച്ചി; പക്ഷേ ഇന്നലെ രണ്ട് പേർ മെസേജ് അയച്ചു; ധന്യയും, ലക്ഷ്മിചേച്ചിയും മെസ്സേജ് അയച്ചതിനെ കുറിച്ച് അശ്വതി !
ബിഗ് ബോസ് ഷോയും അതുപോലെ ഷോയുടെ ഓരോ എപ്പിസോഡുകളെ കുറിച്ച് തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്ന നടിയാണ് അശ്വതി. ബിഗ് ബോസിലെ പല സംഭവങ്ങളേയും വ്യക്തികളേയും കുറിച്ച് വരെ അശ്വതി അഭിപ്രായം പറയാറുണ്ട്.
അശ്വതി ഈ സീസണിൽ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ള വ്യക്തിയായിരുന്നു ലക്ഷ്മിപ്രിയ. ഇപ്പോൾ ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷം ലക്ഷ്മിപ്രിയയും ധന്യയും മെസേജ് അയച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അശ്വതി.
അശ്വതിയുടെ കുറിപ്പ് വായിക്കാം പൂർണ്ണമായി…
“ഒരു കുഞ്ഞു വലിയ സന്തോഷ പോസ്റ്റ്”
സാധാരണ ബിഗ്ഗ്‌ബോസ് എന്ന റിയാലിറ്റി ഷോ കഴിയുമ്പോൾ അതിൽ നിന്നു എന്റെ സുഹൃത്തുക്കൾ എന്ന് കരുതിയിട്ടുള്ള വ്യക്തികൾ ഒന്നും തിരിച്ചു ഇറങ്ങി കഴിയുമ്പോൾ വിളിക്കാറില്ല. ഒരു മെസ്സേജ് അയച്ചാൽ റിപ്ലൈ പോലും തരാറിലാ (അവരുടെ മാനസികാവസ്ഥയും ഞാൻ മാനിക്കുന്നു. അതായിരിക്കാം അല്ലേൽ പിന്നേ എന്റെ വിശ്വവിഖ്യാതമായ BB പോസ്റ്റുകൾ കൊണ്ടായിരിക്കാം)
പക്ഷെ ഇന്നലെ എനിക്ക് രണ്ട് പേർ മെസ്സേജ് അയച്ചു… ധന്യയും, ലക്ഷ്മിചേച്ചിയും. ഒരുപാട് സന്തോഷം ആയി. ധന്യയെ എനിക്ക് നേരിട്ട് പരിചയം ഇല്ലെങ്കിലും ഒരു അടുപ്പം എനിക്ക് തോന്നിയിട്ടുണ്ട് അതിനു കാരണം എന്താണെന്നു എന്നെങ്കിലും ഒരിക്കൽ ഞാൻ പറയാം ഇപ്പൊ വേണ്ട.പിന്നേ നമ്മടെ ലക്ഷ്മിയേച്ചി, സത്യമായിട്ടും എന്നോട് മിണ്ടുമോ എന്ന് എനിക്ക് സംശയം ഉണ്ടാരുന്നു. കാരണം “അപ്പ കാണുന്നവനെ അപ്പ എന്ന് വിളിക്കുക” പോസ്റ്റ് അത്രയ്ക്ക് വൈറൽ ആരുന്നു..
പക്ഷെ എന്നെ എപ്പഴത്തെയും പോലെ ചക്കരെ… കുട്ടാ.. എന്ന വിളിച്ചു മെസ്സേജ് ചെയ്തപ്പോൾ സത്യം പറയട്ടെ എനിക്ക് ശ്വാസം നേരെ വീണു “ഫേസ്ബുക് കിട്ടുന്നില്ല നീ പോസ്റ്റ് ഇട്ടിട്ടുണ്ടാകും എന്നെനിക്കറിയാം എനിക്കതൊക്കെ അയച്ചു താ” എന്നൊക്കെ പറഞ്ഞു.. ഉയിര് പോയാലും ഞാൻ അയച്ചു തരത്തില്ല ചേച്ചി പറയാനുള്ളതൊക്കെ ഞാൻ പറയുമെങ്കിലും ബന്ധങ്ങൾ അടർന്നു പോകുന്നത് എനിക്ക് വല്ലാത്ത വിഷമം ഉള്ള കാര്യമാണ്.. എന്തായാലും ഇപ്പൊ ഹാപ്പി…
ചോക്ലേറ്റ് എന്ന സിനിമയുടെ ക്ലൈമാക്സിൽ നമ്മടെ ജയേട്ടൻ (ജയസൂര്യ) കണ്ണ് നിറഞ്ഞു പറയില്ലേ ” ആദ്യായിട്ടാ എന്റെ നാടകം കണ്ട് ആൾക്കാർ കൈയ്യടിക്കുന്നത് ” എന്ന്, അതുപോലെ ആദ്യായിട്ടാ ബിഗ് ബോസ് കഴിഞ്ഞു രണ്ടു പേർ മെസ്സേജ് അയച്ചത് അതോണ്ടിട്ട പോസ്റ്റാ,,, എന്ന് പറഞ്ഞവസാനിക്കുന്നു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...