TV Shows
സ്വയം താഴ്ന്ന് കൊടുക്കുന്നത് സമൂഹത്തിൽ അന്തസില്ലായ്മയായി കാണരുത്,,, ; റൊൺസൺ നവീൻ റിയാസ് വിനയ് ; റോൺസൻ്റെ സുഹൃത്തുക്കൾ എത്ര ഭാഗ്യം ചെയ്തവരാണ്; യാത്രാർത്ഥ സൗഹൃദം ഇവിടെയുണ്ട്!
സ്വയം താഴ്ന്ന് കൊടുക്കുന്നത് സമൂഹത്തിൽ അന്തസില്ലായ്മയായി കാണരുത്,,, ; റൊൺസൺ നവീൻ റിയാസ് വിനയ് ; റോൺസൻ്റെ സുഹൃത്തുക്കൾ എത്ര ഭാഗ്യം ചെയ്തവരാണ്; യാത്രാർത്ഥ സൗഹൃദം ഇവിടെയുണ്ട്!
ബിഗ് ബോസ് ഷോ പലപ്പോഴും പലരുടെയും ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. ബിഗ് ബോസ് സീസൺ ഫോറും അത്തരത്തിൽ വിജയകരമായ ഒരു സീസൺ ആയിരുന്നു. ഒരുപാട് മത്സരാർത്ഥികൾക്ക് ഒരേസമയം ഫാൻസ് ഉണ്ടായ സീസൺ കൂടിയായി.
ഈ സീസണിൽ വിജയിച്ചത് ദിൽഷ പ്രസന്നൻ ആയിരുന്നു എങ്കിലും , മലയാളികളുടെ മനസ്സിൽ പല അഭിപ്രായങ്ങൾ ആയിരിക്കും. കാരണം അവരുടെ മനസ്സിൽ എല്ലാം വിജയിച്ചിരിക്കുന്നത് അവർ സ്നേഹിക്കുന്ന മത്സരാർത്ഥികളാണ് .
ഈ സീസൺ ബിഗ് ബോസ് നിരവധി സൗഹൃദങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു . എല്ലാവരും കരുതുന്നതുപോലെ ആ സൗഹൃദങ്ങൾ ദിൽഷായ്ക്കും റോബിനും ബ്ലെസ്ലിയ്ക്കും ഇടയിൽ ആയിരുന്നില്ല. മറിച്ച് അത് റിയാസിനും റോൻസണും വിനയ്ക്കും നവീനും തമ്മിലായിരുന്നു.
ഇപ്പോഴിതാ ഈ സൗഹൃദങ്ങൾ സോഷ്യൽ മീഡിയയിലും ചർച്ച ആയിരിക്കുകയാണ്. ഒരു ഫോട്ടോയ്‌ക്കൊപ്പം വൈറലാകുന്ന കുറിപ്പ് വായിക്കാം…
“സീസൺ ഫോറിൽ ഏറ്റവും മികച്ച ഗെയ്മർ ആരെന്ന ചോദ്യത്തിന് പല അഭിപ്രായങ്ങളുണ്ടാവാം,,,,,
എന്നാൽ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമ എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമെയുള്ളൂ,,,,,
റോൺസൺ വിൻസെൻ്റ്.
സമൂഹത്തിലെ ഏത് മേഖലകളിൽ പെട്ടവരെ ആണെങ്കിലും സ്വന്തം സഹോദരനെ പോലെ സഹോദരിയെ പോലെ ചേർത്ത് നിർത്താം എന്ന് പ്രേക്ഷകർക്ക് ഷോ കഴിഞ്ഞും കാണിച്ച് തന്ന മുതൽ, ഇദ്ധേഹം തോറ്റു പോയെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം ഉറപ്പായും ഇദ്ധേഹത്തിന് നൽകിയിട്ടുണ്ട്, ഏത് കാലഘട്ടത്തിലും സ്നേഹം എന്ന ആയുധം കൊണ്ട് ആരെയും കീഴ്പെടുത്താം എന്ന് പഠിപ്പിച്ചതിനുള്ള സ്ഥാനം,
ഏത് പ്രതികൂല സാഹചര്യവും ക്ഷമയോടെ പുഞ്ചിരിയോടെ സമാധാന പരമായി നേരിടാം എന്ന വലിയ ഒരു പാഠം ഈ വ്യക്തി ഒരിക്കൽ കൂടി നമ്മേ ഓർമിപ്പിച്ചു,സ്വയം താഴ്ന്ന് കൊടുക്കുന്നത് സമൂഹത്തിൽ അന്തസില്ലായ്മയായി കാണരുത്,,, ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ചില താഴ്ച്ചകൾ ഉയർച്ചകളേക്കാൾ ഭാവിയിൽ ഗുണം ചെയ്യും എന്ന് നമ്മെ ഓർമിപ്പിച്ച പാവം മസിലൻ, റിയാസ് പറഞ്ഞത് പോലെ റോൺസൻ്റെ സുഹൃത്തുക്കൾ എത്ര ഭാഗ്യം ചെയ്തവരാണ്,,, Miss you Roni എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
about biggboss