Malayalam Breaking News
അനൂപേട്ടൻ ഇല്ലായിരുന്നു എങ്കിൽ ഒരുപക്ഷെ ഞാൻ എന്നെ തിരിച്ചറിയില്ലാരുന്നു -ദുര്‍ഗ്ഗ
അനൂപേട്ടൻ ഇല്ലായിരുന്നു എങ്കിൽ ഒരുപക്ഷെ ഞാൻ എന്നെ തിരിച്ചറിയില്ലാരുന്നു -ദുര്‍ഗ്ഗ
വിമാനം എന്ന പ്രിത്വിരാജ് ചിത്രത്തിലെ ജാനകിയെ അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയില്ല പ്രേക്ഷകർക്ക് .ഇപ്പോൾ മലയാള സിനിമയില്‍ യുവനടിമാരില്‍ നിരവധി ആരാധകരുള്ള നടിയാണ് ദുര്‍ഗ്ഗ കൃഷ്ണ .
ദുര്‍ഗ്ഗ കൈനിറയേ ചിത്രങ്ങളുമായി തിരക്കിലാണ്. ജയ് ജിതിന് പ്രകാശ് സംവിധാനം ചെയ്യുന്ന കണ്‍ഫെഷന്‍ ഓഫ് കുക്കൂസ്, നടി ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം, അനൂപ് മേനോന്റെ കിങ് ഫിഷ് എന്നിവയില്‍ അഭിനയിക്കുകയാണ് ദുര്‍ഗ്ഗ.ജയസൂര്യ ചിത്രം പ്രേതം 2 വിലെ ദുര്‍ഗ്ഗ കൃഷ്ണന്റെ കഥാപത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നടി നടന് അനൂപ് മേനോന് തന്നെ ഒരുപാട് സഹായിച്ചുവെന്ന് തുറന്നു പറയുന്നു.
തന്നിലെ അഭിനേത്രിയെ കൂടുതന്‍ നന്നായി മനസിലാക്കാന്‍ സഹായിച്ചത് അനൂപ് മേനോനാണെന്നാണ് ദുര്‍ഗ്ഗയുടെ വാക്കുകള്‍. കിങ് ഫിഷിലെ കാളിന്ദി എന്ന കഥാപാത്രം മലയാളത്തില്‍ സ്ഥിരമായി കണ്ടുവരുന്ന രീതിയിലുള്ള ഒന്നല്ല. കാളിന്ദിയാകാന് അനൂപേട്ടന് എന്നെ ഒരു പാട് സഹായിച്ചു. എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് എന്നെ പുറത്തുചാടിച്ചത് അനുപേട്ടനാണ്. കാളിന്ദിയെ വിശ്വാസ്യമായ രീതിയില്‍ അവതരിപ്പിക്കാനായത് അതുകൊണ്ടാണ് ദുര്‍ഗ്ഗ പറഞ്ഞു.
വിഎം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട് ദുർഗ്ഗ .എന്തായാലും ദുർഗ്ഗയെ ഇഷ്ട്ടപെടുന്ന പ്രേക്ഷകർ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് .
actress durga about anoop menon
