Bollywood
അക്ഷയ് കുമാർ ഇടപെട്ടു , ലോറൻസിൻ്റെ പിണക്കം മാറി !ലക്ഷ്മി ബോംബ് ആരംഭിച്ചു !
അക്ഷയ് കുമാർ ഇടപെട്ടു , ലോറൻസിൻ്റെ പിണക്കം മാറി !ലക്ഷ്മി ബോംബ് ആരംഭിച്ചു !
By
തമിഴകത്ത് തരംഗമായ ചിത്രമായിരുന്നു കാഞ്ചന . ബോളിവുഡിലേക്ക് ചിത്രം റിമയ്ക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ അത് പ്രശ്നങ്ങളാണ് പക്ഷെ സൃഷ്ടിച്ചത് . നിർമാതാക്കളുമായുള്ള ഭിന്നതകൾ മൂലം ചിത്രത്തിന്റെ സംവിധാനത്തിൽ നിന്നും ലോറൻസ് പിന്മാറിയിരുന്നു.
ഇപ്പോൾ വീണ്ടും കാഞ്ചനയുടെ ബോളിവുഡ് റീമേയ്ക്ക് ലക്ഷ്മി ബോംബ് എന്ന പ്രോജക്ട് ഏറ്റെടുത്ത് സംവിധായകൻ ലോറന്‍സ്. നായകനായ അക്ഷയ് കുമാർ ഇടപെട്ടാണ് ലോറന്‍സുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചത്.
‘സംവിധായകനായി ലക്ഷ്മി ബോംബ് എന്ന ചിത്രത്തിലേക്ക് തിരികെ പ്രവേശിച്ചുവെന്ന് അറിയിക്കുന്നു. എന്നെ മനസ്സിലാക്കിയതിനും പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിനും അക്ഷയ്കുമാര്‍ സാറിന് ഒരുപാടു നന്ദി… നിര്‍മാതാവ് ഷാബിന ഖാനിനും.. എനിക്ക് തന്ന ബഹുമാനത്തിന് രണ്ടുപേര്‍ക്കും നന്ദിയുണ്ട്. അക്ഷയ്‌സാറിനൊപ്പം ഈ സിനിമയുടെ ഭാഗമാകാന്‍ എനിക്ക് സന്തോഷമേയുള്ളൂ.’–ലോറൻസ് പറഞ്ഞു.
ലക്ഷ്മി ബോംബ് എന്ന ചിത്രത്തിന്റെ സംവിധാനത്തിൽ നിന്നും ലോറൻസ് പിന്മാറിയത് വലിയ വാർത്തയായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ കാര്യം മൂന്നാമതൊരാള്‍ പറഞ്ഞിട്ടാണ് അറിയുന്നതെന്നും പിന്മാറ്റത്തിന്റെ എല്ലാ കാരണങ്ങളും ഇപ്പോള്‍ പറയാനാകില്ലെന്നുമായിരുന്നു ലോറൻസിന്റെ വെളിപ്പെടുത്തൽ.
കാഞ്ചന 3–യുടെ വന്‍ വിജയത്തിന് ശേഷമായിരുന്നു രാഘവേന്ദ്ര ലോറന്‍സ് ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചത്. ലക്ഷ്മി ബോംബ് എന്ന പേരിട്ട സിനിമയില്‍ അക്ഷയ് കുമാറാണ് നായകവേഷത്തില്‍ എത്തുന്നത്. അക്ഷയുടെ നായികയായി ബോളിവുഡിലെ പുതിയ താരോദയമായ കിയാര അഡ്വാനിയും എത്തുന്നു.
രാഘവ ലോറന്‍സിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തെത്തിയ തമിഴ് ഹൊറര്‍ കോമഡി ചിത്രമായിരുന്നു കാഞ്ചന. ശരത്കുമാറിനും ലക്ഷ്മി റായ്ക്കുമൊപ്പം ലോറന്‍സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കാഞ്ചനയുടെ രണ്ടാംഭാഗം 2015ലും മൂന്നാംഭാഗം കഴിഞ്ഞ മാസവും തീയറ്ററുകളിലെത്തിയിരുന്നു.
