Connect with us

സിജോ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനെ കണ്ടോ? എയർപോട്ടിൽ കാത്തു നിന്ന താരം ഞെട്ടിച്ചു

Bigg Boss

സിജോ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനെ കണ്ടോ? എയർപോട്ടിൽ കാത്തു നിന്ന താരം ഞെട്ടിച്ചു

സിജോ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനെ കണ്ടോ? എയർപോട്ടിൽ കാത്തു നിന്ന താരം ഞെട്ടിച്ചു

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെ വീക്കിലേക്ക് കടന്ന് കഴിഞ്ഞപ്പോള്‍ ആറുപേരാണ് ഫൈനല്‍ പോരാട്ടത്തിനായി ഷോയില്‍ അവശേഷിക്കുന്നത്. ജാസ്മിന്‍, ജിന്റോ, അർജുന്‍, ശ്രീതു, ഋഷി, അഭിഷേക് എന്നിവരാണ് അവസാന പോരാട്ടത്തിനായിട്ടുള്ളത്. ആരായിരിക്കും ആ വിജയി എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കഴിഞ്ഞാഴ്ച ശക്തരായ രണ്ട് മത്സരാർത്ഥികളാണ് പുറത്തായത്. നോറയും സിജോയുമാണ് പുറത്തുപോയത്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ തന്റെ ഭാവി വധുവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് സിജോ.

കഴിഞ്ഞ ദിവസം മത്സരത്തിൽ നിന്ന് എവിക്‌ട് ആയ ശേഷം എയർപോർട്ടിൽ എത്തിയതായിരുന്നു സിജോ. അവിടെ താരത്തെ സ്വീകരിക്കാൻ കുടുംബവും സുഹൃത്തുക്കളും മാത്രമായിരുന്നില്ല ഒപ്പം ഭാവി വധുവും കൂടെയുണ്ടായിരുന്നു. കൊച്ചി എയർപോർട്ടിലാണ് സിജോ വന്നിറങ്ങിയത്. ഇവിടെ താരത്തെ സ്വീകരിക്കാൻ ബിഗ് ബോസിലെ സഹ മത്സരാർത്ഥികളായിരുന്ന സായിയും നന്ദനയും എത്തിയിരുന്നു. ഇവർക്കൊപ്പം സിജോയുടെ ഭാവി വധുവായി ലിനുവും എയർപോർട്ടിലേക്ക് വരികയായിരുന്നു. ലിനുവിനെ കണ്ടയുടൻ ഓടിവന്ന് സിജോ കെട്ടിപിടിക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു. അമ്മ പറഞ്ഞതാണ് ആരെയും കാണിക്കല്ലേ കാണിക്കല്ലേ എന്ന്. ഒളിപ്പിച്ച് വയ്ക്കണം എന്നാണ് പറഞ്ഞത്. അയ്യോ ലീക്കായി. എന്റെ സർപ്രൈസ് ലീക്കായി. ഞങ്ങൾ വളരെ രഹസ്യമായി മുന്നോട്ട് പോകുകയായിരുന്നു. സെപ്റ്റംബറിൽ എല്ലാവരോടും പറഞ്ഞ് കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചിരുന്നതാണെന്നായിരുന്നു സിജോ പറഞ്ഞത്.

ഇരുവരുടെയും അഞ്ച് വർഷത്തെ പ്രണയമാണ് എന്നാണ് ലിനു പറഞ്ഞത്. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നും ലിനു പറഞ്ഞു. ബിഗ് ബോസിൽ മത്സരിക്കുന്ന സമയത്തും അല്ലാതെയും തന്റെ വിവാഹത്തെ കുറിച്ചോ ഭാവി വധുവിനെ കുറിച്ചോ യാതൊരു സൂചനയും സിജോ തന്നിരുന്നില്ല. എന്നാൽ പെട്ടെന്ന് ഇത് പുറത്തുവിട്ടതോടെ ആരാധകരും ഞെട്ടലിലാണ്. അതേസമയം ഷോയിലുണ്ടായിരുന്നു റോക്കി എന്ന മത്സരാർത്ഥിയുമായി നടന്ന കയ്യാങ്കളിയ്ക്ക് പിന്നാലെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം താൻ ശാരീരികമായി പല ബുദ്ധിമുട്ടുകളും നേരിട്ടെന്ന് പറയുകയായിരുന്നു സിജോ. ഹെൽത്തൊക്കെ ശരിയാക്കി എടുക്കണം. പന്ത്രണ്ടര കിലോയോളം നഷ്ടമായി അതൊക്കെ ശരിയാക്കി എടുക്കണം. അടുത്ത ആഴ്ച ഒരു ചെക്കപ്പ് കൂടി ഉണ്ട്. അത് കഴിഞ്ഞിട്ടാണ് ബാക്കിയുള്ള കാര്യങ്ങൾ ശരിയാക്കാൻ. റോക്കിയുമായൊരു മീറ്റിംഗ് ഒന്നും ആലോചിക്കുന്നില്ല. അതിനെക്കുറിച്ചൊക്കെ പിന്നെ സംസാരിക്കാം. ഞാൻ അതൊന്നും ഓർക്കാൻ ആഗ്രഹിക്കുന്നില്ല. എന്തിനാണ് അതൊക്കെ ഓർത്തിട്ട് . അനുഭവിക്കാൻ ഉള്ളത് അനുഭവിച്ചു കഴിഞ്ഞു. ഇനി പരാതി പെട്ടിട്ടോ ആലോചിച്ച് അതിന്റെ പുറകെ നടന്നിട്ടോ എനിക്ക് ഒരു ഗുണവും ഇല്ല. ഗുണം ഇല്ലാത്ത കാര്യത്തിന് വേണ്ടി ഞാൻ എന്തിനാണ് ഒരു മീറ്റിംഗ് വെയ്ക്കുന്നത്? എന്തിനാണ് സംസാരിക്കുന്നത്? ഓഗസ്റ്റ് അഞ്ചാം തീയതി ഇനി ചെറിയൊരു ഓപ്പറേഷൻ കൂടിയുണ്ട് ഇവിടെ. എനിക്കൊരുപാട് ബുദ്ധിമുട്ടുണ്ടാക്കിയ കാര്യങ്ങളാണ് ഇതൊക്കെ. ഇതിനെക്കുറിച്ചൊക്കെ വീണ്ടും വീണ്ടും ആലോചിക്കുന്നത് എന്തിനാണെന്നും സിജോ പറഞ്ഞു.

Continue Reading
You may also like...

More in Bigg Boss

Trending