Connect with us

മീനാക്ഷിക്ക് വേണ്ടി കണ്ണേട്ടന്റെ മനസിന്റെ വാതിൽ തുറക്കാൻ കുഞ്ഞാറ്റ!! നന്ദി പറഞ്ഞ് മീനൂട്ടി.. ആ രഹസ്യം പുറത്ത്..

Actress

മീനാക്ഷിക്ക് വേണ്ടി കണ്ണേട്ടന്റെ മനസിന്റെ വാതിൽ തുറക്കാൻ കുഞ്ഞാറ്റ!! നന്ദി പറഞ്ഞ് മീനൂട്ടി.. ആ രഹസ്യം പുറത്ത്..

മീനാക്ഷിക്ക് വേണ്ടി കണ്ണേട്ടന്റെ മനസിന്റെ വാതിൽ തുറക്കാൻ കുഞ്ഞാറ്റ!! നന്ദി പറഞ്ഞ് മീനൂട്ടി.. ആ രഹസ്യം പുറത്ത്..

സോഷ്യൽ മീഡിയയിലെ മിന്നുംതാരങ്ങൾ തന്നെയാണ് സിനിമാതാരങ്ങളുടെ മക്കളെല്ലാം. മിക്ക ആളുകളും അഭിനയരംഗത്ത് ചുവടുറപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയാണ് താരപുത്രി മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ താരപുത്രി അത്ര സജീവമല്ല, എന്നാലും പ്രത്യേക സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മീനാക്ഷി പങ്കുവെയ്ക്കുന്ന പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കിലും, നായികമാരേക്കാൾ ആരാധകരാണ് മീനാക്ഷിക്കുള്ളത്. ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സാണ് മീനാക്ഷിക്കുള്ളത്. അച്ഛനൊപ്പം സിനിമാക്കാരുടെ ഫങ്ഷനുകളിൽ നിറസാന്നിധ്യമായി മീനാക്ഷിയും ഉണ്ടാകാറുണ്ട്.എത്രയൊക്കെ താരങ്ങൾ നിരന്ന് നിന്നാലും മീനാക്ഷിക്ക് ചുറ്റുമായിരിക്കും ക്യാമറ കണ്ണുകൾ. പൊതുവെ പ്രൈവറ്റ് ലൈഫ് ഇഷ്ടപ്പെടുന്ന ഒരാളാണ് മീനാക്ഷി. ഇതുവരെയും മീഡിയയ്ക്ക് മുമ്പിൽ വന്ന് സംസാരിച്ചിട്ടുപോലുമില്ല. സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ വഴിയും അച്ഛൻ ദിലീപിന്റെ അഭിമുഖങ്ങൾ വഴിയുമാണ് മീനാക്ഷിയുടെ വിശേഷങ്ങൾ ആരാധകരും സിനിമാപ്രേമികളും അറിയുന്നത്. മെഡിസിൻ പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുകയാണ് മീനാക്ഷി. കഴിഞ്ഞ ദിവസം ഭാ​​ഗ്യ സുരേഷിന്റെ വിവാഹത്തിൽ ഏറ്റവും കൂടുതൽ തിളങ്ങിയ ഒരാളും മീനാക്ഷിയാണ്. ചുവപ്പും ​ഗോൾഡൺ നിറവും കലർന്ന ലഹങ്കയിൽ അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. ഇപ്പോഴിതാ മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചൊരു സ്റ്റോറിയാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഒരു ഡബ്സ്മാഷ് വീഡിയോയാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഉള്ളത് മറ്റൊരു താരപുത്രിയാണ്. ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ കുഞ്ഞാറ്റയെന്ന തേജാലക്ഷ്മിയാണ് വീഡിയോയിലുള്ളത്. മീനാക്ഷിയെ ടാ​ഗ് ചെയ്താണ് കുഞ്ഞാറ്റയുടെ വീഡിയോ. എക്കാലത്തെയും എവർ​ഗ്രീൻ സൂപ്പർഹിറ്റ് സിനിമയായ തെങ്കാശിപ്പട്ടണത്തിലെ ദിലീപിന്റെ ഒരു കോമഡി സീനാണ് ഡബ്സ്മാഷിലൂടെ കുഞ്ഞാറ്റ റിക്രിയേറ്റ് ചെയ്തിരിക്കുന്നത്. മീനാക്ഷിക്ക് വേണ്ടി കണ്ണേട്ടന്റെ മനസിന്റെ വാതിൽ കള്ളതാക്കോലിട്ട് ഈ ശത്രു തുറന്നുതരുമെന്ന ദിലീപിന്റെ ഡയലോ​ഗാണ് അതിമനോഹരമായി കുഞ്ഞാറ്റ റിക്രിയേറ്റ് ചെയ്തിരിക്കുന്നത്.

തെങ്കാശിപ്പട്ടണത്തിലെ നായിക സംയുക്ത വർമയുടെ കഥാപാത്രത്തിന്റെ പേരും മീനാക്ഷിയെന്നാണ്. രസകരമായ വീഡിയോ മീനാക്ഷിക്ക് വേണ്ടി എന്ന് തലക്കെട്ട് നൽകിയാണ് കുഞ്ഞാറ്റ സോഷ്യൽമീഡിയയിൽ പങ്കിട്ടിരിക്കുന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട മീനാക്ഷി കുഞ്ഞാറ്റയ്ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.

കുറച്ച് വർഷം പഴക്കമുള്ള വീഡിയോ കുഞ്ഞാറ്റ വീണ്ടും പൊടി തട്ടിയെടുത്തതാണെന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്. ടിക്ക് ടോക്ക് ബാനാകുന്നതിന് മുമ്പ് മീനാക്ഷിയും നാദിർഷയുടെ മക്കൾക്കൊപ്പം ചേർന്ന് അച്ഛൻ ദിലീപിന്റെ ഡയലോ​ഗുകൾക്ക് ഡബ്സ്മാഷ് ചെയ്യാറുണ്ടായിരുന്നു. കുഞ്ഞാറ്റ മീനാക്ഷിക്ക് വേണ്ടി ചെയ്ത വീഡിയോ കണ്ട് ഇവർ തമ്മിൽ ഇത്രത്തോളം സൗഹൃദമുണ്ടോയെന്നാണ് ആരാധകർ ചോദിക്കുന്നത്. കുഞ്ഞാറ്റയും ഒരു നായികയാകാനുള്ള എല്ലാ കഴിവുമുള്ള പെൺകുട്ടിയാണ്. എന്നാൽ പഠനവും ജോലിയും യാത്രകളും എല്ലാമാണ് കുഞ്ഞാറ്റയുടെ ലോകം. വിദേശത്ത് പഠനവും മറ്റുമായി തിരക്കിലായ താരപുത്രി സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലാണ്. പഠനം വിദേശത്തെങ്കിലും നാട്ടിലെ ആഘോഷങ്ങൾ ഒന്നും കുഞ്ഞാറ്റ മുടക്കാറില്ല. ഓണത്തിനും മറ്റും സദ്യ ഉണ്ടും സാരി ഉടുത്തും കുഞ്ഞാറ്റ തന്റെ ആഘോഷങ്ങൾ കെങ്കേമമാക്കാറുണ്ട്. അമ്മ ഉർവശിക്കും കുടുംബത്തിനും ഒപ്പവും സമയം ചിലവഴിക്കാൻ കു‍ഞ്ഞാറ്റ ശ്രദ്ധിക്കാറുണ്ട്. അടുത്തിടെ മോഡേൺ ലുക്കിലുള്ള കുഞ്ഞാറ്റയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അച്ഛൻ മനോജ് കെ ജയൻ മകളെ കാണാൻ വിദേശത്തുപോകുന്നത് കുടുംബ സമേതമാണ്. ഇവിടെ എത്തിയ ശേഷമുള്ള വിശേഷങ്ങളും മനോജ് പോസ്റ്റ് ചെയ്യാറുണ്ട്. ഉർവശിയുമായുള്ള ബന്ധം വേർപ്പെടുത്തിയപ്പോൾ മകളുടെ സംരക്ഷണ അവകാശം മനോജ് കെ ജയൻ ഏറ്റെടുത്തിരുന്നു. മനോജാണ് കുഞ്ഞാറ്റയെ വളർത്തിയത്. ശേഷം ഉർവശി മറ്റൊരു വിവാഹം കഴിക്കുകയും അതിൽ ഒരു ആൺകുട്ടി പിറക്കുകയുമായിരുന്നു. അച്ഛനൊപ്പവും അമ്മയ്ക്കൊപ്പവും സമയം ചിലവഴിക്കാൻ കുഞ്ഞാറ്റ എപ്പോഴും ശ്രമിക്കും.

Continue Reading
You may also like...

More in Actress

Trending