Connect with us

കനകയുടെ ഫോട്ടോ പുറത്ത് വിട്ടത് ശരിയായില്ല, സ്വത്ത് വിവരങ്ങളെക്കുറിച്ച് സംസാരിച്ചത് ശരിയായില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കുട്ടി പത്മിനി

Actress

കനകയുടെ ഫോട്ടോ പുറത്ത് വിട്ടത് ശരിയായില്ല, സ്വത്ത് വിവരങ്ങളെക്കുറിച്ച് സംസാരിച്ചത് ശരിയായില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കുട്ടി പത്മിനി

കനകയുടെ ഫോട്ടോ പുറത്ത് വിട്ടത് ശരിയായില്ല, സ്വത്ത് വിവരങ്ങളെക്കുറിച്ച് സംസാരിച്ചത് ശരിയായില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കുട്ടി പത്മിനി

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായി. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും കനക ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിയറ്റനാം കോളനി എന്നി ചിത്രത്തില്‍ കൂടി അഭിനയിച്ച താരം തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായി മാറുക ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍.

ഇപ്പോള്‍ തിരക്കുകളില്‍ നിന്നെല്ലാം വിട്ട് മാറി തീര്‍ത്തും ഒറ്റയ്ക്കുള്ള ജീവിതം നയിക്കുകയാണ് കനക. അയല്‍പക്കകാരുമായി പോലും ബന്ധമില്ലാത്ത കനക ആരോടും അടുക്കാന്‍ തയ്യാറല്ല. എന്നാല്‍ കനകയെ നേരിട്ട് കണ്ട് സംസാരിക്കാന്‍ പഴയ കാല നടി കുട്ടി പത്മിനി എത്തിയിരുന്നു. കനകയുടെ അമ്മ ദേവികയുമായി അടുത്ത ബന്ധം കുട്ടി പത്മിനിക്കുണ്ടായിരുന്നു. ഈ പരിചയം വെച്ചാണ് കനകയെ കാണാന്‍ കുട്ടി പത്മിനി എത്തിയത്.

കനകയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് കുട്ടി പത്മിനി തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയും ചെയ്തു. ഒപ്പം നടിയുടെ ഫോട്ടോയും പുറത്ത് വിട്ടു. കനകയ്ക്ക് ചില നിയമ സഹായങ്ങള്‍ വേണമായിരുന്നെന്നും അത് താന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കുട്ടി പത്മിനി വ്യക്തമാക്കി. തനിക്ക് അഭിമുഖം തരാമെന്ന് കനക വാക്ക് നല്‍കിയിട്ടുണ്ടെന്നും കുട്ടി പത്മിനി പറഞ്ഞു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു വിവരവുമായി കുട്ടി പത്മിനി എത്തി.

കനക തന്റെ മെസേജുകള്‍ക്കൊന്നും മറുപടി നല്‍കുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്. പിന്നാലെ കുട്ടി പത്മിനിയ്ക്ക് നേരെ വിമര്‍ശനം വന്നു. തീര്‍ത്തും സ്വകാര്യ ജീവിതം നയിക്കുന്ന കനകയുടെ ഫോട്ടോ പുറത്ത് വിട്ടത് ശരിയായില്ലെന്നും ഇതുകൊണ്ടാണ് നടി മറുപടി നല്‍കാത്തതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കനകയുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് സംസാരിച്ചത് ശരിയായില്ലെന്നും അഭിപ്രായം വന്നു.

ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് കുട്ടി പത്മിനി. കനകയെ പോയി കാണണമെന്ന് ഞാന്‍ വിചാരിച്ചതല്ല. എട്ട് മാസം എന്റെ പ്രേക്ഷകര്‍ കനകയെ പോയി കാണണമെന്ന് ആവശ്യപ്പെട്ടു. അവളെ പോയി കണ്ടപ്പോള്‍ മാധ്യമങ്ങള്‍ പറഞ്ഞത് കുട്ടി പത്മിനി കള്ളം പറയുകയാണ്, ഞങ്ങള്‍ എത്രയോ നാളായി കനകയെ കാണാന്‍ ശ്രമിക്കുന്നു എന്നാണ്. അതുകൊണ്ടാണ് ഫോട്ടോ പുറത്ത് വിട്ടത്.

ഇതിലെന്താണ് എനിക്ക് പബ്ലിസിറ്റി. അവള്‍ക്ക് ഇത്രയും ആരാധകരുള്ളത് എനിക്ക് ആശ്ചര്യമായി. അവളുടെ ഫോട്ടോ പുറത്ത് വിട്ടതില്‍ തെറ്റില്ല. അവള്‍ സന്തോഷമായാണ് ജീവിക്കുന്നത്. ഫോട്ടോ പുറത്ത് വിടുമെന്ന് കനകയോട് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഫോട്ടോ എടുത്തതെന്നും കുട്ടി പത്മിനി വ്യക്തമാക്കി. അവള്‍ക്ക് എന്നെ ഇഷ്ടമല്ലെങ്കില്‍ ബ്ലോക്ക് ചെയ്യേണ്ടേ. പുതുവത്സരാംശസകള്‍ അയച്ചപ്പോള്‍ മറുപടിയായി സ്‌മൈലി അയച്ചിട്ടുണ്ട്.

അവള്‍ക്ക് എപ്പോള്‍ സംസാരിക്കണമെന്ന് തോന്നുന്നോ അപ്പോള്‍ സംസാരിക്കുമെന്നും കുട്ടി പത്മിനി വ്യക്തമാക്കി. കനകയ്ക്ക് കോടികളുടെ സ്വത്ത് ഉണ്ടെന്നും അച്ഛനുമായുള്ള സ്വത്ത് തര്‍ക്കം അവസാനിച്ചെന്നും നേരത്തെ കുട്ടി പത്മിനി പറഞ്ഞിരുന്നു. പഴകിയ വീട്ടില്‍ നിന്നും മാറി താമസിക്കണമെന്ന് നടിയെ ഉപദേശിച്ചിരുന്നു. റോഡ് നിര്‍മാണത്തില്‍ പോയ തന്റെ സ്ഥലത്തിന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കനക തന്നോട് പറഞ്ഞു.

വേണ്ടപ്പെട്ടവരെ കണ്ട് ഈ തുക വാങ്ങിത്തരാമെന്ന് താന്‍ ഉറപ്പ് നല്‍കിയെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി. എന്നാല്‍ പിന്നീട് സംസാരിക്കാന്‍ കനക തയ്യാറല്ലാത്തതിനാല്‍ താന്‍ നിസ്സഹായയാണെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. അമ്മ ദേവികയുടെ മരണശേഷമാണ് കനക എല്ലാത്തില്‍ നിന്നും അകന്ന് ഒറ്റയ്ക്കുള്ള ജീവിതമാരംഭിച്ചത്. അമ്മയുടെ നിഴലില്‍ വളര്‍ന്ന കനകയ്ക്ക് ഈ മരണം ഉള്‍ക്കൊള്ളാനായില്ല.

അടുത്തിടെ നടിയുടെ വീടിന് തീ പിടിച്ചത് വാര്‍ത്തയായിരുന്നു. ഫയര്‍ഫോഴ്‌സിനെ പോലും അകത്ത് കയറ്റാന്‍ കനക മടി കാണിച്ചിരുന്നു. പിന്നീട് ഒരുപാട് നേരം ഉദ്യോഗസ്ഥര്‍ സംസാരിച്ചതിനു ശേഷമാണ് കനക വാതില്‍ തുറന്നത് തന്നെ. ആ ബംഗ്ലാവ് കണ്ടാല്‍ പ്രേത ഭവനം പോലെയുണ്ടെന്നാണ് അന്ന് പലരും അഭിപ്രായപ്പെട്ടത്. അത്രയും ശോഷിച്ച നിലയിലായിരുന്നു അത്.

More in Actress

Trending

Malayalam