Connect with us

മഞ്ഞ നിറത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രത്തിൽ അതീവ സുന്ദരിയായി രഞ്ജിനി!! ചേർത്തുപിടിച്ചു ചുംബിക്കുന്ന ചിത്രങ്ങൾ; 40 വയസായോ? ഞെട്ടലോടെ ആരാധകർ

Malayalam

40ാം പിറന്നാൾ ആഘോഷമാക്കി ഗായിക രഞ്ജിനി ജോസ്. സുഹൃത്തുക്കൾക്കു വേണ്ടിയൊരുക്കിയ നിശാവിരുന്നിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏപ്രിൽ 4നായിരുന്നു രഞ്ജിനിയുടെ പിറന്നാൾ. മഞ്ഞ നിറത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രമാണ് ഗായിക ധരിച്ചത്. രഞ്ജിനിയുടെ അടുത്ത സുഹൃത്തും അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസ് ആണ് ചിത്രങ്ങൾ പങ്കുവച്ചത്. രഞ്ജിനി ജോസിനെ ചേർത്തുപിടിച്ചു ചുംബിക്കുന്ന ചിത്രങ്ങൾ രഞ്ജിനി ഹരിദാസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ‘കഴിഞ്ഞ രാത്രി ആരംഭിച്ചത് ഇങ്ങനെയായിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ചിത്രങ്ങൾ പങ്കിട്ടത്. ഇതിനകം ശ്രദ്ധേയമായ ചിത്രങ്ങൾക്കു നിരവധി പേരാണു പ്രതികരണങ്ങളറിയിക്കുന്നത്. രഞ്ജിനിക്കു പിറന്നാൾ ആശംസകൾ നേർന്ന് സ്നേഹിതർ കമന്റുകളുമായി എത്തുന്നുണ്ട്. ഗായികയ്ക്കു 40 വയസ്സായെന്നു വിശ്വസിക്കാനാകുന്നില്ലെന്നാണ് ആരാധകരുടെ പ്രതികരണം.

രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും തമ്മിൽ രണ്ട് പതിറ്റാണ്ടിലേറെ നീളുന്ന ആത്മബന്ധമാണുള്ളത്. പേരിലെ സാമ്യതകൾക്കപ്പുറത്ത് ഹൃദയബന്ധത്തിന്റെ അടുപ്പമുണ്ടെന്ന് ഇരുവരും പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. ഏറെ പ്രയാസമേറിയ സമയത്തു പോലും ഒരു കുടുംബാംഗത്തെപ്പോലെ രഞ്ജിനി ഹരിദാസ് തനിക്കൊപ്പം നിന്നിട്ടുണ്ടെന്നും തന്നെ പൂർണമായും രഞ്ജിനിക്ക് അറിയാമെന്നുമുള്ള രഞ്ജിനി ജോസിന്റെ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.

More in Malayalam

Trending