Connect with us

ഫ്ലാറ്റിൽ വിളിച്ചുവരുത്തി മദ്യം നൽകി അബോധാവസ്ഥയിലാക്കി, പിന്നാലെ സംഭവിച്ചത്!!! നടുക്കുന്ന വെളിപ്പെടുത്തലുമായി ബിഗ്ബോസ് താരം

Malayalam

ഏറ്റവും പ്രസിദ്ധമായ ഒരു ഷോ ആണ് ബിഗ്‌ബോസ്. ഇപ്പോഴിതാ ഫ്ളാ​റ്റിൽ വിളിച്ചുവരുത്തി സുഹൃത്ത് പീഡിപ്പിച്ചെന്ന് പരാതിയുമായി ബിഗ്‌ബോസ് താരം രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് നടൻ സൽമാൻ ഖാൻ അവതാരകനായി എത്തിയ ബിഗ്ബോസിന്റെ 11-ാമത്തെ സീസണിലെ മത്സരാർത്ഥിയും മുംബയ് സ്വദേശിനിയുമാണ് പരാതിക്കാരി. 2023ൽ ന്യൂഡൽഹിയിലെ ഡിയോലി റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഫ്ളാ​റ്റിൽ വച്ചാണ് നടി പീഡനത്തിനിരയായതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ തിഗ്രി പൊലീസ് പീഡനക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുഹൃത്തും താരവും 2022ലാണ് സൗഹൃദത്തിലായതെന്ന് പരാതിയിൽ പറയുന്നു.

മറ്റുളള സുഹൃത്തുക്കളെയും ബന്ധുക്കളെയും പരിചയപ്പെടുത്താനായി പരാതിക്കാരിയെ ഇയാൾ ഫ്ലാറ്റിൽ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് മദ്യം നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് താരം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന വ്യാജേന പ്രതി പലതവണയായി നടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.സംഭവത്തിൽ പ്രതിയെ ഇതുവരെയായിട്ടും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

More in Malayalam

Trending