Connect with us

നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വിവാഹം മുടങ്ങി! പയ്യന്റെ ആ സ്വഭാവം എല്ലാം മാറ്റിമറിച്ചു. ഞാൻ തകർന്നു. പിന്നെ അത്തയ്ക്ക് അറ്റാക്ക് വന്നു.. ആരാധകരെ ഞെട്ടിച്ച് ജാസ്മിൻ

Bigg Boss

നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വിവാഹം മുടങ്ങി! പയ്യന്റെ ആ സ്വഭാവം എല്ലാം മാറ്റിമറിച്ചു. ഞാൻ തകർന്നു. പിന്നെ അത്തയ്ക്ക് അറ്റാക്ക് വന്നു.. ആരാധകരെ ഞെട്ടിച്ച് ജാസ്മിൻ

നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വിവാഹം മുടങ്ങി! പയ്യന്റെ ആ സ്വഭാവം എല്ലാം മാറ്റിമറിച്ചു. ഞാൻ തകർന്നു. പിന്നെ അത്തയ്ക്ക് അറ്റാക്ക് വന്നു.. ആരാധകരെ ഞെട്ടിച്ച് ജാസ്മിൻ

ബിഗ് ബോസ് മലയാളം സീസൺ ആറിലെ തന്നെ ഏറ്റവും ചർച്ചയായ എപ്പിസോഡുകളിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസത്തേത്. കാരണം അപ്രതീക്ഷിതമായ ഒരുപാട് സംഭവങ്ങൾ ഹൗസിൽ നടന്നു. ജാസ്മിൻ ഗബ്രി കൂട്ടുകെട്ട് നല്ല രീതിയിൽ തന്നെ സൈബർ ആക്രമണങ്ങൾനേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ തന്റെ ഇതുവരെയുള്ള ജീവിത കഥ ബിഗ് ബോസിലെ സഹമത്സരാർത്ഥികൾക്ക് മുമ്പിൽ വിവരിച്ചിരിക്കുകയാണ് ജാസ്മിൻ. 50 ലക്ഷത്തോളം വരുന്ന ഉപ്പയുടെ കടങ്ങൾ ഒറ്റയ്ക്ക് വീട്ടിയതിനെ കുറിച്ച് അടക്കം ജാസ്മിൻ വിവരിച്ചു. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… ‘ഞാൻ ഒമ്പത് വയസുവരെ ഒറ്റമോളായാണ് വളർന്നത്. എന്റെ അത്ത ഭയങ്കര പാവമാണ്. ഞാൻ എന്ത് തോന്നിവാസം ചെയ്താലും ചെയ്തോ എന്നുള്ള മൈന്റ് സെറ്റാണ്.’ എല്ലാത്തിനും സപ്പോർട്ടാണ്. എന്റെ നാട്ടിൽ‌ കലിപ്പ് കാണിച്ച് നടക്കുന്ന തന്തപ്പടിയാണ് എന്റെ അത്ത. അത്തയെ ആരെങ്കിലും കുറ്റം പറയുന്നത് കേട്ടാൽ എനിക്ക് കലിവരും. അത്ത എന്നെ അടിക്കാറില്ല. ഉമ്മയുമായി എനിക്ക് വലിയ ടച്ചില്ല. കാരണം ഉമ്മ എന്നെ അടിക്കും. ഫ്രീക്കി ഡാഡിയായിരുന്നു എന്റെ. പക്ഷെ ഭയങ്കരമായി ചീട്ട് കളിക്കും. അത് കളിച്ച് ഒരുപാട് ഉണ്ടാക്കിയിട്ടുമുണ്ട്. അതിന്റെ പത്തിരട്ടി നശിപ്പിച്ചിട്ടുമുണ്ട്.’

‘അതുകൊണ്ട് തന്നെ 19 വയസൊക്കെയായപ്പോൾ എനിക്കുണ്ടായിരുന്ന സമ്പാദ്യം 50 ലക്ഷത്തോളം രൂപയുടെ കടം മാത്രമായിരുന്നു. അത്തയ്ക്ക് മീൻ കച്ചവടമായിരുന്നു. ഡിഗ്രിയായപ്പോൾ കടം കാരണം രാവിലെ കണ്ണ് തുറക്കുന്നത് തന്നെ കടക്കാരുടെ വിളി കേട്ടിട്ടാണ്. എപ്പോഴും കടക്കാരായിരുന്നു. പ്ലസ്ടുവിന് എനിക്ക് നല്ല മാർക്കുണ്ടായിരുന്നു. മെറിറ്റിൽ സീറ്റും കിട്ടി.’ ‘പക്ഷെ എന്റെ ഫസ്റ്റ് ഇയർ എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല. കാരണം വണ്ടിക്കൂലിക്ക് കാശുപോലും ഉണ്ടായിരുന്നില്ല. സുഹൃത്താണ് ചെരുപ്പ് വരെ വാങ്ങിത്തന്നിരുന്നത്. അങ്ങനെ അത്ത ഗൾഫിൽ പോയി. പക്ഷെ അവിടെ പോയിട്ടും അത്തയ്ക്ക് ദുരിതമായിരുന്നു. ഭക്ഷണം പോലും ഇല്ലായിരുന്നു. ശേഷം കുറേ കഴിഞ്ഞാണ് ഞാൻ സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയത്. ആ സമയത്ത് ഒരു കാതലൻ ഉണ്ടായിരുന്നു. വൻ കലിപ്പനായിരുന്നു.’ അത് പിന്നീട് പൊട്ടി. അവൻ കാരണം സോഷ്യൽമീഡിയ നിർത്തി. വീട്ടിലെ കഷ്ടപ്പാട് കൂടിയപ്പോൾ‌ ഞാൻ വീണ്ടും സോഷ്യൽമീഡിയയിൽ ആക്ടീവായി. അവിടെ നിന്നുള്ള വരുമാനം വന്ന് തുടങ്ങി. സ്ട്രീമിങും പ്രമോഷനും എല്ലാം ചെയ്തു. അങ്ങനെ അത്തയുടെ കടങ്ങൾ പരമാവധി തീർന്നു. വീട് പണി പൂർത്തിയാക്കി.’ അത്തയ്ക്ക് വയ്യെന്ന് അറിഞ്ഞപ്പോൾ ഞാൻ കരഞ്ഞതിന് കാരണമുണ്ട്. എന്റെ കുടുംബമാണ് എനിക്കെല്ലാം… അവർക്ക് വേണ്ടി ഞാൻ എന്തും ചെയ്യും. എന്റെ വീട്ടുകാർക്ക് അറിയാം അത്. അങ്ങനെ ഒരു റിലേഷൻഷിപ്പ് വന്നു. ഞങ്ങൾ ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് അത് പ്രണയത്തിലേക്കും കല്യാണത്തിലേക്കും മാറി.’ ‘കല്യാണം നടക്കണമെങ്കിൽ സോഷ്യൽമീഡിയ നിർത്തണമെന്ന അവസ്ഥയിലെത്തി. അങ്ങനെ ഞാൻ സോഷ്യൽമീഡിയ നിർത്തി. ഞാൻ റിലേഷൻഷിപ്പിലായിരുന്ന പുള്ളിയെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല. ഞാൻ എനിക്ക് വേണ്ടി ഒന്നും ചെയ്യാറില്ലായിരുന്നു. പക്ഷെ പുള്ളി എനിക്ക് 25000 രൂപയുടെ വസ്ത്രം വാങ്ങി തന്നു.’

‘അതുവരെ ആരും അങ്ങനെ ചെയ്തിട്ടില്ല. അവസാനം ഞങ്ങളുടെ വിവാഹം 2022 ഡിസംബർ 25ന് നടത്താമെന്ന് തീരുമാനിച്ചു. പക്ഷെ നവംബർ പാതിയായപ്പോൾ‌ വിവാഹം മുടങ്ങി. എൻഗേജ്മെന്റ് വരെ കഴിഞ്ഞതായിരുന്നു. അവരുടെ ഇഷ്യൂസ് കാരണമാണ് മുടങ്ങിയത്.’ ‘സ്വർണ്ണം അടക്കം എടുത്തിരുന്നു. അതോടെ ഞാൻ തകർന്നു. പിന്നെ അത്തയ്ക്ക് അറ്റാക്ക് വന്നു. ഞാൻ‌ ഇപ്പോൾ കാണിക്കുന്ന ധൈര്യം എന്റെ ജീവിതം എനിക്ക് കൊണ്ട് തന്നു. അത്തയ്ക്ക് അറ്റാക്ക് വന്നത് ബ്ലോക്കുള്ളതുകൊണ്ടാണ്. അങ്ങനെ ബ്ലോക്ക് നീക്കാൻ ഓപ്പറേഷൻ വേണ്ടി വന്നു. കാശ് തിരുമറിയാക്കിയും മറ്റുമാണ് ഓപ്പറേഷൻ നടത്തിയത്.’ ‘അതിനിടയിൽ വീട്ടുചിലവ് അടക്കമുള്ളവയും നോക്കണമായിരുന്നു. ഏവിയേഷൻ പഠിക്കാൻ പോയതുകൊണ്ട് എന്റെ സർട്ടിഫിക്കറ്റുകളും നഷ്ടമായി. വരുമാനത്തിനായി സെയിൽസ്ഗേളായി നിൽക്കാനും മീൻ വിൽപ്പന നടത്താനും ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്.

More in Bigg Boss

Trending