Connect with us

ദേ പുട്ട് തുടങ്ങിയത് ഇങ്ങനെ!; ബിസിനസിലേയ്ക്ക് തിരിഞ്ഞതിന്റെ രഹസ്യം പറഞ്ഞ് ദിലീപ്

Malayalam

ദേ പുട്ട് തുടങ്ങിയത് ഇങ്ങനെ!; ബിസിനസിലേയ്ക്ക് തിരിഞ്ഞതിന്റെ രഹസ്യം പറഞ്ഞ് ദിലീപ്

ദേ പുട്ട് തുടങ്ങിയത് ഇങ്ങനെ!; ബിസിനസിലേയ്ക്ക് തിരിഞ്ഞതിന്റെ രഹസ്യം പറഞ്ഞ് ദിലീപ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേയ്ക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത താരമാണ് അദ്ദേഹം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.

ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ തന്റെ സിനിമാ തിരക്കുകളിലാണ് ദിലീപ്. നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ജനപ്രിയ നായകന്‍ എന്ന പേരോട് കൂടി ഹിറ്റ് ചിത്രങ്ങളും ലക്ഷങ്ങള്‍ പ്രതിഫലവും പറ്റിയിരുന്ന നാളുകളില്‍ നടന്‍ ദിലീപ് കൊച്ചിയില്‍ ആരംഭിച്ച ഹോട്ടലായിരുന്നു ‘ദേ പുട്ട്’. പേരിലെ കൗതുകവും പുട്ടിലെ വെറൈറ്റിയും കണ്ട് പില്‍ക്കാലത്ത് ഇവിടേയ്ക്ക് ഭക്ഷണ പ്രേമികളുടെ ഒഴുക്ക് തന്നെയുണ്ടായി. ഇന്നും കൊച്ചിയില്‍ വന്നാല്‍ ഇടപ്പള്ളിയിലെ ‘ദേ പുട്ട്’ പലര്‍ക്കും ഒരു വികാരമാണ്.

അതേസമയം, ഫോര്‍ട്ട് കൊച്ചിയില്‍ ഗായകന്‍ യേശുദാസിന്റെ തറവാട് വീട്ടില്‍ ‘മംഗോ ട്രീ’ എന്ന പേരില്‍ മറ്റൊരു റെസ്‌റ്റോറന്റും ദിലീപിന്റെ ഉടമസ്ഥതയില്‍ തുറന്നു. ദേ പുട്ട് ദിലീപിന്റെയും നാദിര്‍ഷയുടെയും കൂട്ടുകെട്ടില്‍ ആരംഭിച്ച ഭക്ഷണ ശാലയാണ്. വര്‍ഷങ്ങള്‍ പലതു കഴിയുമ്പോള്‍ ഹോട്ടല്‍ ബിസിനസിലേയ്ക്ക് തിരിഞ്ഞതിന്റെ രഹസ്യം ദിലീപ് പറയുന്നു.

ഏറ്റവും പുതിയ സിനിമയായ ‘തങ്കമണി’യുടെ പ്രൊമോഷന്റെ ഭാഗമായി ചിലര്‍ക്കെങ്കിലും ‘ദേ പുട്ട്’ കാണാന്‍ അവസരമുണ്ടായി. ഒരഭിമുഖത്തില്‍ ദേ പുട്ടിന്റെ ഉള്ളില്‍ വച്ചായിരുന്നു ദിലീപ് സംസാരിച്ചതും. കൂട്ടുകാര്‍ക്ക് സംസാരിച്ചിരിക്കാന്‍, എന്നും ആശയവിനിമയം നടത്താന്‍ ലക്ഷ്യമിട്ട് ആരംഭിച്ചതാണ് ‘ദേ പുട്ട്’. നല്ല ഭക്ഷണം ലഭിക്കുന്നുവെന്ന റിപ്പോര്‍ട്ട് പ്രചരിച്ചതോടെ കാര്യങ്ങള്‍ കുറച്ചു കൂടി സീരിയസ് ആയി.

‘ഒരുപാട് പേര് നമ്മുടെ സ്ഥാപനത്തില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നതില്‍ സന്തോഷം. ഒരു കലാകാരന്‍ എന്ന നിലയില്‍ കണ്ണിലൂടെയും ചെവിയിലൂടെയുമാണ് നമ്മള്‍ മറ്റുള്ളവരുടെ മനസിലേക്ക് കയറുന്നത്. കണ്ട് ഇഷ്ടപ്പെട്ട് മനസ്സില്‍ എടുത്തുവെക്കുന്നതാണ്. ഭക്ഷണവും അതുപോലെ തന്നെ’. അതിനാല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പിക്കുന്നതില്‍ ടെന്‍ഷന്‍ ഉണ്ടെന്ന് ദിലീപ്. ചിക്കന്‍ ബിരിയാണി പുട്ട്, ബീഫ് ബിരിയാണി പുട്ട് എന്ന് ലോകത്തെങ്ങും കേള്‍ക്കാത്ത നാളുകളില്‍ അതിനു തുടക്കമിട്ടത് ദിലീപിന്റെ ദേ പുട്ടായിരുന്നു.

കൊച്ചി നഗരത്തില്‍ ദിലീപിന് മാത്രമല്ല, ഭാര്യ കാവ്യാ മാധവനും ബിസിനസ് സ്ഥാപനമുണ്ട്. കാവ്യാ മാധവന്റെ ‘ലക്ഷ്യ’ എന്ന വസ്ത്രബ്രാന്‍ഡിന്റെ ആസ്ഥാനവും കൊച്ചിയാണ്. വിവാഹത്തിനും മുന്‍പ് കാവ്യാ മാധവന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ബ്രാന്‍ഡ് ആണ് ‘ലക്ഷ്യ’. ദിലീപിന്റെ ‘പവി ടേക്ക് കെയര്‍’ എന്ന സിനിമയുടെ റിലീസ് ഉടനെയുണ്ടാകും. കൊച്ചിയില്‍ സ്ഥാപനം നടത്തുന്നുവെങ്കിലും, നിലവില്‍ മകള്‍ മഹാലക്ഷ്മിയുടെ പഠനവുമായി ബന്ധപ്പെട്ട് കാവ്യ ചെന്നൈയിലാണ് താമസം. മീനാക്ഷി എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി.

2016 ലാണ് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. അതിന് മുന്‍പ് ദിലീപിന്റെ നായികയായി അഭിനയിച്ച പിന്നെയും എന്ന സിനിമയാണ് കാവ്യയുടെ അവസാന സിനിമ. ഇതിന് ശേഷം വിവാഹിതയായ നടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. നിലവില്‍ മാമാട്ടിയെന്ന് വിളിക്കുന്ന മകള്‍ മഹാലക്ഷ്മിയെ വളര്‍ത്തുന്നതിന്റെ തിരക്കിലാണ് നടി.

സ്‌കൂളിലേക്ക് ആവശ്യമായിട്ടുള്ള ഹോം വര്‍ക്കുകളൊക്കെ ചെയ്ത് കൊടുത്ത് മാമാട്ടിയുടെ പിന്നാലെയാണ് കാവ്യയെന്നാണ് ദിലീപ് പറയുന്നത്. അത്തരം വിഷയങ്ങളിലൊന്നും താന്‍ ഇടപെടാറില്ലെന്നും അതെല്ലാം കാവ്യയുടെ ഡ്യൂട്ടിയാണെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്.

More in Malayalam

Trending

Recent

To Top