Connect with us

ജനങ്ങൾ തന്നാൽ മാത്രമേ നിങ്ങൾക്ക് ഒരു സീറ്റ് പോലും നേടാനാകൂ.. 420 തവണ വഞ്ചിച്ചവരാണ് വരുന്ന തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്!! ബിജെപിയ്ക്ക് നേരെ പരോക്ഷമായ വിമർശനം ഉന്നയിച്ച് പ്രകാശ് രാജ്!

Malayalam

420 തവണ വഞ്ചിച്ചവരാണ് വരുന്ന തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. ഈ പറഞ്ഞത് മറ്റേതു പാർട്ടി ആയാലും കോൺഗ്രസ് ആയാലും ഇത് നിങ്ങളുടെ അഹങ്കാരമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിക്കമംഗളൂരു പ്രസ് ക്ലബ്ബിൽ സംസാരിക്കവെയാണ് അദ്ദേഹം ബിജെപിയ്ക്ക് നേരെ പരോക്ഷമായ വിമർശനം ഉന്നയിച്ചത്.

400-ലധികം സീറ്റുകളുമായി എൻഡിഎ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം രാജ്യ സഭയിൽ പറഞ്ഞിരുന്നു. ഇതിന് ‘ജനങ്ങൾ തന്നാൽ മാത്രമേ നിങ്ങൾക്ക് ഒരു സീറ്റ് പോലും നേടാനാകൂ. ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കുമെന്ന് അവകാശപ്പെടാൻ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും’, എന്നാണ് പ്രകാശ് രാജ് പറയുന്നത്. 420 വഞ്ചനകൾ എന്ന് അദ്ദേഹം പറഞ്ഞത് ഐപിസി സെക്ഷൻ 420 ഉദ്ധരിച്ചു കൊണ്ടാണ്. ആളുകളെ വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ സത്യസന്ധമല്ലാത്ത കാര്യങ്ങൾ കാണിച്ച് അവരെ ചതിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. മൂല്യമുള്ള വസ്തുക്കൾ കൈമാറുമ്പോൾ വ്യാജ പതിപ്പുകൾ ഉണ്ടാക്കി ചതിക്കുന്നതുമെല്ലാം ഈ വകുപ്പിന് കീഴിൽ വരും. പിഴയും ഏഴു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.

More in Malayalam

Trending