61 ആം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിന്റെ സ്വന്തം വാനമ്പാടി. പ്രിയപ്പെട്ടവരെല്ലാം ചിത്രയ്ക്ക് ആശംസകള്‍ അറിയിച്ചെത്തുകയാണ്. ചിത്ര ചേച്ചിയുടെ പാട്ടിനൊപ്പം ചുണ്ടനക്കാനാവുന്നത് വലിയൊരു ഭാഗ്യമാണെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. പിറന്നാള്‍ ദിനത്തില്‍ ചിത്രയ്ക്ക് ആശംസ നേര്‍ന്ന് മഞ്ജു എത്തിയിരുന്നു. ഏറെ പ്രിയപ്പെട്ട ചിത്ര ചേച്ചിക്ക് പിറന്നാളാശംസ നേരുന്നുവെന്നായിരുന്നു മഞ്ജു കുറിച്ചത്. ചിത്രയോട് ചേര്‍ന്ന് നിന്നുള്ള ഫോട്ടോയും മഞ്ജു പോസ്റ്റ് ചെയ്തിരുന്നു. ഏറെയിഷ്ടമുള്ള രണ്ടുപേരെയും ഒന്നിച്ച് കാണാനായതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്.
തന്റെ അനുജത്തിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് സുജാത മോഹൻ. ചിത്രക്ക് ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശമാസകൾ. നീ എന്നും സന്തോഷത്തോടെയും ആരോഗ്യവതിയായും ഇരിക്കുക എന്നാണ് സുജാത പറഞ്ഞിട്ടുള്ളത്. സംഗീത സംവിധായകൻ ശരത്തും ആശംസകൾ നേർന്നുകൊണ്ടെത്തി. മലയാളത്തിന്റെ വാനമ്പാടി എന്റെ സ്വന്തം ചിരിക്കുടുക്ക സഹോദരി ചിത്ര ചേച്ചിക്കു ഒരായിരം ജന്മദിനാശംസകൾ- ശരത് കുറിച്ചു. ലെ ചേച്ചി : “നിന്നെക്കൊണ്ട് നേരെ പാടിക്കാമോന്ന് ഞാനൊന്ന് നോക്കട്ടെ!” പണ്ട് എടുത്ത ഫോട്ടോ ആണെങ്കിലും ഇന്നലെ കൂടെ ചേച്ചി എന്നോട് ഇതൊക്കെ തന്നെയാണ് പറഞ്ഞത് . എന്റെ ചക്കര ചേച്ചിക്ക് പിറന്നാൾ സ്നേഹം എന്നാണ് ചിത്രക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കിട്ടുകൊണ്ട് വിധു പ്രതാപ് കുറിച്ചത്.
വയനാട് ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. ഈ ഒരു നിർണായക ഘട്ടത്തിൽ ഒറ്റകെട്ടായി തന്നെയാണ് കേരളം നിൽക്കുന്നത്. ഇപ്പോഴിതാ ദുരിതാശ്വാസ നിധിയിലേക്ക്...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അനുശ്രീ. താരത്തിന്റെ വർത്തകളൊക്കെ വളരെപെട്ടെന്നാണ് ചർച്ചയാകുന്നത്. 33 വയസ്സ് കഴിഞ്ഞിട്ടും നടി വിവാഹത്തെ കുറിച്ച്...