Malayalam
കെട്ടുറപ്പിച്ചയാളെ മതി മറന്ന് ജാസ്മിന്.. പിന്നെ എങ്ങനെയാണ് ഗബ്രി ചതിയനാകുന്നത്? ശരീരം വിറച്ച് വീണ് ഗബ്രി; ഋഷിയോടു രഹസ്യം പൊട്ടിച്ച് ജാസ്മിൻ… പുറത്തിറങ്ങിയാൽ എന്ത് സംഭവിക്കും
കെട്ടുറപ്പിച്ചയാളെ മതി മറന്ന് ജാസ്മിന്.. പിന്നെ എങ്ങനെയാണ് ഗബ്രി ചതിയനാകുന്നത്? ശരീരം വിറച്ച് വീണ് ഗബ്രി; ഋഷിയോടു രഹസ്യം പൊട്ടിച്ച് ജാസ്മിൻ… പുറത്തിറങ്ങിയാൽ എന്ത് സംഭവിക്കും
ബിഗ് ബോസ് സീസണ് 6 ആരംഭിച്ചത് മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്ന വ്യക്തിയാണ് ഗബ്രിയും ജാസ്മിനും. എന്നാല്‍ തനിക്ക് ഒരിക്കലും ജാസ്മിനോട് വിവാഹം കഴിക്കാന്‍ പറ്റില്ല എന്നതുകൊണ്ട് തന്നെ ആ തരത്തിലുള്ള ഇഷ്ടമല്ല ഉണ്ടായിരുന്നതെന്ന് തുറന്നു പറഞ്ഞതോടെ ഇരുവര്‍ക്കുമിടയില്‍ വലിയ വിള്ളല്‍ വീണിരിക്കുകയാണ്. ഗബ്രിക്ക് തന്നോടുള്ള അടുപ്പത്തിൽ വ്യക്തത വരുത്താൻ ജാസ്മിൻ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല. രെസ്മിനെയും ഒപ്പമിരുത്തിയാണ് ജാസ്മിൻ ഗബ്രിയോട് സംസാരിക്കുന്നത്. തനിക്ക് ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ജാസ്മിൻ പറയുന്നുണ്ട്. എല്ലാവരും ഇത് പറയുന്നു. ലാലേട്ടനും ബിഗ് ബോസും നേരിട്ടും പരോക്ഷമായും പറഞ്ഞു. അവിടെ കൊടുക്കേണ്ട കൺക്ലൂഷൻ എന്നത് ഒന്നുകിൽ പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നാവുകയെന്നാണെന്ന് ജാസ്മിൻ തുറന്ന് പറഞ്ഞു. ഇതിന് ഗബ്രി മറുപടി നൽകി. ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്.
എല്ലാവരോടും ഞാൻ പറഞ്ഞ് കഴിഞ്ഞു. എനിക്കിവളെ ഇഷ്ടമാണ്. എന്നാൽ ഇവളുമായി റിലേഷൻഷിപ്പിലാകാനോ ഇവളെ കല്യാണം കഴിക്കാനോ എനിക്ക് പറ്റില്ലെന്ന് ഗബ്രി വ്യക്തമാക്കി. ഗബ്രിയോടുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിനും സംസാരിച്ചു. ഇവിടെയുള്ളവർ കാണുന്നത് ഫിസിക്കൽ ടച്ച് ആയിരിക്കും. ഞങ്ങൾ രണ്ട് പേരും ഫിസിക്കൽ ടച്ചിൽ അല്ല പ്രണയം കാണിക്കുന്നത്. ഞങ്ങളുടെ മുഖത്താണ്, കണ്ണിലാണെന്ന് ജാസ്മിൻ പറഞ്ഞു. ഇതേക്കുറിച്ച് ഗബ്രി സംസാരിച്ചു. രണ്ട് പേർക്ക് ആഴത്തിലുള്ള പ്രണയമാണ്. പക്ഷെ മുന്നോട്ട് പോകാൻ പറ്റുന്നില്ല. അത് തെറ്റാണോ എന്ന് ഗബ്രി ചോദിച്ചു. എന്നെ തളർത്താൻ പറ്റുന്ന ഒരേയൊരു ടോപിക് ജാസ്മിനാണ്. ഇവളെ ഉപയോഗിച്ച് എന്നെ അറ്റാക്ക് ചെയ്താൽ ഞാൻ തളർന്ന് പോകും. ഇവളെ അറ്റാക്ക് ചെയ്താൽ തളർന്ന് പോകും. അതല്ലാതെ ഈ വീട്ടിൽ പതിനെട്ട് പേർ ഒരുമിച്ച് നിന്നാലും എന്റെ രോമത്തിൽ തൊടില്ലെന്ന് ഗബ്രി വ്യക്തമാക്കി. തന്നെ ഇതൊന്നും ബാധിക്കുന്നില്ലെന്നും ആൾക്കാരെന്ത് പറഞ്ഞാലും ഞാൻ നിൽക്കേണ്ട രീതി ഞാനാണ് തീരുമാനിക്കുകയെന്ന് ഗബ്രി പറഞ്ഞപ്പോൾ ജാസ്മിൻ ഇടപെട്ടു. നീ ക്യാമറയിൽ നോക്കിയല്ല പറയേണ്ടത് എന്നോട് സംസാരിക്കെന്ന് ജാസ്മിൻ പറഞ്ഞപ്പോൾ ഗബ്രി ദേഷ്യപ്പെട്ടു. എന്റെ വായിൽ നിന്ന് തെറി വരും. ഞാൻ ക്യാമറയല്ല നോക്കിയത്. സത്യമായിട്ടും എന്റെ കൈയിൽ നിന്ന് പൊളിഞ്ഞിട്ടുണ്ടെങ്കിൽ മാെത്തം വലിച്ച് പറിച്ച് എറിഞ്ഞ് ഞാൻ ഇറങ്ങിപ്പോകും. ഇവളിപ്പോൾ കുറേ ദിവസമായി ഞാൻ ക്യാമറയിൽ നോക്കി സംസാരിക്കുന്നു എന്ന് പറഞ്ഞ് തുടങ്ങിയിട്ട്. ക്യാമറയിൽ നിന്ന് സംസാരിക്കാനാണെങ്കിൽ എനിക്ക് അന്തസായി നേരെ നോക്കി സംസാരിക്കാം എന്ന് ഗബ്രി പറഞ്ഞു. ഞാൻ പുറത്ത് എനിക്ക് ഇഷ്ടമുള്ളവരോട് എങ്ങനെയാണോ അതിൽ കൂടുതൽ ഇവളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കേറി കിടക്കാനോ ഞാൻ നിന്നിട്ടില്ല. മ്ലേഛകരമായോ റൊമാന്റിക് ട്രാക്കിൽ ചെയ്യുന്ന ഒരു കാര്യവും ഞാൻ ഈ വീട്ടിൽ ചെയ്തിട്ടില്ല. നിന്റെയടുത്ത് (രെസ്മിൻ) ചെയ്യുന്നതേ ഇവളുടെയടുത്തും ചെയ്തിട്ടുള്ളൂ. പിന്നെ കണ്ണിൽ വരുന്ന നോട്ടം എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല. പ്രണയമുണ്ടോ ഇല്ലയോ എന്ന് എനിക്ക് പറയാൻ താൽപര്യം ഇല്ല. എനിക്ക് ക്ലാരിറ്റി ഇല്ലെന്ന് ഗബ്രി ആവർത്തിച്ചു. ഗബ്രിയുടെ വാക്കുകൾ ജാസ്മിനെ വേദനിപ്പിച്ചിട്ടുണ്ട്, രെസ്മിനോട് ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. എന്നാൽ ജാസ്മിൻ അകന്ന് നിൽക്കാൻ ശ്രമിക്കുമ്പോൾ ഗബ്രി ഇതിഷ്ടപ്പെടുന്നില്ലെന്ന് ഇക്കഴിഞ്ഞ എപ്പിസോഡിൽ നിന്ന് വ്യക്തമാണ്.
എന്നാല്‍ ജാസ്മിനും ഗബ്രിയും ഒരിക്കലും ഒന്നിക്കില്ലെന്ന സാഹചര്യം തന്നെയല്ലേ മുന്നെയുമുണ്ടായിരുന്നത് എന്ന് ചോദിക്കുകയാണ് പ്രേക്ഷകര്‍. ജാസ്മിന് ബിഗ് ബോസിലേക്ക് വരുന്ന സമയം തന്നെ വിവാഹം ഉറപ്പിച്ചിരുന്നാണ്. പിന്നെ എങ്ങനെയാണ് ഗബ്രി ജാസ്മിനെ ചതിക്കുന്നത്. ഒരു തവണ എങ്കിലും ജാസ്മിന് വിവാഹം ഉറപ്പിച്ച പയ്യനെക്കുറിച്ച് ഓര്‍ത്തിരുന്നോ എന്നാണ് ഒരു പ്രേക്ഷകന് പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നത്. എന്താണ് ജാസ്മിന് പ്രൂവ് ചെയ്യാന്‍ ശ്രമിക്കുന്നത്? ഗബ്രി തന്നെ യൂസ് ചെയ്ത്, എന്നിട്ടിപ്പോ ചീറ്റ് ചെയ്യുന്നു എന്നോ? ഗബ്രി കാരണം ജാസ്മിന് വീക്ക് ആയി എന്നോ? ഗബ്രി ഗെയിം ഒറ്റക്ക് കളിച്ചു ജയിച്ചപ്പോ ഒക്കെ സന്തോഷിക്കേണ്ടതിനു പകരം നീ എന്നെ തോല്‍പ്പിച്ചു. ജയിച്ചിട്ടു എന്റെ കൈപിടിച്ചില്ല എന്നെ വന്ന് കെട്ടിപിടിച്ചില്ല.എന്നെ തോല്‍പ്പിക്കുന്നതില്‍ നീ സന്തോഷിക്കുന്നു എന്നൊക്കെ പറഞ്ഞു ഗബ്രിയേ തളര്‍ത്താന്‍ ശ്രമിച്ചത് ലൈവ് കണ്ടവര്‍ കണ്ടുകാണും. ഇനി ജാസ്മിന്റെ കാര്യത്തില്‍ ഒരു വിവാഹം മുടങ്ങി മറ്റൊരാളുമായി കമ്മിറ്റഡ് ആണെന്നു തുറന്ന് പറഞ്ഞതാണ്. ഗബ്രിയോട് ഫ്രണ്ട്ഷിപ് മാത്രമാണെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ വീക്ക് ഋഷി ജാസ്മിനോട് പുറത്തുള്ള വിവാഹം മുടങ്ങി പോകുമെന്ന് പേടി ഇല്ലേ അത് പോയാല്‍ കുഴപ്പില്ലേ എന്നുള്ള ചോദ്യം ചോദിച്ചപ്പോള്‍ അത് അറിയില്ല എന്ന് ജാസ്മിന് പറയുകയും പറയുമ്പോള്‍ ചിരിക്കുകയും ചെയ്തിരുന്നു. ആ സമയത്തു ജാസ്മിന്റെ ഒരു ഭാവം ഉണ്ട്. ആ ഭാവം പലപ്പോഴും അവിടെ പലപ്പോഴും വന്നിട്ടുണ്ട്. ഗബ്രിയുമായി സംസാരിക്കുമ്പോള്‍ പലപ്പോഴും ഗെയിം കളിക്കുക ആണ് ജാസ്മിന് എന്ന് തോന്നിച്ചിരുന്ന അഭിനയ ഭാവം. അതിന്നും പല തവണ വന്നിരുന്നു. സിജോയോട് ഞാന്‍ ഗെയിം കളിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ പോലും.
പുറത്തു കമ്മിറ്റെഡ് ആയി ഉള്ളില്‍ വന്ന ജാസ്മിനെ എങ്ങനെ ഗബ്രി ചതിക്കും? അല്ലെങ്കില്‍ എന്ത് ക്ലാരിഫിക്കേഷന് ആണ് ജാസ്മിന് ഗബ്രിയില്‍ നിന്ന് വേണ്ടത്? ജാസ്മിന് ഇന്ന് പറയുകയുണ്ടായി ഞാന്‍ ഉള്ളില്‍ കയറ്റുന്ന ആളുകള്‍ നന്നേ കുറവാണ്. ഗബ്രി അതില്‍ ഏറ്റോം ടോപ് ആണെന്നും അതോണ്ട് എനിക്ക് നോവുമെന്ന്.. അപ്പൊ പുറത്തു കെട്ടുറപ്പിച്ച ആളെ മനസ്സില്‍ കയറ്റിയിട്ടു എന്താ അയാളെ ഓര്‍ക്കാ പോലും ചെയ്യാത്തെ? കഴിഞ്ഞ ദിവസങ്ങളില്‍ ഗബ്രി ഗെയിം കളിക്കാന്‍ തുടങ്ങിയപ്പോള്‍ ജാസ്മിന് സഹിക്കുന്നില്ല എന്നത് എന്തുകൊണ്ടാണ്? തന്റെ അടിമ ആയി ഗബ്രി നില്‍ക്കണം എന്നാണോ ജാസ്മിന് വേണ്ടത്. സായി വന്ന് പുറത്തെ കാര്യം പറഞ്ഞതും ജാസ്മിനോട്. എന്റെ തന്ത വിളിച്ചു പൊരിച്ചു എന്ന് പറഞ്ഞതും ജാസ്മിന്. ഒരു വീക്കെന്‍ഡ് എപ്പിസോഡില്‍ തെറ്റ് മുഴുവന്‍ ഗബ്രിയുടെ ആണെന്ന പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ പോയിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഗബ്രിയെ പുറത്താക്കി ജാസ്മിന് മാത്രമായി ചതിക്കപ്പെട്ടവള്‍ എന്ന സിമ്പതിയില്‍ എങ്കിലും ഇനി ഫൈനലില്‍ കേറണം എന്നാണോ…? എന്നും പ്രേക്ഷകന് ചോദിക്കുന്നു.
