Connect with us

ഒറ്റ ദിവസംകൊണ്ട് കോടികൾ വാരി ‘കാതൽ’; മാത്യു ദേവസിയായി നിറഞ്ഞാടി മമ്മൂട്ടി

Movies

ഒറ്റ ദിവസംകൊണ്ട് കോടികൾ വാരി ‘കാതൽ’; മാത്യു ദേവസിയായി നിറഞ്ഞാടി മമ്മൂട്ടി

ഒറ്റ ദിവസംകൊണ്ട് കോടികൾ വാരി ‘കാതൽ’; മാത്യു ദേവസിയായി നിറഞ്ഞാടി മമ്മൂട്ടി

കഴിഞ്ഞ ദിവസം ആണ് മമ്മുട്ടിയുടെ കാതൽ തിയറ്ററുകളിൽ എത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോഴേക്കും മറ്റൊരു ഹിറ്റാകും കാതൽ എന്ന് ഏതാണ്ട് ഉറപ്പായി. ഒപ്പം മികച്ച മൗത്ത് പബ്ലിസിറ്റിയും. തുടർന്ന് നടന്ന ഷോകളിൽ എല്ലാം മികച്ച ബുക്കിംഗ് ആണ് നടന്നത്. ഭൂരിഭാ​ഗം തിയറ്ററിലും ഹൗസ് ഫുൾ ഷോകളും.

ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യദിനം കാതൽ നേടിയത് ഒരു കോടിക്ക് മേലെയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. പകർന്നാട്ടങ്ങളിൽ എന്നും വ്യത്യസ്തത തേടുന്ന ആളാണ് മമ്മൂട്ടി. ആക്കൂട്ടത്തിലേക്കാണ് കാതൽ എന്ന സിനിമയും എത്തി നിൽക്കുന്നത്. ഇതുവരെ കാണാത്ത, മറ്റൊരു സൂപ്പർ താരവും ചെയ്യാൻ മടിക്കുന്ന വേഷം ചെയ്ത് മമ്മൂട്ടി വീണ്ടും സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ചു. മാത്യു ദേവസിയായി നടൻ നിറഞ്ഞാടിയ ചിത്രം ആദ്യദിനം നേടിയ കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കേരളത്തിൽ മാത്രം ചിത്രം എത്ര നേടി എന്ന കണക്കുകൾ വരും മണിക്കൂറുകളിൽ പുറത്തുവരും. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ ദ കോർ. ജ്യോതിക നായികയായി എത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഈ കമ്പനിയുടേതായി റിലീസ ചെയ്യുന്ന നാലാമത്തെ സിനിമ കൂടിയാണ് കാതൽ.

ഇതിന് മുൻപ് റിലീസ് ചെയ്ത റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് എന്നിവ ഹിറ്റ് സിനിമകൾ ആയിരുന്നു. കാതലിലൂടെ ആ ഹിറ്റ് വീണ്ടും ആവർത്തിക്കുകയാണ് മമ്മൂട്ടി കമ്പനി. മമ്മൂട്ടി, ജ്യോതിക എന്നിവർക്ക് പുറമെ ചിന്നു ചാന്ദിനി, മുത്തുമണി, സുധി, അലക്സ് അലിസ്റ്റർ തുടങ്ങി ഒട്ടനവധി താരങ്ങളും കാതലിൽ ഭാ​ഗമായിരുന്നു. ആദര്‍ശ് സുകുമാരന്‍, പോള്ർസണ്‍ സ്കറിയ എന്നിവരാണ് തിരക്കഥ.

Continue Reading
You may also like...

More in Movies

Trending