Connect with us

എല്ലാം ദൈവം നോക്കിക്കോളും!!! പോലീസ് തൂക്കിയ പ്രതി.. ബോസി’നൊപ്പം ദിലീപ് ശബരിമലയിൽ…

Malayalam

എല്ലാം ദൈവം നോക്കിക്കോളും!!! പോലീസ് തൂക്കിയ പ്രതി.. ബോസി’നൊപ്പം ദിലീപ് ശബരിമലയിൽ…

എല്ലാം ദൈവം നോക്കിക്കോളും!!! പോലീസ് തൂക്കിയ പ്രതി.. ബോസി’നൊപ്പം ദിലീപ് ശബരിമലയിൽ…

ദിലീപിനെ സംബന്ധിച്ച് വളരെ നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സിനിയമയിലെ നായികയെ തന്നെ തന്റെ ജീവിതത്തിലേക്കും ക്ഷണിച്ചപ്പോൾ അത് ദിലീപിനെ സംബന്ധിച്ച് രണ്ടാം ജന്മാമായിരുന്നു. ജയിൽ വാസമൊക്കെ വന്നതോടെ പ്രാർത്ഥനകളിൽ കൂടുതൽ ശ്രദ്ധവെച്ച ദിലീപ് പള്ളികളിൽ മെഴുകുതിരി കത്തിച്ചും ശബരിമലയിലും ദേവീക്ഷേത്രങ്ങളിലും ഒക്കെ കയറിയിറങ്ങി ഭക്തി മാർഗത്തിലാണ്. ഇപ്പോഴിതാ ശബരിമലയിൽ ദർശനം നടത്തിയ ദിലീപിൻറെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഈ വർഷം തന്നെ രണ്ടാം തവണയാണ് ദിലീപ് മല ചവിട്ടുന്നത്. സുഹൃത്ത് ശരത്തിനൊപ്പം ആണ് ദിലീപ് ശബരിമലയിൽ എത്തിയത്. അന്വേഷണ സംഘത്തിനെതിരെ ഗൂഢാലോചന നടത്തിയേ കേസിലെ മറ്റൊരു പ്രതിയായ സുഹൃത്ത് ശരത്തും കൂടെയുണ്ട്. ഇതിനുമുൻപ് കഴിഞ്ഞ ഏപ്രിലാണ് ദിലീപ് ദർശനം നടത്തിയത്. പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയ ശേഷം പൂജാരിയെ നേരിട്ട് കാണുകയും ചെയ്താണ് താരം മടങ്ങിയത്. നിരവധി ആരാധകർ ദിലീപിനൊപ്പം സെൽഫി എടുക്കുന്നതും ദിലീപ് പ്രസാദം വാങ്ങുന്നതും എല്ലാം വീഡിയോയിൽ ഉണ്ട്.

മാത്രമല്ല കാവ്യയും ഭക്തി മ്രഗത്തിൽ തന്നെയാണ്. ആലുവയിലെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ എത്തിയാണ് കാവ്യയുടെ പ്രാർത്ഥന. ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും ദീർഘസുമംഗലി ആയിരിക്കുവാനും തിങ്കൾഴ്ച്ച വ്രതവും താരം എടുക്കുന്നുണ്ട്. ദിലീപിന്റെ ജാമ്യം റദ്ധാക്കൾ വാദം തുടങ്ങിയത് മുതലാണ് മുടങ്ങിയ വ്രതം കാവ്യ വീണ്ടും തുടങ്ങുന്നത്. മഞ്ജുവാര്യയറുമായുള്ള വിവാഹമോചത്തിന് ശേഷം കാവ്യയെ വിവാഹം ചെയ്തു സന്തോഷകരമായ വിവാഹ ജീവിതം തുടങ്ങിയ ദിലീപിന്റെ തലയിലേക്ക് ഇടിത്തതീപോലെയാണ് നടിയെ ആക്രമിച്ച കേസ് കേസ് എത്തിയത് .

ആ സംഭവം നടന്ന വർഷങ്ങൾ ആയിട്ടും ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നൊക്കെ അന്വേഷണം നടക്കുനതെ ഉള്ളു. പല വിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേസ് നീണ്ടു നീണ്ടു പോകുമ്പോൾ നടന്റെയും കുടുംബത്തിന്റെയും മേൽ ഒരു ഒഴിയാബാധയായി ഈ കേസ് കിടക്കുകയാണ്. 3 മാസത്തോളമാണ് ദിലീപ് അന്ന് ജയിലിൽ കിടന്നത്. സിനിമയും സ്വപ്നങ്ങളും എല്ലാം മറന്ന് ഭർത്താവിന്റെ ജയിൽ മോചനത്തിനായി 24 മണിക്കൂറും പൂജാമുറിയും ക്ഷേത്രങ്ങളുമായി വഴിപാടുകളും നേര്ച്ചകളുമായി നടന്ന കാവ്യ ഇപ്പോഴും അതെ അവസ്ഥയിലാണ് ഉള്ളത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ തന്നെ ശ്രമിക്കുമ്പോൾ അതിനെ എങ്ങനെയെങ്കിലും നേരിടാനുള്ള ശ്രമത്തിലാണ് ദിലീപ്.

ആദ്യ ജയിൽവാസം കഴിഞ്ഞിറങ്ങിയ ദിലീപിന് തന്റെ ജീവിതത്തിലും കാരിയാറിലുമൊക്കെ തന്റെ അഭിമാനത്തിന് എറ്റ ക്ഷതം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അതിനുശേഷം കൊടികളിറക്കി സിനിമകളും എടുത്തതും തനിക് നഷ്ടപ്പെട്ടുപോയ തന്റെ താര ജീവിതം തിരിച്ച് പിടിക്കാനായിരുന്നു ശ്രമം. ഇപ്പോഴും ആ ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ദിലീപിന്റെ ജീവിതം തലകീഴായായി മറിക്കുന്ന സുപ്രധാന വിധി കോടതി പ്രഖ്യാപിച്ചത്.നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ ഹാഷ്‌വാല്യൂ മാറിയിരുന്നു.

കോടതിയുടെ മേല്നോട്ടത്തിലിരുന്ന മെമ്മറികാർഡിന്റെ ഹേഷ്വല്സ് ആണ് മാറിയിരുന്നത്. അത് അന്വേഷിക്കാനാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടത്. നടിയുടെ ഹർജി അംഗീകരിച്ചാണ് കോടതി വിധി വന്നത്. ഈ ഒരു അന്വേഷണം തനിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ദിലീപ്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത്‌ അടുത്തമാസം എട്ടിലേക്കു മാറ്റി. ക്രൈംബ്രാഞ്ച്‌ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ദിലീപ്‌ ജാമ്യവ്യവസ്‌ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണു ക്രൈംബ്രാഞ്ചിന്റെ പരാതി. ജസ്‌റ്റിസ്‌ പി. ഗോപിനാഥാണു വാദം കേട്ടത്‌. ക്രിസ്‌മസ്‌ അവധി കഴിഞ്ഞ്‌ അടുത്ത മാസം ആദ്യവാരം കോടതി തുറക്കുമ്പോള്‍ ജഡ്‌ജിമാരുടെ പരിഗണനാ വിഷയമായി മാറാന്‍ സാധ്യതയുണ്ട്‌.

Continue Reading
You may also like...

More in Malayalam

Trending