Connect with us

സലിം കുമാറിന് പെട്ടെന്ന് ഇത് എന്ത് പറ്റി, നടക്കാനാകാതെ നടന്‍; ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായില്ല, നടക്കാന്‍ വല്ലാത്ത പേടിയുണ്ടെന്ന് സലിം കുമാര്‍

Malayalam

സലിം കുമാറിന് പെട്ടെന്ന് ഇത് എന്ത് പറ്റി, നടക്കാനാകാതെ നടന്‍; ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായില്ല, നടക്കാന്‍ വല്ലാത്ത പേടിയുണ്ടെന്ന് സലിം കുമാര്‍

സലിം കുമാറിന് പെട്ടെന്ന് ഇത് എന്ത് പറ്റി, നടക്കാനാകാതെ നടന്‍; ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായില്ല, നടക്കാന്‍ വല്ലാത്ത പേടിയുണ്ടെന്ന് സലിം കുമാര്‍

1996ല്‍ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോള്‍ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാര്‍. മലയാളികളില്‍ ചിരിപൊട്ടിച്ച എണ്ണിയാല്‍ തീരാത്തത്ര കഥാപാത്രങ്ങള്‍ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്. അതില്‍ ഏതാണ് മികച്ചതെന്ന് പറയാനും കഴിയില്ല. എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങള്‍ ആണെന്ന് സംശയമില്ലാത്ത കാര്യമാണ്. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാല്‍, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍ എന്നിവയെല്ലാം അവയില്‍ ചിലത് മാത്രം.

ഇപ്പോഴിതാ പഞ്ചായത്ത് ജെട്ടി’ സിനിമയുടെ പൂജയ്ക്ക് സലിം കുമാര്‍ കൊച്ചിയില്‍ എത്തിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. തനിയെ നടക്കാന്‍ കഴിയാത്ത വിധം അദ്ദേഹം അവശനായത് പോലെയും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുന്നത് പോലെയും വിഡിയോയില്‍ കാണാം. കാഴ്ചയിലും തീരെ വയ്യാത്തത് പോലെ തന്നെയാണ് അദ്ദേഹം.

സലിംകുമാറിന്റെ വീഡിയോ വൈറലായതോടെ സലീമേട്ടന്‍ വല്ലാതെ ക്ഷീണിച്ച് പോയല്ലോ എന്ന ആശങ്കയാണ് ആരാധകര്‍ ഏറെയും പങ്കുവെക്കുന്നത്. എന്തുപറ്റി അദ്ദേഹത്തിന് എന്ന് തിരക്കിയും നിരവധി ആളുകള്‍ വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്.’ലിവര്‍ സീറോസിസ് വന്നു കരള്‍ മാറ്റി വച്ചു’ എന്നാണ് ആരാധകര്‍ തന്നെ മറ്റുള്ളവരുടെ ചോദ്യത്തിന് മറുപടി ആയി പറയുന്നത്.

‘അതൊക്കെ മാറിയത് അല്ലെ ഇപ്പോള്‍ എന്താണ് സംഭവിച്ചത്, അദ്ദേഹത്തിന് ഷുഗര്‍ ഒക്കെ ആയിരുന്നു അതിന്റെയാവാം പെട്ടെന്ന് ഇങ്ങിനെ ആയത്, വിഷമം ഉണ്ട് സലിം കുമാറിനെ ഇങ്ങനെ കാണുന്നതില്‍.. ലെജന്‍ഡ്‌സ് ആര്‍ ഗെറ്റിങ് ഓള്‍ഡ്, ഒരു കാലത്ത് നമ്മെ ചിരിപ്പിച്ച കലാകാരന്‍.. ഈ അവസ്ഥ കാണുമ്പോള്‍ സങ്കടം തോന്നുന്നു, സലിംകുമാര്‍ വല്ലാതെ ക്ഷീണിച്ച് പോയി. അദ്ദേഹത്തിന് ദീര്‍ഘായുസ് ലഭിക്കട്ടെ പ്രാര്‍ത്ഥിക്കുന്നു, കോളേജില്‍ ദിലീപിന്റെ ജൂനിയര്‍ ആയിരുന്ന ആളാണ് എന്നിങ്ങനെയെല്ലാമാണ് ആരാധകര്‍ പങ്കുവയ്ക്കുന്ന കമന്റുകള്‍.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വളരെ ആരോഗ്യവാനായി ടെലിവിഷന്‍ ഷോകളില്‍ പങ്കെടുത്തിരുന്ന സലിംകുമാര്‍ എന്താണ് പെട്ടെന്ന് ഇങ്ങിനെ ആയത് എന്നതാണ് ആരാധകരുടെ ആശങ്ക ഏറാന്‍ ഉള്ള കാരണവും. അത് കണ്ടത് കൊണ്ട് തന്നെയാണ് താരത്തിന്റെ ആരോഗ്യത്തിന് പെട്ടന്ന് എന്ത് സംഭവിച്ചുവെന്ന ആശങ്ക ആരാധകര്‍ക്കുണ്ടായത്. സിനിമയുടെ പൂജ ചടങ്ങിന്റെ ഭാഗമായി സലിം കുമാര്‍ സംസാരിച്ചിരുന്നു. തന്റെ അവശത എന്തുകൊണ്ടാണ് എന്ന് അദ്ദേഹം ആരാധകരോട് പറയുകയും ചെയ്തിരുന്നു. കാല്‍ വയ്യെങ്കിലും ചടങ്ങിന് വന്നത് മറിമായം ടീമിനോടുള്ള ആരാധന കാരണമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

മറിമായത്തിലെ മുഴുവന്‍ അഭിനേതാക്കളോടൊപ്പം സലിം കുമാറും ഒരു ചെറിയ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സുഖമില്ലാതിരുന്നത് കാരണം സിനിമ അഭിനയം തല്‍ക്കാലം നിര്‍ത്തിവച്ചിരുന്നതാണെന്നും മറിമായത്തിന്റെ ഫാന്‍ ആയതുകാരണമാണ് ഒരു വേഷം ചെയ്യാമെന്ന് സമ്മതിച്ചതെന്നും സലിം കുമാര്‍ പറയുന്നു. ഒരു കലാകാരന് മറ്റൊരു കലാകാരനോട് അസൂയ തോന്നുന്നത് അയാളേക്കാള്‍ നന്നായി മറ്റെയാള്‍ അഭിനയിക്കുമ്പോഴാണ്. തനിക്ക് അസൂയ തോന്നിയിട്ടുള്ളത് മറിമായത്തിലെ താരങ്ങളോടാണെന്നും കോമഡി ചെയ്തു കണ്ണു നനയിക്കാന്‍ ഇവര്‍ക്ക് മാത്രമേ കഴിയൂ എന്നും സലിം കുമാര്‍ പറഞ്ഞു

”ഞാന്‍ സുഖമില്ലാതെ ഇരിക്കുകയായിരുന്നു. ഒരു കണ്ണട വാങ്ങാന്‍ ഒരു കടയില്‍ കയറിയതാണ്. ഒരു സ്‌റ്റെപ്പ് കണ്ടില്ല. ഇങ്ങനെ ഇരുന്ന കാല് ഇങ്ങനെ ആയിപ്പോയി. ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായിട്ടില്ല. നടക്കാന്‍ വല്ലാത്ത പേടിയുണ്ട്. രണ്ടുമൂന്നു പ്രാവശ്യം വീണ്ടും ഇതിനിടയ്ക്ക് വീണു. അപ്പൊ മനസ്സ് പറഞ്ഞു വയസ്സ് 54 ആയി. എന്നാലും ഇന്ന് ഈ പൂജയ്ക്ക് വന്നത് ഇവരോടുള്ള ഒരു ആരാധന കൊണ്ടാണ്. മണികണ്ഠനും റിയാസും സ്‌നേഹയും മറിമായത്തിലെ ഓരോ ആര്‍ട്ടിസ്റ്റുകളോടും വലിയ ഇഷ്ടമാണ്. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഇവരെയൊക്കെ വിളിക്കാറുണ്ട്. ഇനി കാണാനായിട്ട് എപ്പിസോഡുകളൊന്നും ബാക്കിയില്ല, തുടക്കം മുതല്‍ അവസാനം വരെ ഞാന്‍ കണ്ടിട്ടുണ്ട്.

ഒരുപാട് സിനിമകള്‍ വന്നിട്ടും അഭിനയിക്കാതെ വിട്ട സമയങ്ങളാണ് ഇത്. ഇവര്‍ വന്ന് വിളിച്ചപ്പോള്‍ മൂന്നുനാലു ദിവസമേ ഉള്ള ഷൂട്ട് എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഞാന്‍ വന്നു ചെയ്യാം എന്ന് പറഞ്ഞു. അന്ന് 500ാം എപ്പിസോഡില്‍ ചെയ്യാന്‍ പറ്റാത്തത് ഇപ്പോള്‍ ചെയ്യുവാന്‍ പോവുകയാണ്. എന്റെ റേറ്റ് ഒന്നും ഞാന്‍ പറയുന്നില്ല കേട്ടോ. എന്റെ റേറ്റ് ഒക്കെ ഇവര്‍ക്ക് അറിയാം.

കാരണം ഞാന്‍ ഷാഫിയുടെ പുലിവാല്‍ കല്യാണം, പിഷാരടിയുടെ പഞ്ചവര്‍ണ്ണ തത്ത എന്നീ സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് കച്ചവടക്കാരന്റെ വില എന്താണെന്ന് അവര്‍ക്ക് അറിയാം. ലാലുവിന്റെ അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ ഇരുന്ന് ഇങ്ങനെ സംസാരിക്കുമായിരുന്നു ആ മണികണ്ഠന്‍ ഒക്കെ അസാധ്യ ആര്‍ട്ടിസ്റ്റ് ആണെന്നൊക്കെ. അപ്പോള്‍ ബാബു ജനാര്‍ദ്ദനന്‍ പറയും ഇവിടുത്തെ മനോജ് ബാജ്‌പെയാണ് അയാള്‍ എന്ന്. അടുത്ത ഒരു സ്റ്റാറാണ് മണികണ്ഠന്‍ എന്ന് ഞങ്ങളൊക്കെ എപ്പോഴും പറയും. മണികണ്ഠന് ഇതൊരു തുടക്കമാകട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.” എന്നും സലിം കുമാര്‍ പറഞ്ഞു.

More in Malayalam

Trending