Connect with us

ബാലയുടെ കാര്യം കഷ്ടം തന്നെയാണ്, അമൃതയ്ക്ക് അവിഹിതമെന്ന് പറയാന്‍ ബാലയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്?; ബാലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

Malayalam

ബാലയുടെ കാര്യം കഷ്ടം തന്നെയാണ്, അമൃതയ്ക്ക് അവിഹിതമെന്ന് പറയാന്‍ ബാലയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്?; ബാലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

ബാലയുടെ കാര്യം കഷ്ടം തന്നെയാണ്, അമൃതയ്ക്ക് അവിഹിതമെന്ന് പറയാന്‍ ബാലയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്?; ബാലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

മലയാളികള്‍ക്ക് സുപരിചിതനാണ് നടന്‍ ബാല. ബാലയും ഗായിക അമൃത സുരേഷും വിവാഹം കഴിച്ചതും വിവാഹമോചിതരായതുമൊക്കെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷിച്ചതാണ്. വിവാഹമോചനത്തിന് ശേഷം ബാല മുന്‍ഭാര്യയെ കുറിച്ച് പറഞ്ഞ കഥകള്‍ ചര്‍ച്ചയാക്കപ്പെടുകയും ചെയ്തു. എന്നാലും വീണ്ടും ശക്തമായ ആരോപണങ്ങളുമായിട്ടാണ് താരം എത്തുന്നത്.

കഴിഞ്ഞ ദിവസം തന്റെ ദാമ്പത്യ ജീവിതത്തില്‍ നടക്കാന്‍ പാടില്ലാത്തതും കാണാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ കണ്ടുവെന്ന് പറഞ്ഞാണ് ബാല രംഗത്തെത്തിയത്. അത്തരമൊരു കാഴ്്ച കണ്ടതോട് കൂടിയാണ് അമൃതയുമായി വേര്‍പിരിയാമെന്ന തീരുമാനത്തിലേയ്ക്ക് എത്തിയതെന്ന് ഒരു അഭിമുഖത്തിലാണ് താരം പറഞ്ഞത്. മാത്രമല്ല മകളെ കാണാന്‍ പറ്റാത്തതിന്റെയും മുന്‍ഭാര്യയുടെ പങ്കാളിയായ ഗോപി സുന്ദറിനെതിരെയും ബാല തുറന്നടിച്ചു.

എന്നാല്‍ നടന്റെ വെളിപ്പെടുത്തലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. ബാല പറഞ്ഞത് സത്യമാണെങ്കില്‍ ബാലയുടെ ഭാഗത്താണ് നൂറ് ശതമാനം ശരിയെന്നാണ് ആരാധകരും പറയുന്നത്. പാവം ബാല ചതിക്കപ്പെട്ടവരുടെ വേദന അത് അനുഭവിച്ചവര്‍ക്കേ അറിയൂ, ഇത്രയും നല്ല ആളുകള്‍ ചതിക്കപ്പെടും. സമൂഹത്തില്‍ അതാണ് നടന്ന് കൊണ്ടിരിക്കുന്നത്. എന്ന് തുടങ്ങി ബാലയെ അനുകൂലിച്ച് കമന്റിട്ടിരിക്കുകയാണ് ചിലര്‍.

എന്നാല്‍ ഭൂരിഭാഗം പേരും ബാലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ബാലയും അമൃതയും തമ്മിലുള്ള വിവാഹമോചനം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇന്നുവരെ അമൃത ബാലയെ കുറിച്ച് കുറ്റം പറഞ്ഞ് നടന്നിട്ടുണ്ടോ? പിന്നെ എന്തിനാ ഇവന്‍ ഇങ്ങനെ കുറ്റം പറഞ്ഞു നടക്കുന്നതെന്നാണ് ഒരു ആരാധകന്‍ ബാലയോട് ചോദിക്കുന്നത്. ചിലര്‍ ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്തിനെയും അന്വേഷിക്കുന്നുണ്ട്. നിങ്ങളുടെ എലിസബത്ത് എവിടെ? രണ്ടാമതൊരു ഭാര്യയുള്ളപ്പോള്‍ ഡിവോഴ്‌സായവളെ പറ്റി എന്തിനാണ് പറയുന്നത്.

ബാലയുടെ കാര്യം കഷ്ടം തന്നെയാണ്. അമൃത അവരുടെ ജീവിതം നോക്കി ജീവിക്കുന്നു. നിങ്ങള്‍ക്കിപ്പോഴും അവരെന്ത് ചെയ്യുന്നുവെന്ന് നോക്കി നടക്കാന്‍ നാണമില്ലേ. ക്ലോസ് ആയ സബ്ജക്ട് വീണ്ടും പറഞ്ഞ് കൊണ്ടിരിക്കുന്നത് തന്നെ സംശയരോഗത്തിന്റെ ലക്ഷ്ണമാണ്. ബാലയ്ക്ക് സംശയം രോഗം ആണെന്ന് തോന്നുന്നു. ബാലയില്‍ തന്നെയാണ് കുഴപ്പം. രണ്ട് കല്യാണം കഴിച്ചു രണ്ട് പേരും കൂടെ ഇല്ല. ഇയാള്‍ ഇങ്ങനെ മഞ്ഞപ്പിത്തം കൊണ്ട് നടന്നാല്‍ ആര് കൂടെ നില്‍ക്കാനാണ്. ശരിക്കും ഇയാളാണ് സംശയം രോഗി. അമൃതയെ വേണ്ടെന്ന് വെച്ചിട്ട് ജീവിതം തിരിച്ച് തന്ന എലിസബത്ത് കൂടെയില്ലേ? അവരൊരു നല്ല കുട്ടിയാണ്. അവളെ പോലും നിങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റുന്നില്ല.

അമ്യതയെ ഇങ്ങനെ പറയുന്ന ബാല രണ്ടാം ഭാര്യയായ എലിസബത്ത് ഡോക്ടറെയും ഇങ്ങനെ തന്നെ ആണ് പറഞ്ഞത്. അപ്പോള്‍ ആര്‍ക്ക് ആണ് കുഴപ്പം? എന്ന് തുടങ്ങി നടനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്ന് വരുന്നത്. അതേസമയം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ബാലയോട് വേറെ ഒന്നും ചോദിക്കാനില്ലേ. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെടുന്നതും എന്തിനാണ്.

ചോദ്യം ചോദിച്ചയാള്‍ക്ക് മറുപടി തൃപ്തിയായില്ല. ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നതിനും ഒരു പരിധി വെക്കാവുന്നതാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. അമൃത സുരേഷും ബാലയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പതിനെട്ടാമത്തെ വയസില്‍ വിവാഹിതയായ അമൃത വളരെ പെട്ടെന്ന് ഒരു അമ്മയാവുകയും ചെയ്തു. ബാലയുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ ഗായിക സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിന് ശേഷമാണ് രണ്ടാളും നിയമപരമായി വേര്‍പിരിയുന്നത്. ഇപ്പോള്‍ മകള്‍ അമൃതയുടെ കൂടെയാണ് താമസിക്കുന്നത്.

‘മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തില്‍ ആയിരിക്കുമ്പോഴോ സംസാരിക്കാന്‍ പാടില്ല. എന്നാലും ഞാന്‍ പറയാം കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികള്‍ എന്നിവയ്‌ക്കൊക്കെ ഞാന്‍ ഭയങ്കര ഇംപോര്‍ട്ടന്‍സ് കൊടുത്തു.

ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല. ഇനി എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അന്ന് ഞാന്‍ തളര്‍ന്നുപോയി. എല്ലാം തകര്‍ന്നു ഒരു സെക്കന്റില്‍. അതോടെ ഫ്രീസായി. മൂന്ന് പേര് എസ്‌കേപ്പവില്ല. രണ്ടുപേരല്ല മൂന്നുപേര്’, എന്നാണ് അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. തനിക്ക് മകളുള്ളതുകൊണ്ടാണ് ഒന്നും ഇതുവരെ തുറന്ന് പറയാതിരുന്നതെന്നും ബാല പറയുന്നു. മകള്‍ കാരണമാണ് ഒന്നും പറയാതിരുന്നത്. എനിക്ക് മകനായിരുന്നുവെങ്കില്‍ എല്ലാം ചിത്രങ്ങള്‍ അടക്കം കാണിച്ചേനെ എന്നാണ് ബാല പറഞ്ഞത്.

More in Malayalam

Trending