Malayalam
ഇനിയൊരു കൂട്ട് ഉണ്ടാകില്ല! റിമിയുടെ കോടികളുടെ സ്വത്തുക്കളുടെ അവകാശികൾ അവരാണ്! എല്ലാം തുറന്നു പറഞ്ഞ് റിമി
ഇനിയൊരു കൂട്ട് ഉണ്ടാകില്ല! റിമിയുടെ കോടികളുടെ സ്വത്തുക്കളുടെ അവകാശികൾ അവരാണ്! എല്ലാം തുറന്നു പറഞ്ഞ് റിമി
പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗായിക അതിലുപരി മികച്ച അവതാരക അഭിനേത്രി എന്നിങ്ങനെ നാനാ തലത്തിലും തന്റെ കഴിവ് തെളിഴ്ച ആളാണ് റിമി ടോമി. വര്ഷങ്ങളായി മീഡിയ ഇന്ഡസ്ട്രിയിലുള്ള റിമി ടോമി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ പല വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ജീവിതം അതിസുന്ദരമാക്കുകയാണ് താരം. നാല്പതുകാരിയായ റിമി പഴയതിലും സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ സംസാരം. നിറഞ്ഞചിരിയുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് റിമി എത്തിയിട്ട് വർഷങ്ങൾ ആണ് പിന്നിടുന്നത്. ടിവി അവതാരക ആയി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ റിമിയുടെ പാട്ട് കേൾക്കാൻ മാത്രമായി എത്തിയ നിരവധി ആരാധകർ അന്ന് മുതൽ തന്നെ ഉണ്ടായിരുന്നു.
തനി പാലാ സ്റ്റൈലിൽ ഉള്ള വർത്തമാനത്തിൽ കൂടിയാണ് റിമി പ്രേക്ഷകരെ കൈയിലെടുത്തത്. അന്ന് മുതൽ ഇന്ന് വരെ റിമി മലയാളികളുടെ സ്വന്തം താരമാണ്. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണി ഗാന രംഗത്തേക്ക് കടന്നുവന്നത്. “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമി ആദ്യമായി മലയാള സിനിമക്ക് വേണ്ടി പാടിയത്. നിറയെ അനുമോദനങ്ങൾ പിടിച്ചുപറ്റിയ ആദ്യ ഗാനത്തിനുശേഷം നിരവധി സിനിമകളിലും റിമി പാടിയിട്ടുണ്ട്.
അവതരണത്തിലും ആലാപനത്തിലും മികവ് തെളിയിച്ച റിമി, അഭിനയത്തിലും തിളങ്ങി. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് അഭിനയത്തിലേക്ക് അധികം എത്തിയില്ലെങ്കിലും റിയാലിറ്റി ഷോ ജഡ്ജായി റിമി സജീവമാണ്. ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി മുൻപൊരിക്കൽ പറഞ്ഞിരുന്നു. റോയിസുമായുള്ള വിവാഹവും വിവാഹമോചനവും നടന്നിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും ഒറ്റക്കുള്ള ജീവിതം നയിക്കുകയാണ് താരം. ഒറ്റയ്ക്കുള്ള ജീവിതത്തിൽ എങ്ങനെ സന്തോഷം കണ്ടെത്താം എന്ന് ചിന്തിക്കുന്ന ആളാണ് റിമി ടോമി. റോയിസുമായുള്ള വിവാഹമോചനത്തിന്റെ കാരണം ഇതുവരെയും എവിടെയും റിമി ടോമി തുറന്നു പറഞ്ഞിട്ടില്ല. മുൻപൊരിക്കൽ റോയിസ് ചില വെളിപ്പെടുത്തലുകൾ നടത്തിയെങ്കിലും ഒരിക്കലും റിമി ടോമി അതിനോട് പ്രതികരിച്ചിരുന്നില്ല. റിമിയുളള ഡിവോഴ്സിന് ശേഷം റോയിസ് മറ്റൊരു വിവാഹം കഴിച്ചിരുന്നു.
ഇപ്പോഴിതാ അടുത്തിടെ റിമി പറഞ്ഞ ഒന്ന് രണ്ടുവാക്കുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഞാൻ വരവറിയാതെ ചെലവഴിക്കുന്ന ഒരാളാണ്; ഒരിക്കലും ഇതാരും മാതൃകയാക്കരുതെന്ന് ആണ് റിമി പറയുന്നത്. വായ പോയ കോടാലി പോലെ എല്ലാം തുറന്നു പറയുന്ന ആളാണ് താൻ എന്ന് അടുത്തിടെ റിമി പറഞ്ഞിരുന്നു. അത്പോലെ തന്നെയാണ് താൻ അത്യാവശ്യം ചിലവ് ചെയ്യുന്ന ആളാണ് എന്നും റിമി പറയുന്നത്. ഞാൻ വരവ് അറിയാതെ ചിലവഴിക്കും. ജീവിക്കുന്ന അത്രയും കാലം മാത്രമേ നമുക്ക് ജീവിതം ഉള്ളൂ, അത് നന്നായി ജീവിക്കാം എന്ന് വിശ്വസിക്കുന്ന ആളാണ്. ഇപ്പോൾ ചിലവാക്കിയില്ല എങ്കിൽ എപ്പോൾ ചിലവാക്കും എന്നാണ് ഞാൻ ചിന്തിക്കുക. യാത്രക്ക് വേണ്ടിയാണു കൂടുതലും ചെലവിടുന്നത്. മാത്രമല്ല എവിടെ എങ്കിലും പോയി വേഗം വീട്ടിലേക്ക് തന്നെ തിരികെ എത്തിക്കുന്നതിൽ സഹോദരങ്ങളുടെ മക്കളുടെ പങ്ക് ചെറുതല്ല എന്നാണ് റിമി പറയുന്നത്. അതോടെ കോടികണക്കിന് വരുന്ന സ്വത്തുക്കൾ ഈ കുഞ്ഞുങ്ങളിലേക്ക് ആകില്ലേ എന്നും റിമിയോടായി എസ്‌കെൻ ചോദിക്കുന്നുണ്ട്. ഇത് ശരി വയ്ക്കുന്ന രീതിയിൽ ഉള്ള കമന്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.