featured
ആ പല്ലും കൊണ്ട് നടക്കേണ്ട അവസ്ഥ…! ഷൂട്ട് കഴിഞ്ഞാൽ വീട്ടിലേക്ക് അതുമായി വരരുതെന്നാണ് താക്കീത്; സമ ആസിഫ് അലിയോട് ചെയ്‌തത് കണ്ടോ?
ആ പല്ലും കൊണ്ട് നടക്കേണ്ട അവസ്ഥ…! ഷൂട്ട് കഴിഞ്ഞാൽ വീട്ടിലേക്ക് അതുമായി വരരുതെന്നാണ് താക്കീത്; സമ ആസിഫ് അലിയോട് ചെയ്‌തത് കണ്ടോ?
മലയാളി സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ആസിഫ് അലി. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നോട്ട് പോകുന്ന താരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നടന്റെ വാർത്തകളെല്ലാം വളരെയേറെ ചർച്ചയാകാറുണ്ട്. ജൂലൈ 26-നാണ് ആസിഫ് അലി ചിത്രം ലെവൽ ക്രോസ് തീയേറ്ററുകളിൽ എത്തുന്നത്.
ഈ സിനിമയിലെ കഥാപാത്രവും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ ചിത്രത്തിൽ നടന്റെ പല്ലിലാണ് വ്യത്യസ്തത കൊണ്ടുവന്നിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ കുടുംബ വിശേഷങ്ങളും ആ കഥാപാത്രത്തെ കുറിച്ചും പറയുകയാണ് ആസിഫ്.
‘ഈ ചിത്രത്തിൽ ഞാൻ ചെയ്ത വേഷങ്ങളുമായി ഈ കഥാപാത്രത്തിന് സാമ്യം ഉണ്ടാകരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു. അത് ഒരു ഡോക്ടർ ചെയ്തു തന്ന വെപ്പുപല്ലാണ്. ആ ഡോക്ടറെ കൺസൾട്ട് ചെയ്തതിന് ശേഷം അദ്ദേഹമാണ് അത് ഡിസൈൻ ചെയ്ത് തന്നത്. അതുകൊണ്ട്, വെറുതെ എനിക്കത് ഫിക്സ് ചെയ്യാൻ പറ്റുമായിരുന്നു”
”അതേസമയം, സത്യത്തിൽ എപ്പോഴും ആ പല്ല് ഞാൻ കൊണ്ടുനടക്കുമായിരുന്നു. അതിനാൽ ഷൂട്ട് കഴിഞ്ഞാൽ ആ പല്ലും കൊണ്ടു വീട്ടിലേക്ക് വരരുതെന്നാണ് സമ പറഞ്ഞത്. എന്നാൽ അത് വെച്ച കാര്യം തന്നെ ചിലപ്പോൾ മറന്നു പോകും. ഇത്തരത്തിൽ പുതിയ കാര്യങ്ങൾ നമ്മുടെ മുഖത്ത് പരീക്ഷിക്കുമ്പോൾ വേറെ രീതിയിലുള്ള വ്യത്യസ്ഥ റിയാക്ഷനുകൾ വരും. അതുകൊണ്ട്, പരീക്ഷണങ്ങൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ’- എന്നാണ് ആസിഫ് അലി പറഞ്ഞു.