Connect with us

ആരാധക ഹൃദയം കീഴടക്കി മറിയം!! കൊച്ചുമകളുടെ കൈപിടിച്ച് വധൂവരന്മാരെ അനുഗ്രഹിക്കാൻ വിവാഹ വേദിയില്‍ മമ്മൂട്ടി

Malayalam

മമ്മൂട്ടിയുടെ കൊച്ചു മകളും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ മകളുമായ മറിയം അമീറ സല്‍മാന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നു .മമ്മൂട്ടിക്കൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ എടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അടുത്തിടെയാണ് നടന്‍ കുഞ്ചന്‍റെ മകള്‍ സ്വാതി കുഞ്ചന്‍റെ വിവാഹം എറണാകുളത്ത് നടന്നത്. അതില്‍ കുടുംബ സമേതമാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ പഴയ അയല്‍വാസി കൂടിയായിരുന്നു കുഞ്ചന്‍. മമ്മൂട്ടിയുടെ കൈപിടിച്ച് നടക്കുന്ന മറിയം ആരാധക ഹൃദയം കീഴടക്കുകയാണ്. മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഒപ്പമാണ് മറിയം ഇരിക്കുന്നത്. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, മരുമകൾ അമാൽ, സുറുമിയുടെ കുടുംബം ഇവരെല്ലാം മമ്മൂട്ടിക്കൊപ്പം വിവാഹത്തിന് എത്തിയിരുന്നു. കൊച്ചുമകളുടെ കൈപിടിച്ചാണ് മമ്മൂട്ടി വധൂവരന്മാരെ അനുഗ്രഹിക്കാൻ വിവാഹ വേദിയില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്നുള്ള നിമിഷങ്ങളും വൈറലാകുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top