ആജീവനാന്ത സാക്ഷി ഞാൻ തന്നെ!! ഭീഷ്മപർവത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി…
Published on
ഭീഷ്മപർവത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി. ഷൈന രാധാകൃഷ്ണനാണ് വധു. ചിറ്റൂർ സബ് റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഫാലിമി, കുടുക്ക്, ബി 32 മുതൽ 44 വരെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ റൈന രാധാകൃഷ്ണന്റെ ഇരട്ട സഹോദരിയാണ് ഷൈന. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് ദേവദത്ത് ഷാജിയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് ഭീഷ്മപർവത്തിനു വേണ്ടി കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചു. ഇരട്ടസഹോദരിയുടെ വിവാഹത്തിന് സാക്ഷിയായി ഒപ്പിടുന്ന ചിത്രം റൈന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘ആ ജീവനാന്ത സാക്ഷി ഞാൻ തന്നെ’ എന്ന അടിക്കുറിപ്പുമുണ്ട്.
Continue Reading
You may also like...
Related Topics: