Connect with us

മാള അരവിന്ദനെ അനുസ്മരിക്കാന്‍ സിനിമാക്കാര്‍ ആരും തയാറാവുന്നില്ല, പിന്നാക്ക വിഭാഗക്കാരനായതിനാല്‍ സര്‍ക്കാരും അനാദരവ് കാട്ടുന്നു; ‘അമ്മ’യ്ക്ക് കത്തുമായി മാള അരവിന്ദന്‍ ഫൗണ്ടേഷന്‍

News

നടന്‍ മാള അരവിന്ദനെ അനുസ്മരിക്കാന്‍ സിനിമാ മേഖലയില്‍ നിന്നും ആരും തയാറാവുന്നില്ലെന്ന് പരാതി. മാള അരവിന്ദന്‍ ഫൗണ്ടേഷന്‍ ആണ് ‘അമ്മ’ സംഘടനയ്ക്ക് കത്തുമായി രംഗത്തെത്തിയിരിക്കുന്നത്. മാളയെ അനുസ്മരിക്കാന്‍ സിനിമയില്‍ നിന്നും ആരെയെങ്കിലും തരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമ്മ സംഘടന ഭാരവാഹികള്‍ക്ക് കത്ത് നല്‍കി.

മോഹന്‍ലാല്‍, ഇടവേള ബാബു എന്നിവര്‍ക്കാണ് മാള ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് കത്തയച്ചത്. മാളയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണച്ചടങ്ങിലേക്ക് കഴിഞ്ഞ എട്ട് വര്‍ഷവും സിനിമാരംഗത്തുള്ളവരെ പങ്കെടുപ്പിക്കുന്നതിനായി പ്രയാസപ്പെടുകയായിരുന്നു.

ഇത്തവണ ആരും തയറായിട്ടില്ല. അതുകൊണ്ട് തന്നെ ഫെബ്രുവരിയില്‍ നടത്താനിരുന്ന ചടങ്ങ് നടത്താനായിട്ടില്ല. ദേവന്‍, നാദിര്‍ഷാ, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവര്‍ മാത്രമാണ് ഇതുവരെ മാളയുടെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളത്.

അറുനൂറോളം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മാളയുടെ അനുസ്മരണച്ചടങ്ങിലേക്ക് ക്ഷണിക്കുമ്പോള്‍ പലരും ഒഴിഞ്ഞുമാറുന്ന അവസ്ഥയുണ്ട്. പിന്നാക്ക വിഭാഗക്കാരനായതിനാലാണ് സര്‍ക്കാര്‍ സ്മാരകം പോലും നിര്‍മ്മിക്കാതെ മാളയോട് അവഗണന കാണിക്കുന്നത്.

ഇക്കാര്യത്തില്‍ അമ്മ സംഘടന ഇടപെട്ടില്ല. സഹപ്രവര്‍ത്തകരുടെ അനുസ്മരണച്ചടങ്ങുകളില്‍ അംഗങ്ങള്‍ പങ്കെടുക്കണമെന്ന നിര്‍ദേശം സംഘടന മുന്നോട്ട് വയ്ക്കണം എന്നാണ് മോഹന്‍ലാലിനും ഇടവേള ബാബുവിനും അയച്ച കത്തില്‍ പറയുന്നത്. 2015ല്‍ ജനുവരി 28ന് ആണ് മാള അന്തരിച്ചത്.

More in News

Trending

Recent

To Top