Malayalam
അതിജീവതയ്ക്ക് അനുകൂലമായ വിധിയിൽ സന്തോഷമേ ഉള്ളു! തുറന്ന് പറഞ്ഞ് രാഹുൽ ഈശ്വർ
അതിജീവതയ്ക്ക് അനുകൂലമായ വിധിയിൽ സന്തോഷമേ ഉള്ളു! തുറന്ന് പറഞ്ഞ് രാഹുൽ ഈശ്വർ
നടിയെ ആക്രമിച്ച കേസില്‍ നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപിന് തിരിച്ചടിയുമായാണ് കഴിഞ്ഞ ദിവസത്തെ കോടതി വിധി പുറത്ത് വന്നത്. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം നടത്തണം എന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജില്ലാ ജഡ്ജിയാണ് അന്വേഷണം നടത്തേണ്ടത്. ഒരു മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി. ഇപ്പോഴിതാ സാമൂഹിക നിരീക്ഷകൻ രാഹുൽ ഈശ്വർ ഇപ്പോൾ വിധിയെ കുറിച്ച് പറയുകയാണ്. . കോടതി എപ്പോഴും ഒരു കേസിനോടും അന്വേഷണം വേണമെന്ന് പറയുമ്പോൾ വിമുഖത കാണിക്കാറില്ല. ദിലീപ് വിരോധികൾ പലപ്പോഴും ഒരു വനിതയെ ജഡ്ജിയെ അപമാനിക്കുന്നതുപോലെ ദിലീപിനെ ഇഷ്ടപ്പെടുന്ന ആരും തയ്യാറാവില്ല. അതിജീവതയ്ക്ക് അനുകൂലമായ വിധിയിൽ സന്തോഷമേ ഉള്ളു. ഈ പറയപ്പെടുന്ന കാർഡിന്റെ ഹാഷ്‌വാല്യൂ മാറിയതായാണ് ആരോപണം. പക്ഷെ ആ റിപ്പോർട്ടിൽ തന്നെയുണ്ട് ഫയലുകളുടെ ഹാഷ്‌വാല്യൂ മാറിയിട്ടില്ല എന്ന്. കോടതിയുടെ വിധിയോട് അനുകൂലിക്കുകയാണ്. അതിപ്പോൾ ദിലീപിനെ അനുകൂലമായി മാത്രം വിധിവരുമ്പോൾ അല്ല അനുകൂലിക്കുന്നത്. അങ്ങനെ ഈ നാട്ടിൽ നിയമം അനുശാസിക്കുന്ന അല്ലെങ്കിൽ നിയമത്തെ വിശ്വസിക്കുന്ന ആരും തയ്യാറാകില്ല. അതുകൊണ്ട് തന്നെ ബഹുമാനപ്പെട്ട കോടതിയെ മാനിക്കുന്നു. ആ വിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഈശ്വർ പറയുകയാണ്.
ആവശ്യമെങ്കില്‍ അന്വേഷണ ഏജന്‍സികളുടെ സഹായം തേടാം. പരാതി ഉണ്ടെങ്കില്‍ അതിജീവിതക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ ആണ് കോടതി മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. അന്വേഷണത്തില്‍ ആരെങ്കിലും കുറ്റം ചെയ്‌തെന്നു കണ്ടെത്തിയാല്‍ ക്രിമിനല്‍ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാം എന്നും ഹൈക്കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്നായിരുന്നു അതിജീവിതയുടെ ആവശ്യം. അതിജീവിതയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാം എന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കും എന്നും അതിജീവിത കോടതിയെ അറിയിച്ചിരുന്നു. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ 2018 ജനുവരി 9 നും ഡിസംബര്‍ 13 നും 2021 ജൂലൈയിലും മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം എന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലാണ് മെമ്മറി കാര്‍ഡ് എന്നതിനാല്‍ തന്നെ വിഷയം കൂടുതല്‍ ഗൗരവതരമാണ് എന്നാണ് അതിജീവിത പറഞ്ഞിരുന്നത്. മെമ്മറി കാര്‍ഡ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉള്ള ഫോണില്‍ ഇട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായും അതിജീവിത പറയുന്നു. മെമ്മറി കാര്‍ഡ് ഫോണിലിട്ട് പരിശോധിച്ചതിന് തെളിവുകളുണ്ടെന്നും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി.കേസിലെ പ്രധാന തെളിവാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍. ഈ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയില്‍ ആണ്. ഇത് കോടതിയില്‍ വെച്ച് ആരോ ഉപയോഗിച്ചു എന്ന കണ്ടെത്തല്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. അതേസമയം അതിജീവിതയുടെ ഹര്‍ജിക്കെതിരെ ദിലീപ് രംഗത്തെത്തിയിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമം എന്നായിരുന്നു ദിലീപിന്റെ വാദം.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)