Connect with us

മയോനിയെ ചേർത്തണച്ച് ​! അവൻ എന്നെ സ്നേഹവും യഥാർത്ഥത്തിൽ എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു! കമന്റ് ഓഫാക്കി വൈറൽ പോസ്റ്റ്

Malayalam

മയോനിയെ ചേർത്തണച്ച് ​! അവൻ എന്നെ സ്നേഹവും യഥാർത്ഥത്തിൽ എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു! കമന്റ് ഓഫാക്കി വൈറൽ പോസ്റ്റ്

മയോനിയെ ചേർത്തണച്ച് ​! അവൻ എന്നെ സ്നേഹവും യഥാർത്ഥത്തിൽ എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു! കമന്റ് ഓഫാക്കി വൈറൽ പോസ്റ്റ്

സിനിമ സംഗീത മേഖലയില്‍ തെന്നിന്ത്യയിക്കുള്ള മലയാളത്തിന്റെ സമ്മാനമാണ് ഗോപി സുന്ദർ. വിവിധ ഭാഷകളിലായി നിരവധി ഹിറ്റുകളാണ് ഗോപി സുന്ദറിന് സ്വന്തമായിട്ടുള്ളത്. ഹിറ്റുകളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും കരിയറിലും വ്യക്തി ജീവിതത്തിലും നിരവധി വിവാദങ്ങളിലും അകപ്പെടുന്ന താരം കൂടിയാണ് ഗോപി സുന്ദർ. മുൻപേ വിവാഹിതനായിരിക്കെ ആണ് ഗോപി സുന്ദർ ഗായിക അഭയ ഹിരണ്മയിയുമായുള്ള ലീവ് ഇൻ റിലേഷനിൽ ആയത്. എന്നാൽ ഇരുവരും വേര്പിരിഞ്ഞതോടെ ഗായിക അമൃതയുമായി പുതുജീവിതം തുടങ്ങി . ഇരുവരും ബ്രേക്കപ്പായ വാർത്ത വളരെ ഞെട്ടലോടെയാണ് ആരാധകർ സ്വീകരിച്ചതും, പിന്നീടാണ് ആർട്ടിസ്റ്റ് പ്രിയയുമായി ഗോപി സുന്ദർ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

ഗായിക അമൃത സുരേഷുമായി വേർപിരഞ്ഞ ഗോപി സുന്ദർ പുതിയ പ്രണയത്തിലായെന്ന രീതിയിലുള്ള ചർച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. ഈ ചർച്ചകള്‍ക്ക് ബലം നല്‍കുന്ന ചില ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ നായർ എന്ന വ്യക്തി രംഗത്ത് എത്തിയതോടെയാണ് ഗോപി സുന്ദറുമായി ബന്ധപ്പെട്ട ചർച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരിക്കുന്നത്.

പ്രിയയെ നെഞ്ചോട് ചേർത്തുനിർത്തിയ ഗോപി സുന്ദറിന്റെ ചിത്രം പ്രിയ നായർ പങ്കിട്ടതോടെയാണ് ഇപ്പോൾ പുത്തൻ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മയോനി എന്ന പ്രിയ ആണ് ഗോപിക്ക് ഒപ്പമുള്ള പുത്തൻ ചിത്രങ്ങൾ പങ്കിട്ടെത്തിയത്. ഞാൻ ആരെയാണോ സ്നേഹിക്കുന്നത് ആ ആൾക്കൊപ്പമുള്ള ചില ചിത്രങ്ങൾ. “ഞാൻ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ, അവൻ എന്നെ സ്നേഹവും യഥാർത്ഥത്തിൽ എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു” എന്നുമാണ് മയോനി കുറിച്ചത്. സ്നേഹത്തോടെ ഞെക്കി പുണരുന്ന ചിത്രങ്ങൾക്ക് ഒപ്പമാണ് മനോഹര ക്യാപ്‌ഷൻ കൂടി പ്രിയ പങ്കുവച്ചത്. കലാകാരിയായ പ്രിയ, ഗോപി സുന്ദറിന്റെ മിക്ക ഫോട്ടോസുകളിലൂടെയും ഇപ്പോൾ സോഷ്യൽ മീഡിയക്ക് സുപരിചിതയുമാണ്. ഫോളോവേഴ്സ് കുറവാണെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രിയ പുത്തൻ ചിത്രങ്ങളുടെ കമന്റ് ബോക്സ് ഓഫ് ആക്കിയിട്ടാണ് പോസ്റ്റുകൾ പങ്കുവച്ചരിക്കുന്നത് .

ഗോപി സുന്ദർ ആർക്കൊപ്പം ചിത്രങ്ങൾ പങ്കുവച്ചാലും അതത്രയും ചർച്ച ആകാറുമുണ്ട്. പുതിയ ആളാണോ” എന്ന സ്ഥിരം ചോദ്യങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെയുള്ള മറുപടികളും ഗോപി സുന്ദർ നൽകാറുമുണ്ട്. മിക്ക കമന്റുകളോടും പ്രതികരിക്കാറുള്ള ഗോപി സുന്ദർ പലപ്പോഴും സർക്കാസം നിറച്ച മറുപടികൾ ആണ് കൂടുതലും നൽകുന്നത്. എന്തായാലും ഇത്തവണ കമന്റ് ബോക്സ് ഓഫാക്കിയതിനാൽ കൂടുതൽ തെറിവിളി ഒഴിവായി എന്ന് തന്നെ പറയാം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top