Connect with us

നായികയുടെ മലയാളം കേട്ട് പ്രണവ് മോഹൻലാൽ ചോദിച്ചു , കുട്ടി ഏത് ഭാഷയിലാ സംസാരിക്കുന്നത് ?

Malayalam Breaking News

അരുൺ ഗോപി – പ്രണവ് മോഹൻലാൽ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെ നായികയെ വളരെ വൈകിയാണ് പുറത്ത് വിട്ടത്. സയ എന്ന ബെംഗളൂരു സ്വദേശിനിയാണ് പ്രണവിന്റെ നായിക . ഷൂട്ടിങ്ങിനിടയിൽ തന്റെ മലയാളം കേട്ട് പ്രണവ് മടുത്തെന്നു സയ പറയുന്നു.

പ്രണവിന് ഒരിക്കലും തന്റെ മലയാളം മനസിലായിരുന്നില്ലെന്നും അതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടിയെന്നും സായ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒരു സൂപ്പര്‍സ്റ്റാറിന്റെ മകന്‍ എന്ന ഭാരമില്ലാതെയാണ് പ്രണവ് ഇടപെടുന്നത്. അദ്ദേഹം വളരെ വിനയമുള്ള ആളാണ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് കുറച്ചു ദിവസം തനിക്കും പ്രണവിനും റിഹേഴ്‌സല്‍ ഉണ്ടായിരുന്നുവെന്നും ഇത് കൂടുതല്‍ അടുക്കാന്‍ സഹായിച്ചുവെന്നും സായ പറയുന്നു.

എന്റെ മലയാളം അപ്പുവിന് മനസിലാകുമായിരുന്നില്ല. ഒരുപാട് തവണ അരുണ്‍ ഗോപിക്ക് കട്ട് പറയേണ്ടിവന്നു. കുട്ടി ഏത് ഭാഷയിലാ സംസാരിക്കുന്നത് എന്ന് അപ്പു ചോദിക്കുമായിരുന്നു. എന്റെ ഡയലോഗുകള്‍ പറഞ്ഞു കഴിയുമ്പോള്‍ അപ്പു തനിക്ക് പറയാനുള്ള ഡയലോഗുകള്‍ മറന്നുപോകും. എന്റെ മലയാളം കേട്ടാല്‍ തന്റെ മലയാളം മറന്നുപോകുമെന്ന് അപ്പു അരുണിനോട് പറഞ്ഞു ബെംഗലൂരു സ്വദേശിയായ സായ പറയുന്നു.

അമ്മ കാരണമാണ് സിനിമയിലേക്ക് താന്‍ എത്തപ്പെട്ടതെന്നും അമ്മയാണ് പ്രണവ് ചിത്രമായാതിനാല്‍ നിര്‍ബന്ധിച്ച് ഓഡിഷന് അയച്ചതെന്നും സായ പറയുന്നു. സംവിധായകന്‍ അരുണ്‍ ഗോപി തന്നെ സ്വതന്ത്രയായി വിടുകയായിരുന്നുവെന്നും ക്ഷമയോടെ തെറ്റുകള്‍ പറഞ്ഞുതന്നുവെന്നും സായ പറയുന്നു.

zaya david about pranav mohanlal

More in Malayalam Breaking News

Trending

Recent

To Top