Actress
ഹിന്ദു വിവാഹമോ മുസ്ലീം വിവാഹമോ ആയിരിക്കില്ല, വിവാഹശേഷം സൊനാക്ഷി ഇസ്ലാമിലേക്ക് മതം മാറില്ല; ഹൃദയങ്ങള്‍ തമ്മിലാണ് ചേരുന്നത്. അതില്‍ മതത്തിന് കാര്യമില്ലെന്ന് സഹീര്‍ ഇഖ്ബാലിന്റെ പിതാവ്
ഹിന്ദു വിവാഹമോ മുസ്ലീം വിവാഹമോ ആയിരിക്കില്ല, വിവാഹശേഷം സൊനാക്ഷി ഇസ്ലാമിലേക്ക് മതം മാറില്ല; ഹൃദയങ്ങള്‍ തമ്മിലാണ് ചേരുന്നത്. അതില്‍ മതത്തിന് കാര്യമില്ലെന്ന് സഹീര്‍ ഇഖ്ബാലിന്റെ പിതാവ്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് നടി സൊനാക്ഷി സിന്‍ഹ. ഇന്നാണ് നടിയുടെ വിവാഹം. കാമുകന്‍ സഹീര്‍ ഇഖ്ബാലുമായാണ് താരത്തിന്റെ വിവാഹം. ഇ്പപോഴിതാ വിവാഹത്തിന് മുന്നോടിയായി ഇരുവരുടേയും വിവാഹം ഏതെങ്കിലും മതാചാര പ്രകാരമായിരിക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സഹീറിന്റെ അച്ഛനും വ്യവസായിയുമായ ഇഖ്ബാല്‍ റത്‌നാസി.
അതൊരു ഹിന്ദു വിവാഹമോ മുസ്ലീം വിവാഹമോ ആയിരിക്കില്ല. രജിസ്റ്റര്‍ വിവാഹമായിരിക്കും. വിവാഹശേഷം സൊനാക്ഷി ഇസ്ലാമിലേയ്ക്ക് മതം മാറില്ല. അത് ഉറപ്പാണ്. ഹൃദയങ്ങള്‍ തമ്മിലാണ് ചേരുന്നത്. അതില്‍ മതത്തിന് കാര്യമില്ല. ഞാന്‍ മനുഷ്യത്വത്തിലാണ് വിശ്വസിക്കുന്നത്. ദൈവത്തെ ഹിന്ദുക്കള്‍ ഭഗവാനെന്നും മുസ്ലീംങ്ങള്‍ അള്ള എന്നും വിളിക്കുന്നു. പക്ഷേ അവസാനം നമ്മള്‍ എല്ലാം മനുഷ്യന്മാരാണ്. സഹീറിനും സൊനാക്ഷിക്കും എന്റെ അനുഗ്രഹങ്ങളുണ്ടാകും. ഇഖ്ബാല്‍ വ്യക്തമാക്കി.
രജിസ്റ്റര്‍ വിവാഹത്തിനു ശേഷം മുംബൈയില്‍ ഇരുവരും വിവാഹസല്‍ക്കാരം നടത്തുമെന്നാണ് വിവരം. മുംബൈയില്‍ വച്ച് മെഹന്തി ചടങ്ങുകള്‍ നടന്നിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രണയത്തിലാണ് ഇരുവരും.
ഇതിനിടെ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹ വിവാഹത്തില്‍ പങ്കെടുത്തേക്കില്ലെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിമാണ് എന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി. തന്റെ മകളെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്നും വിവാഹത്തില്‍ പങ്കെടുക്കുമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
ഞാന്‍ എന്തിന് വിവാഹത്തിന് പോകാതിരിക്കണം. ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നവര്‍ ആദ്യം സ്വന്തം കാര്യം നോക്കണം. സൊനാക്ഷിയും സഹീറും നല്ല ദമ്പതികളാണ്. അവര്‍ക്ക് എല്ലാ വിധ ആശംസകളുമുണ്ടാകുമെന്നും സന്‍ഹ പറഞ്ഞു.
നേരത്തെ തന്റെ വിവാഹത്തെക്കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങളോട് രൂക്ഷമായ ഭാഷയില്‍ ആണ് സൊനാക്ഷി സിന്‍ഹ പ്രതികരിച്ചിരുന്നത്.
ഒന്നാമതായി ആളുകള്‍ക്കെന്താണ് ഇതില്‍ കാര്യം. രണ്ടാമതായി വിവാഹം എന്നത് എന്റെ മാത്രം തെരഞ്ഞെടുപ്പാണ്.ആളുകള്‍ എന്തിനാണ് അതേക്കുറിച്ച് വ്യാകുലരാവുന്നത് എന്റെ മാതാപിതാക്കളേക്കാളും അവരിപ്പോള്‍ അന്വേഷിക്കുന്നത് എന്റെ കല്യാണത്തെക്കുറിച്ചാണ്. വളരെ തമാശ തോന്നുന്നു. ഇപ്പോള്‍ എനിക്കിത് ശീലമായിക്കഴിഞ്ഞു. ഈ വാര്‍ത്തകളൊന്നും എന്നെ അലട്ടുന്നേയില്ലെന്നും സൊനാക്ഷി പറഞ്ഞിരുന്നു.
