വാടക നൽകാതെ കബളിപ്പിച്ചു, വാടകയിനത്തിൽ 20 ലക്ഷം തരാനുണ്ടെന്ന് പോലീസിൽ പരാതി നൽകി വീട്ടുടമ, പിന്നാലെ അഞ്ചുകോടി രൂപ മാനനഷ്ടക്കേസ് നൽകി യുവൻ ശങ്കർ രാജ
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് യുവൻ ശങ്കർ രാജ. ഇപ്പോഴിതാ വാടകനൽകാതെ കബളിപ്പിച്ചുവെന്ന് പോലീസിൽ പരാതിപ്പെട്ട വീട്ടുടമക്കെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് യുവൻ ശങ്കർ രാജ. അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ മാനനഷ്ടമുണ്ടാക്കിയെന്നും അഞ്ചുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
ന്നാൽ 20 ലക്ഷം രൂപയോളം യുവൻ ശങ്കർ രാജ നൽകാനുണ്ടെന്ന ആരോപണത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് വീട്ടുടമ. വിദേശത്ത് താമസിക്കുന്ന ജമീലയുടെ ഉടമസ്ഥതയിൽ ചെന്നൈ നുങ്കമ്പാക്കത്തുള്ള വീട്, 1.25 ലക്ഷം രൂപ മാസവാടകയ്ക്ക് രണ്ടു വർഷം മുമ്പാണ് യുവൻ ശങ്കർ രാജ വാടകയ്ക്കെടുത്തത്.
ഒരുവർഷം കഴിഞ്ഞപ്പോൾ വാടക പുതുക്കി 1.50 ലക്ഷം രൂപയാക്കി. 2023 സെപ്റ്റംബർവരെ 18 ലക്ഷം രൂപ കുടിശ്ശികവരുത്തിയെന്നും നോട്ടീസ് അയച്ചതിനെത്തുടർന്ന് 12 ലക്ഷംരൂപ ചെക്കായി ജമീലയ്ക്ക് നൽകിയെന്നും, പിന്നീട് ഇതുവരെയുള്ള വാടകയടക്കം 20 ലക്ഷം രൂപയോളം ലഭിക്കാനുണ്ട് എന്നും പരാതിയിൽ പറയുന്നു.
എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെ യുവൻ ശങ്കർ രാജ ഇവിടെനിന്ന് തന്റെ ഉപകരണങ്ങളും മറ്റ് സാധനങ്ങളും എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നും ആരോപണമുണ്ട്. സഹോദരൻ മുഖേനയാണ് ജമീല പരാതി നൽകിയത്. അതുകൂടാതെ, ഓൺലൈൻമാർഗവും പരാതി നൽകിയിട്ടുണ്ട്.