Tamil
വിവാഹം ഒക്കെ കഴിഞ്ഞതല്ലേ; ഇത് എന്റെ വക.. യോഗി ബാബുവിന് ധനുഷിൻറെ സമ്മാനം
വിവാഹം ഒക്കെ കഴിഞ്ഞതല്ലേ; ഇത് എന്റെ വക.. യോഗി ബാബുവിന് ധനുഷിൻറെ സമ്മാനം
കഴിഞ്ഞ ദിവസമായിരുന്നു തമിഴിലെ മുൻനിര ഹാസ്യതാരം യോഗി ബാബു വിവാഹിതനായത്. മഞ്ജു ഭാർഗവിയാണ് വധു. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ഷൂട്ടിംഗ് ലൊക്കേഷനിൽ തിരിച്ചെത്തിയ യോഗി ബാബുവിന് സ്വർണ്ണ മാല സമ്മാനം നൽകി ധനുഷ്.
സംവിധായകൻ മാരി സെൽവരാജ്, ലാൽ, ഗൗരി കിഷൻ, രജിഷ വിജയൻ എന്നിവർ ധനുഷിനൊപ്പം ഉണ്ടായിരുന്നു. യോഗിയുടെ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമ താരങ്ങൾക്കായി മാര്‍ച്ചില്‍ ചെന്നൈയില്‍ വച്ച് റിസപ്ഷൻ നടത്തും
ദർബാറിലാണ് യോഗി അവസാനമായി അഭിനയിച്ചത്. ധനുഷ് നായകനാകുന്ന കർണൻ, താനാ എന്നിവയാണ്റി ലീസിനൊരുങ്ങുന്ന മറ്റു സിനിമകൾ.
2009ല്‍ പുറത്തു വന്ന യോഗി എന്ന ചിത്രത്തിനു ശേഷമാണ് യോഗി ബാബു എന്ന പേര് വന്നത്. മാന്‍ കരാട്ടെ, കൊളമാവ് കോകില, പരിയേറും പെരുമാള്‍ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍
Yogi Babu
