Malayalam
ബാലുവെന്നാല്‍ സ്വന്തം സഹോദരന്;ആ സമയത്ത് എൻറെ മൂന്നു സഹോദരന്മാരാരും വന്നില്ല;യേശുദാസ്!
ബാലുവെന്നാല്‍ സ്വന്തം സഹോദരന്;ആ സമയത്ത് എൻറെ മൂന്നു സഹോദരന്മാരാരും വന്നില്ല;യേശുദാസ്!
By
പ്രക്ഷകർക്കെന്നും പ്രിയ്യപ്പെട്ടവരാണ് യേശുദാസും എസ് പി ബാലസുബ്രമണ്യവും.ലോകമെങ്ങും ഇരുവരും കഴിഞ്ഞേ മറ്റാരുമുള്ളൂ.അപൂർവ്വമാണ് ഇരുവരും ഒന്നിച്ചെത്തുന്ന വേദികൾ.ഇരുവരും ഒന്നിച്ചാൽ പിന്നെ പറയേണ്ട ആവിശ്യമില്ല.കാനകൾ പൈൻ സംഗീതത്തിൽ മതിമറന്നുപോകും.അവിടൊരു ദൈവീകത തന്നെ കാണാൻ കഴിയും.ഇപ്പോൾ അതിലും അപൂർവങ്ങളിൽ അപൂർവമായ കാഴ്ചയാണ് ഇവിടെ അടുത്ത ദിവസത്തിൽ സിങ്കപ്പൂര്‍ ഉണ്ടായത്. ഒരുപാട് ഗായകർക്കൊപ്പം വേദി പങ്കിടാൻ ഇരുവരുടെയും മക്കളും എത്തിയിരുന്നു.സിങ്കപ്പൂരില്‍ അടുത്തിടെ സംഘടിപ്പിച്ച ‘വോയ്സ് ഓഫ് ലിഗന്റ്സ്’ എന്ന സംഗീത പരിപാടിയിലായിരുന്നു ഈ അപൂര്‍വ സംഗമം.
പാട്ടിനിടയില്‍ എസ് പി ബിയുമായുള്ള ബന്ധത്തെ കുറിച്ചും യേശുദാസ് സംസാരിച്ചു. ഒരിക്കല്‍ പാരീസില്‍ വച്ചുണ്ടായ അനുഭവമാണ് ഗാനഗന്ധര്വന് തുറന്നു പറഞ്ഞത്. ഒരു സംഗീത പരിപാടി കഴിഞ്ഞ് വിശന്ന് ഹോട്ടല്‍മുറിയിലെത്തിയ തനിക്ക് ഭക്ഷണവുമായി എത്തിയത് സ്വന്തം സഹോദരന്മാരല്ലെന്നും എസ് പി ബാലസുബ്രമണ്യമാണെന്നും യേശുദാസ് പറഞ്ഞപ്പോള്‍ സദസ്സില്‍ നിറഞ്ഞ കൈയടിയായിരുന്നു.
യേശുദാസിന്റെ വാക്കുകള്‍
‘എനിക്ക് ബാലുവെന്നാല്‍ സ്വന്തം സഹോദരനെപ്പോലെയാണ്. ഇതിപ്പോള്‍ ഇവിടെ പറയാതെ ഇരിക്കാനാവില്ല. പാരീസില്‍ ഒരു പരിപാടി കഴിഞ്ഞ് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചെത്തിയതായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ കഴിക്കാന്‍ ഒന്നുമില്ല. അപ്പോള്‍ ഒരാള്‍ മുറിയിലേക്ക് വരുന്നു. റൂം സര്‍വീസ് എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ വാതിലില്‍ തട്ടി. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഈ അനുജനാണ്. കൈയില്‍ സാദം(തമിഴ്നാട്ടിലെ ഒരു വിഭവം).
പുറത്തു പരിപാടികള്‍ക്ക് പോകുമ്പോഴെല്ലാം ഇയാള്‍ അരി കൈയില്‍ കരുതാറുണ്ട്. അന്നും കരുതിയിരുന്നു. കൊണ്ടു വന്ന അരിയും ചട്ണിപ്പൊടിയും എല്ലാം ചേര്‍ത്ത് സ്വന്തം റൂമില്‍ വച്ച് പാകം ചെയ്ത് എനിക്ക് കൊണ്ടു വന്നു തന്നതാണ്. എന്തൊരു സ്വാദായിരുന്നു! കടുത്ത വിശപ്പ് അനുഭവപ്പെട്ട സമയത്ത് എന്റെ മൂന്നു സഹോദരന്മാരാരും വന്നില്ല. ഇദ്ദേഹമാണ് വന്നത്. അത് മറക്കാനാകില്ലെനിക്ക്. ഇത്രമേല്‍ പവിത്രമായ ബന്ധം സമ്മാനിച്ച സംഗീതത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ.’ യേശുദാസ് പറഞ്ഞു നിര്‍ത്തിയപ്പോള്‍ എസ് പി ബിയും അദ്ദേഹത്തിനൊപ്പം കൈകള്‍ കൂപ്പി താണു വണങ്ങി.
yesudas talk about sp balasubrahmanyam
