Connect with us

യേശുദാസിനോട് ഒരു മധുര പ്രതികാരമാണ് ഈ ചിത്രം” – യേശുദാസ് ഇത് കാണണം !

Movies

യേശുദാസിനോട് ഒരു മധുര പ്രതികാരമാണ് ഈ ചിത്രം” – യേശുദാസ് ഇത് കാണണം !

യേശുദാസിനോട് ഒരു മധുര പ്രതികാരമാണ് ഈ ചിത്രം” – യേശുദാസ് ഇത് കാണണം !

കഴിഞ്ഞ ദിവസമായിരുന്നു അറുപത്തിയെട്ടാമത് ദേശീയ പുരസ്‌കാരങ്ങൾ വിതരണം ചെയ്തത് .എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് 65ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വാങ്ങാനായി പുറപ്പെട്ടപ്പോൾ സെല്‍ഫിയെടുക്കാന്‍ വന്ന യുവാവിനോടുള്ള ഗായകന്‍ യേശുദാസിന്റെ
പെരുമാറ്റമാണ്. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് യേശുദാസ് പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലരാണ് യേശുദാസിന്റെ പ്രവര്‍ത്തി വിഡിയോയില്‍ പകര്‍ത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൻ തോതിൽ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനങ്ങളാണ് യേശുദാസിന് നേരെഉയർന്നത് .

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് എ സ് അരുൺ ശങ്കർ പങ്കുവെച്ച കുറിപ്പാണ്. ദേശീയ പുരസ്ക്കാരം വാങ്ങിക്കാൻ എത്തിയ നഞ്ചിയമ്മയ്ക്കൊപ്പമുള്ള സെൽഫിയും കുറിപ്പിന്റെ കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട് . അരുൺ ശങ്കറിന്റെ പോസ്റ്റ് നിഖിൽ സി ജിനൻ വീണ്ടു പോസ്റ്റ് ചെയ്തിട്ടുണ്ട് .

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ .2018, മെയ് 3 ന് , ഈ ചിത്രത്തിന് പുറകിൽ കാണുന്ന ഡൽഹി അശോക ഹോട്ടലിന്റെ പടവിൽ വെച്ച് ഒരു ദുരനുഭവത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു. 65ാംമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ മികച്ച ഗായകനുള്ള പുരസ്ക്കാരം നേടിയ കെ. ജെ യേശുദാസ് , പുരസ്ക്കാരം സ്വീകരിക്കാനായി പോകാനിറങ്ങിയപ്പോൾ ഈ പടവുകളിൽ വെച്ച് വടക്കേന്ത്യക്കാരനായ അജ്ഞാതനായ ആരാധകൻ ഒരു സെൽഫി എടുക്കാൻ ശ്രമിച്ചു.

2018, മെയ് 3 ന് , ഈ ചിത്രത്തിന് പുറകിൽ കാണുന്ന ഡൽഹി അശോക ഹോട്ടലിന്റെ പടവിൽ വെച്ച് ഒരു ദുരനുഭവത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു. 65ാംമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ മികച്ച ഗായകനുള്ള പുരസ്ക്കാരം നേടിയ കെ. ജെ യേശുദാസ് , പുരസ്ക്കാരം സ്വീകരിക്കാനായി പോകാനിറങ്ങിയപ്പോൾ ഈ പടവുകളിൽ വെച്ച് വടക്കേന്ത്യക്കാരനായ അജ്ഞാതനായ ആരാധകൻ ഒരു സെൽഫി എടുക്കാൻ ശ്രമിച്ചു.

ഫോൺ പിടിച്ച കൈ തട്ടി മാറ്റിയ ശേഷം ആയാളിൽ നിന്നും ഫോൺ വാങ്ങി ആ സെൽഫി യേശുദാസ് ഡിലീറ്റ് ചെയ്യിച്ചത് ദുഃഖത്തോടെ നോക്കി നിൽക്കേണ്ടി വന്നിരുന്നു. (സെൽഫി ഈസ് സെൽഫിഷ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു സെൽഫി യേശുദാസ് ഡിലീറ്റ് ചെയ്തത്. അതിന് ശേഷം യേശുദാസിന്റെ സെൽഫി ഫോട്ടോകൾ നാട്ടുകാർ കണ്ടു ) വലിയ പാട്ടുകാരനാണ് യേശുദാസ് , പക്ഷെ നല്ലൊരു മനുഷ്യനല്ലെന്ന് നേരിൽ ബോധ്യപ്പെട്ടു. നാല് വർഷത്തിന് ശേഷം, മറ്റുള്ളവരുടെ സന്തോഷമാണ് എന്റെ സന്തോഷമെന്ന് പറയുന്ന മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ നഞ്ചിയമ്മയ്ക്കൊപ്പം അതേ സ്ഥലത്ത് നിന്ന് ആ അജ്ഞാതന് വേണ്ടി ഒരു സെൽഫി പ്രതികാരം.

More in Movies

Trending

Recent

To Top