പ്രഭേച്ചിക്ക് എന്തുപറ്റി… ആളാകെ മാറിപ്പോയി ; ആ ചിത്രം പുറത്ത് വിട്ടപ്പോൾ ആരാധകർ !
മലയാളത്തിന്റെ സ്വത്തെന്ന് ആരാധകർ കരുതുന്ന രണ്ട് പ്രതിഭകളാണ് യേശുദാസും എം.ജി ശ്രീകുമാറും. അവിസ്മരണീയമായ സ്വരമാധൂര്യം കൊണ്ട് ഇന്ത്യ മുഴുവനും ഇന്നും ഗാനഗന്ധർവൻ കെ ജെ യേശുദാസിന്റെ ശബ്ദത്തിന് ആരാധകരുണ്ട്. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്ന ശബ്ദമാധൂര്യമാണ് അദ്ദേഹത്തിന്റേത്. അമേരിക്കയിൽ വിശ്രമജീവിതം നയിക്കുകയാണ് യേശുദാസും ഭാര്യ പ്രഭയും.
ഒരു സ്റ്റേജ് ഷോയുടെ ഭാഗമായി അമേരിക്കയിൽ എത്തിയ എം ജി ശ്രീകുമാറും ഭാര്യയും ഗാനഗന്ധർവനെ നേരിൽ ചെന്ന് കണ്ട ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വളരെ നാളുകൾക്ക് ശേഷം ഇരുകുടുംബങ്ങളും ഒന്നിച്ചുള്ള ചിത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വളരെ വേഗത്തിൽ വൈറലായി മാറുകയായിരുന്നു.
യേശുദാസ് ഭാര്യയ്ക്കൊപ്പം അമേരിക്കയിലാണ് സ്ഥിരതാമസം. യേശുദാസിനെയും കുടുംബത്തെയും സന്ദർശിച്ച നിമിഷത്തെ ധന്യ നിമിഷമെന്നാണ് എം.ജി ശ്രീകുമാർ വിശേഷിപ്പിച്ചത്. ‘ധന്യമാം നിമിഷങ്ങൾ… അമേരിക്കയിൽ ദാസേട്ടന്റെ വീട്ടിൽ ഏകദേശം മൂന്ന് മണിക്കൂറോളം സംഗീതത്തെ കുറിച്ച് മാത്രം സംസാരിച്ചു.’എന്റെ അച്ഛൻ മലബാർ ഗോപാലൻ നായരും ദാസേട്ടന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ് സാറും സമകാലീനരും ഒരുമിച്ച് നാടകത്തിൽ പാടി അഭിനയിച്ചവരും ആയിരുന്നു.
അങ്ങനെ കുടുംബവുമായുള്ള ബന്ധം. ഒപ്പം പ്രഭ ചേച്ചിയും ലേഖയും… ലവ് യൂ ദാസേട്ടാ…’, എന്നാണ് എം.ജി ശ്രീകുമാർ യേശുദാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്. ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപേർ കമന്റുകളുമായി എത്തി. ഏറെയും കമന്റുകൾ എം.ജി ശ്രീകുമാറിനെയും യേശുദാസിനെയും കുറിച്ചായിരുന്നു. ചിലർ യേശുദാസിന്റെ ഭാര്യ പ്രഭയുടെ ആരോഗ്യത്തെ കുറിച്ചും അന്വേഷിച്ചെത്തി. പ്രഭേച്ചിക്ക് എന്തുപറ്റി… ആളാകെ മാറിപ്പോയി എന്നായിരുന്നു ഒരു കമന്റ്.
പഴയ രൂപത്തിൽ നിന്നും മാറി ശരീരഭാരം കുറഞ്ഞാണ് എം.ജി ശ്രീകുമാർ പങ്കുവെച്ച ചിത്രത്തിൽ പ്രഭ യേശുദാസുള്ളത്. അതുകൊണ്ട് തന്നെയാണ് പെട്ടെന്നുള്ള രൂപമാറ്റത്തെ കുറിച്ച് ആരാധകരും കമന്റിലൂടെ ചോദിച്ചത്. ചിലരുടെ പരാതി ദാസേട്ടന്റെ മുഖത്ത് ഒരു ചിരിപോലും ഇല്ല എന്നതായിരുന്നു. മലയാളത്തിന്റെ പുണ്യങ്ങളാണ് എം.ജി ശ്രീകുമാറും യേശുദാസുമെന്നാണ് മറ്റൊരാൾ കുറിച്ചത്. ‘മലയാളത്തിന്റെ പുണ്യങ്ങൾ…
ചിലയാളുകളോട് എത്ര ഇഷ്ടം എന്ന് ചോദിച്ചാൽ ആകാശത്തേക്ക് ചൂണ്ടിക്കാട്ടിക്കാണിക്കേണ്ടിവരും. അത്തരം രണ്ടുപേർ… രണ്ടുപേരുടെയും ശബ്ദം മലയാളികളുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുന്നു. ദാസ് സാറിന് എന്റെ നാടുമായി ആത്മബന്ധമുണ്ട്. വയലാർ… ആത്മാവും ആത്മബന്ധവും സത്യമാണ്. ഒരേ തൂവൽ പക്ഷികൾ ഒരുമിച്ച് പറക്കും എന്ന് പറയുന്നത് പോലെയാണത്. വയലാറിന്റെ വരികൾക്ക് ദേവരാജൻ മാഷിന്റെ സംഗീതം തന്നെ വേണം.
അതിന് ജീവൻ നൽകാൻ ദാസ് സാറിന്റെ ശബ്ദം തന്നെ വേണം. ഇവർ ഒരേ കാലഘട്ടത്തിൽ ജനിച്ച് ഒരുമിച്ച് വന്നത് ആത്മബന്ധമല്ലാതെ മറ്റെന്താണ്?’, എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്. ചിലർ അമേരിക്കൻ ജീവിതം അവസാനിപ്പിച്ച് യേശുദാസ് കേരളത്തിലേക്ക് വന്ന് താമസമാക്കണമെന്നും കമന്റുകളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ‘ദാസേട്ടന് കേരളത്തിൽ കൊച്ചിയിൽ തന്നെ താമസിക്കുന്നതല്ലേ നല്ലത്?. കേരളത്തിന്റെ മുത്ത് കേരളത്തിൽ തന്നെ ഉള്ളതല്ലേ ഞങ്ങൾക്കും സന്തോഷം, ദാസേട്ടൻ അമേരിക്ക വിട്ട് കേരളത്തിലേക്ക് വരണം.
ഈ മലയാള മണ്ണ് ആണല്ലോ ദാസേട്ടനെ ദാസേട്ടൻ ആക്കിയത്…’, എന്നിങ്ങനെയാണ് ചില കമന്റുകൾ. അമേരിക്കയിലെ ഡാലസിലെ മകന്റെ വസതിയിലാണ് യേശുദാസും ഭാര്യയും വിശ്രമജീവിതം ആസ്വദിക്കുന്നത്. അടുത്തിടെ പൊതു ഉദ്യാനത്തിൽ സായാഹ്നസവാരിയ്ക്കെത്തിയപ്പോൾ അദ്ദേഹത്തിന്റെ കൈയിലേക്ക് അണ്ണറക്കണ്ണൻ കയറിയപ്പോഴുള്ള ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മകൻ വിജയ് യേശുദാസും മക്കളും അവധി കിട്ടുമ്പോഴെല്ലാം യേശുദാസിനെ കാണാനും ഒപ്പം സമയം ചിലവഴിക്കാനുമായി പോകാറുണ്ട്. അമേരിക്ക തങ്ങളുടെ സ്വപ്നരാജ്യമാണെന്നാണ് എം.ജിയും ഭാര്യ ലേഖയും മുമ്പ് പറഞ്ഞിട്ടുള്ളത്.
