Social Media
പലചരക്ക് കടയില്‍ നിന്ന് ഭാര്യയ്ക്ക് ഐസ് മിഠായി വാങ്ങി നല്കി ‘റോക്കി ഭായ്’; വൈറലായി ചിത്രങ്ങള്‍
പലചരക്ക് കടയില്‍ നിന്ന് ഭാര്യയ്ക്ക് ഐസ് മിഠായി വാങ്ങി നല്കി ‘റോക്കി ഭായ്’; വൈറലായി ചിത്രങ്ങള്‍
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ സൂപ്പര്‍താരമായ നടനാണ് യഷ്. സോഷ്യ്ല് മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് യഷിന്റെയും ഭാര്യയുടെയും ചിത്രമാണ്.
കര്‍ണാടകയിലെ ഒരു ഗ്രാമത്തിലെ പലചരക്ക് കടയില്‍ നിന്ന് ഭാര്യയ്ക്ക് ഐസ് മിഠായി വാങ്ങി നല്കുന്ന യഷിനെയാണ് ചിത്രത്തില്‍ കാണുന്നത്. യഷിനൊപ്പം ഭാര്യ രാധിക പണ്ഡിറ്റിനേയും ചിത്രത്തില്‍ കാണാം. കടയുടെ സമീപത്ത് ഇട്ടിരിക്കുന്ന കസേരയില്‍ ഇരുന്ന് മിഠായി കഴിക്കുകയാണ് രാധിക.
ഷിറലിയിലെ ചിത്രപുര്‍ മത് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു ദമ്പതികള്‍. ഇവരുടെ മക്കളായ ഐറയും യഥര്‍വും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. ബെസ്റ്റ് കപ്പിള്‍ എന്നാണ് ആരാധകരുടെ കമന്റ്.
2008ല്‍ മൊഗ്ഗിന മനസു എന്ന ചിത്രത്തിലൂടെയാണ് യഷും രാധികയും സിനിമയിലേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇവര്‍ 2016 ഡിസംബറില്‍ വിവാഹിതരാവുകയായിരുന്നു. 2018ലാണ് ആദ്യത്തെ കുഞ്ഞ് പിറക്കുന്നത്. 2019 ല്‍ രണ്ടാമത്തെ കുഞ്ഞും ജനിച്ചു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കാണ് യഷിന്റെ പുതിയ ചിത്രം.
