Social Media
ചര്‍മ്മ സംരക്ഷണ വീഡിയോയുമായി അഭയ ഹിരണ്‍മയി; കുളി സീന്‍ കൂടി കാണിക്കാമായിരുന്നുവെന്ന് കമന്റ്, മറുപടിയുമായി താരം
ചര്‍മ്മ സംരക്ഷണ വീഡിയോയുമായി അഭയ ഹിരണ്‍മയി; കുളി സീന്‍ കൂടി കാണിക്കാമായിരുന്നുവെന്ന് കമന്റ്, മറുപടിയുമായി താരം
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. ശ്രദ്ധ നേടിയ ഗായികയാണെങ്കിലും കാരിയാറിനേക്കാള്‍ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് അഭയ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. അഭയ മലയാളികള്‍ക്ക് സുപരിചിതയായ മാറുന്നതും ഈ വാര്‍ത്തകളിലൂടെയാണ്.
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗദറും വേര്‍പിരിയലുമൊക്കെയാണ് അഭയയെ ലൈം ലൈറ്റില്‍ കൊണ്ടുവന്നത്. പതിനാല് വര്‍ഷത്തോളം നീണ്ട ലിവിങ് റിലേഷന്‍ ഒരു വര്‍ഷം മുമ്പാണ് ഇരുവരും അവസാനിപ്പിച്ചത്. ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും അഭയക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ സ്വന്തം ജീവിതവും കരിയറുമായി മുന്നോട്ട് പോവുകയാണ് താരം. സ്‌റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ് അഭയ.
തന്റെ വ്യക്തിപരമായ നേട്ടങ്ങളും സന്തോഷങ്ങളും എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട് അഭയ ഹിരണ്മയി. ഇത്തരത്തില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ വന്ന കമന്റിന് അഭയ നല്‍കിയ മറുപടികളാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ചര്‍മ്മ സംരക്ഷണം സംബന്ധിച്ച ഒരു വീഡിയോയാണ് അഭയ അടുത്തിടെ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഗായികയ്‌ക്കെതിരെ ഈ പോസ്റ്റിന് അടിയില്‍ സൈബര്‍ അധിക്ഷേപവുമായി പലരും എത്തിയത്. കുളിച്ചുവന്നയുടന്‍ അടക്കമുള്ള ദൃശ്യങ്ങളാണ് പലരെയും പ്രകോപിപ്പിച്ചത്.
അതില്‍ ഒരു പ്രൊഫൈലില്‍ നിന്നും മോശമായ ഒരു കമന്റാണ് അഭയ നേരിട്ടത്. ‘കുളി സീന്‍ കൂടി കാണിക്കാമായിരുന്നു ശവം’ എന്ന കമന്റിന് ‘ഞാന്‍ എന്ത് കാണിക്കണം എന്ന് ഞാന്‍ തീരുമാനിച്ചോളാം, കൊച്ചമ്മ പോയാട്ട്’ എന്നാണ് അഭയ മറുപടി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത്തരം ചില അധിക്ഷേപങ്ങളെക്കാള്‍ അഭയയെ അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കമന്റുകള്‍ ഏറെയാണ് പോസ്റ്റില്‍.
നേരത്തെ തന്റെ ബ്രേക്ക് അപ് സംബന്ധിച്ച് ഒരു അഭിമുഖത്തില്‍ അഭയ വെളിപ്പെടുത്തിയിരുന്നു. ഞാന്‍ വളരണമെന്ന് എനിക്ക് ഭയങ്കരമായിട്ടുള്ള ആഗ്രഹം ഉണ്ട്. എനിക്ക് എന്നെ വളര്‍ത്ത് കൊണ്ട് വരണം. എനിക്ക് എന്റേതായ രീതിയ്ക്ക് കാര്യങ്ങള്‍ ചെയ്യണം. അങ്ങനെ വളരണമെങ്കില്‍ ആരെയും കുറ്റം പറഞ്ഞ് വളരാന്‍ പറ്റില്ല. എന്റെ ഇത്രയും കാലത്തെ റിലേഷന്‍ഷിപ്പിനെ കുറിച്ച് ഞാന്‍ മാറി നിന്ന് കുറ്റം പറയുന്നത് ആ ബന്ധത്തോട് ഞാന്‍ കാണിക്കുന്ന നീതികേടായി. അത് ശരിയായിട്ടുള്ള കാര്യമല്ലെന്ന് എനിക്ക് തോന്നിയിരുന്നു.
ലിവിം?ഗ് ടു?ഗെദര്‍ ബന്ധത്തില്‍ ഒന്നുകില്‍ മരണം വരെ ഒന്നിച്ച് പോകാം. അല്ലെങ്കില്‍ എപ്പോഴെങ്കിലും ബ്രേക്കപ്പ് ആവാം. അത് എല്ലാ ബന്ധത്തിലും ഉണ്ട്. ഇതെപ്പോഴെങ്കിലും ബ്രേക്കപ്പ് ആവുകയാണെങ്കില്‍ കുറ്റം പറയാതെ മാന്യമായി ബഹുമാനം കൊടുത്ത് കൊണ്ട് മാറിനില്‍ക്കണം എന്നുണ്ടായിരുന്നു. സ്‌നേഹമുള്ളത് കൊണ്ടാണ് എനിക്ക് മറികടക്കാന്‍ പറ്റിയത്. സ്‌നേഹമില്ലെങ്കില്‍ എനിക്ക് ആ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അങ്ങനെയാെരാളെ കുറിച്ച് കുറ്റം പറയേണ്ട കാര്യമില്ലെന്നും അഭയ പറഞ്ഞു.
അടുത്തിടെ ഗോപി സുന്ദറിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഗോപി സുന്ദറുമായി ബന്ധമുണ്ടായിരുന്ന കാലത്തെ തള്ളിക്കളയാന്‍ പറ്റില്ലെന്നാണ് അഭയ ഹിരണ്‍മയി പറയുന്നത്. ആ കാലഘട്ടത്തെ മാനിക്കാതെ എനിക്കെന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ല. ഗോപി എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്.
ഒരു പരിധി വരെ ഗുരുസ്ഥാനീയനാണ്. അത് മനസിലാക്കാതിരിക്കാന്‍ പറ്റില്ല. പ്രണയിച്ച ആളുമായി പിരിഞ്ഞാലും അവര്‍ നന്നായിരിക്കണമെന്നാണ് താനാഗ്രഹിക്കുന്നതെന്നും അഭയ ഹിരണ്‍മയി വ്യക്തമാക്കി. ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍ക്ക് അങ്ങനെ തോന്നും. ഞാനില്ലെങ്കിലും അപ്പുറത്തുള്ള വ്യക്തി നന്നായിട്ട് ജീവിക്കണം. കാരണം ഞാന്‍ നന്നായിട്ട് ജീവിക്കുകയാണല്ലോ. പ്രണയകാലത്ത് ഞങ്ങള്‍ ഒരുമിച്ച് സിനിമകളില്‍ പാടിയിട്ടുണ്ട്. അത് കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നും അഭയ ഹിരണ്‍മയി വ്യക്തമാക്കി.
നിരവധി അഭിമുഖങ്ങളില്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അഭയ സംസാരിച്ചിട്ടുണ്ട്. ബന്ധം പിരിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഒരിക്കല്‍ ഗോപി സുന്ദര്‍ തന്റെ കരിയറിലും ജീവിതത്തിലുമുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് ഗായിക തുറന്ന് സംസാരിക്കാറുണ്ട്. എന്നാല്‍ ഗോപി സുന്ദര്‍ ഒരിക്കല്‍ പോലും അഭയയെക്കുറിച്ച് ബ്രേക്കപ്പിന് ശേഷം പൊതുവിടങ്ങളില്‍ സംസാരിച്ചിട്ടില്ല.