Malayalam Breaking News
കൊച്ചുണ്ണിയാകാന്‍ നിവിന്‍പോളിയെ തന്നെ തിരഞ്ഞെടുത്തതിന് പിന്നില്‍ !! വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് സഞ്ജയ്….
കൊച്ചുണ്ണിയാകാന്‍ നിവിന്‍പോളിയെ തന്നെ തിരഞ്ഞെടുത്തതിന് പിന്നില്‍ !! വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് സഞ്ജയ്….
കൊച്ചുണ്ണിയാകാന്‍ നിവിന്‍പോളിയെ തന്നെ തിരഞ്ഞെടുത്തതിന് പിന്നില്‍ !! വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് സഞ്ജയ്….
ധാരാളം യുവതാരങ്ങളുണ്ടായിട്ടും കായംകുളം കൊച്ചുണ്ണിയാകാന്‍ നിവിന്‍ പോളിയെ തന്നെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സഞ്ജയ്. കായംകുളം കൊച്ചുണ്ണിയെ ഒരു ആക്ഷൻ കഥാപാത്രമായി മാത്രം കാണാൻ സാധിക്കില്ല എന്നാണ് സഞ്ജയ് പറയുന്നത്. ഒരു സാധാരണക്കാരനായ കൊച്ചുണ്ണി പിന്നീട കള്ളനായി മാറുകയായിരുന്നു. അത് കൊണ്ട് തന്നെ ആ മാറ്റം കാണിക്കേണ്ടത് അനിവാര്യമാണ്. അത് നിവിനെ കഴിയൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
സഞ്ജയിന്റെ വാക്കുകൾ…..
“കായംകുളം കൊച്ചുണ്ണിയെ ഒരു ആക്ഷന്‍ ഹീറോ കഥാപാത്രമായി മാത്രം കാണാന്‍ കഴിയില്ല. തികച്ചും സാധാരണ മനുഷ്യനായിരുന്നു അദ്ദേഹം. പിന്നീട് കള്ളനായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ കഥാപാത്രത്തിന്റെ ആ സാധാരണത്വവും പിന്നീട് വരുന്ന മാറ്റവും ചിത്രത്തില്‍ വളരെ പ്രധാനമാണ്. ഇങ്ങനെയാണ് നിവിന്‍ പോളിയിലേക്ക് എത്തുന്നത്. പ്രതീക്ഷിച്ചതില്‍ അധികമായി കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ നിവിന്‍ കഴിഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന്റെ രണ്ട് ഭാവമാറ്റങ്ങള്‍ വളരെ നന്നായി തന്നെ നിവിന്‍ അവതരിപ്പിച്ചു. നൂറു ശതമാനം കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നാണ് ഞാന്‍ കരുതുന്നത്.”
“സമര്‍ത്ഥമായി ചെയ്യേണ്ട കായംകുളം കൊച്ചുണ്ണി പോലുള്ള കഥാപാത്രത്തെ നിവിന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാനാകും എന്നതില്‍ പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷിച്ച പോലെ 160 ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗിനായി നിവിന്‍ ചിലവഴിച്ചു. നിവിനെ പോലെ തിരക്കുള്ള ഒരു നടന് ഇത്രയും ദിവസം ചിത്രത്തിനായി നീക്കിവെച്ചത് തന്നെ അദ്ദേഹത്തിന്റെ ആത്മാർത്ഥതയാണ്.” – സഞ്ജയ് പറയുന്നു.
Writer Sanjay about Nivin’s character in Kochunni
