ലൈംഗീക ചുവയോടെ സംസാരിച്ച് എതിർത്തിട്ടും തോളിൽ കയ്യിട്ടു ; സംവിധായികക്ക് പിന്നാലെ പത്രപ്രവർത്തകയും ; മുകേഷിനെതിരെ കൂടുതൽ സ്ത്രീകൾ രംഗത്തേക്ക് !!
ചലച്ചിത്ര താരവും കൊല്ലം എം എല്‍ യുമായ മുകേഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ എത്തുന്നു . മുകേഷിനെ അഭിമുഖം ചെയ്യാനായി എത്തിയ ഒരു വനിതാ പത്രപ്രവര്‍ത്തകയോട് മുകേഷ് മോശമായി പെരുമാറിയെന്ന് വ്യക്തമാക്കി മുതിർന്ന മാധ്യമ പ്രവർത്തകനായ ഷാജിജേക്കബാണ് ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്.
ലൈംഗിക ചുവയോടെ സംസാരിച്ച മുകേഷിനോട് തന്റെ നീരസം പെണ്‍കുട്ടി അറിയിച്ചിരുന്നെങ്കിലും മുകേഷ് പെണ്‍കുട്ടിയുടെ തോളില്‍ കയ്യിട്ടെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് ട്വിറ്ററിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ ഇതിനകം വിവാദമായിരുന്നു. ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനിടെ 19 വര്‍ഷം മുന്‍പാണ് സംഭവം. തന്നെ മുകേഷ് മുറിയിലേക്ക് ക്ഷണിച്ചതായും ടെസ് വെളിപ്പെടുത്തി.
മറ്റു ചില സ്ത്രീകളും നടനില്‍ നിന്നുണ്ടായ മോശം അനുഭവം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ആരോപണങ്ങളും പരസ്യമായേക്കും എന്നാണ് സൂചന.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...