Connect with us

പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസ്സില്‍ കണ്ടത് സുരേഷ് ഗോപിയെ; ചിത്രം ഉപേക്ഷിക്കേണ്ടി വന്ന കാരണത്തെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി

Malayalam

പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസ്സില്‍ കണ്ടത് സുരേഷ് ഗോപിയെ; ചിത്രം ഉപേക്ഷിക്കേണ്ടി വന്ന കാരണത്തെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി

പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസ്സില്‍ കണ്ടത് സുരേഷ് ഗോപിയെ; ചിത്രം ഉപേക്ഷിക്കേണ്ടി വന്ന കാരണത്തെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി

ജോജു ജോര്‍ജ് പ്രധാനവേഷത്തിലെത്തി, ജോഷിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ഇപ്പോഴിതാ ഈ ചിത്രത്തില്‍ പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസ്സില്‍ കണ്ടത് സുരേഷ് ഗോപിയെ ആയിരുന്നുവെന്ന് വിവരം. ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

തൃശൂരില്‍ ജനപ്രതിനിധിയാകാന്‍ നോമിനേഷന്‍ സമര്‍പ്പിച്ച സമയത്താണ് പൊറിഞ്ചു മറിയം ജോസിനു േവണ്ടി സംവിധായകന്‍ ജോഷി, സുരേഷ് ഗോപിയെ വിളിക്കുന്നത്. അതേ സമയത്ത് തന്നെ മറ്റൊരു ചിത്രത്തിനായും സുരേഷ് ഗോപിയെ വിളിച്ചിരുന്നു. ജനങ്ങളോടുള്ള പ്രതിബദ്ധത കാരണമാണ് ഈ ചിത്രങ്ങളൊക്കെ ഉപേക്ഷിക്കേണ്ടി വന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

”തൃശൂര്‍ തിരഞ്ഞെടുപ്പിന് നോമിനേഷന്‍ കൊടുത്തതിന്റെ അന്ന് ജോഷി ഏട്ടന്‍ വിളിച്ചിട്ടു പറഞ്ഞു, ‘ഡാ നീ അവിടെ വര്‍ക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല, ആള്‍ക്കാര്‍ക്ക് നിന്നെ അറിയാം, നീ പൊറിഞ്ചുവില്‍ എനിക്കൊരു വേഷം ചെയ്തു താ’. അപ്പോള്‍ ഞാന്‍ പറഞ്ഞു ”ജോഷിയേട്ടാ, ഇത് ഞാന്‍ ഏറ്റെടുത്തുപോയില്ലേ. ഇതില്ലായിരുന്നെങ്കില്‍ വന്നേനെ’.

‘അതൊന്നും നടക്കില്ല നീ മര്യാദക്ക് ഇങ്ങോട്ടു വാടാ’ എന്നാണ് ജോഷി സര്‍ തിരിച്ചു മറുപടി പറഞ്ഞത്.

ഞാന്‍ പറഞ്ഞു, ‘ജോഷിയേട്ടാ ആകപ്പാടെ കുഴപ്പമാകും. ജനങ്ങളോട് ഞാന്‍ ഉത്തരം പറയണ്ടേ’.

ആ സമയത്ത് തന്നെ അടൂര്‍ സാര്‍ എന്നെ വിളിക്കുന്നു ‘സുരേഷ് വന്നാല്‍ എനിക്ക് ഈ പടം ചെയ്യാന്‍ പറ്റും. ഞാന്‍ ഇത് വേറൊരു രീതിയില്‍ പ്ലാന്‍ ചെയ്തതാണ്. സുരേഷ് വരൂ, ഇലക്ഷന്‍ ഒക്കെ അവര്‍ നടത്തിക്കോളും’.

ഞാന്‍ പറഞ്ഞു, ‘സര്‍ ഞാന്‍ കാന്‍ഡിഡേറ്റ് ആണ്’. അദ്ദേഹം പറഞ്ഞു, ‘നീ ഒരു അഞ്ചു ദിവസം വന്നാല്‍ മതി ബാക്കി നമുക്ക് പിന്നീട് എടുക്കാം’. പക്ഷേ ഈ അഞ്ചു ദിവസവും പ്രധാനമാണെന്ന് മറുപടിയായി ഞാന്‍ പറഞ്ഞു.

More in Malayalam

Trending