News
ടിക്ക് ടോക്കിലൂടെ അടുപ്പത്തിലായ സ്ത്രീക്കൊപ്പം ഭർത്താവിനെ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി ! ഒപ്പം പണവും സ്വർണവും !
ടിക്ക് ടോക്കിലൂടെ അടുപ്പത്തിലായ സ്ത്രീക്കൊപ്പം ഭർത്താവിനെ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി ! ഒപ്പം പണവും സ്വർണവും !
By
ടിക്ക് ടോക്ക് ഒരു അപകടമാണ് മാറിയിരിക്കുകയാണ് സമൂഹത്തിൽ . വിവാഹജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒക്കെ ടിക്ക് ടോക്ക് ഒരു അപകടമായി മാറുകയാണ് . ഇപ്പോൾ അതിനു ആക്കം കൂട്ടുന്ന ഒരു വാർത്തയാണ് തമിഴ് നാട്ടിൽ നിന്നും വരുന്നത് .
ഭർത്താവിനെ ഉപേക്ഷിച്ച് ടിക് ടോക്കിലൂടെ പരിചയപ്പെട്ട കൂട്ടുകാരിക്കൊപ്പം യുവതി ഒളിച്ചോടിയിരിക്കുകയാണ് . . തമിഴ്നാട്ടിലെ ശിവഗംഗ ദേവക്കോട്ടയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിനീത എമ്മ 19–കാരിയാണ് അഭി എന്ന മറ്റൊരു സ്ത്രീയ്ക്കൊപ്പം ഒളിച്ചോടി പോയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സഹോദരിയുടെ 25 പവന് സ്വര്‍ണവും വിനീത കൊണ്ടു പോയി.
ഈ വർഷം ജനുവരിയിലാണ് ലിയോ എന്ന യുവാവുമായി വിനീതയുടെ വിവാഹം കഴിഞ്ഞത്. ജോലി ശരിയായതോടെ വിവാഹ ശേഷം യുവാവ് സിങ്കപ്പൂരിലേക്ക് പോയി. ഭര്‍ത്താവ് പോയതിന് പിന്നാലെ വിനീത ടിക് ടോക് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. തുടര്‍ന്നാണ് അഭിയെ പരിചയപ്പെട്ടതും ബന്ധം ദൃഡമായതും. വിനീതയുടെ വീട്ടിലേക്ക് അഭി സ്ഥിരമായി എത്തിയിരുന്നു. ഇതിനിടെ വിദേശത്ത് നിന്ന് ലിയോ അയച്ചു നല്കിയ പണവും വീട്ടിലുണ്ടായിരുന്ന 20 പവനോളം സ്വർണവും ഇരുവരും ചേർന്ന് ധൂർത്തടിച്ചു.
ആര്‍ഭാട ജീവിതം നയിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ പതിവായതോടെ സംശയം തോന്നിയ ലിയോ ഈ മാസം 19-ന് നാട്ടിലെത്തി. താലിമാലയടക്കം കാണാതിരിക്കുകയും അഭിയുടെ ചിത്രം വിനീത കയ്യില്‍ പച്ച കുത്തിയിരിക്കുന്നതും കണ്ടതോടെ ചോദ്യം ചെയ്തു. ഭാര്യയുമായുള്ള പ്രശ്നങ്ങൾ ശക്തമായതോടെ വിനീതയെ സ്വന്തം വീട്ടിലേക്ക് ലിയോ പറഞ്ഞു വിട്ടു. മാതാപിതാക്കള്‍ ഉപദേശിച്ചെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ച വിനീത രണ്ടുദിവസത്തിനുശേഷം കടന്നു കളഞ്ഞു .
women elopes with tik tok friend
