Connect with us

എന്തുകൊണ്ട് ഒരു തമിഴന്‍ ഇന്ത്യ ഭരിക്കുന്ന ദിവസം ഉണ്ടായിക്കൂടാ?, നമ്മളാണ് ആദ്യമായി ഒരു വനിതയെ പ്രധാനമന്ത്രിയാക്കിയത്; കമല്‍ഹാസന്‍

Tamil

എന്തുകൊണ്ട് ഒരു തമിഴന്‍ ഇന്ത്യ ഭരിക്കുന്ന ദിവസം ഉണ്ടായിക്കൂടാ?, നമ്മളാണ് ആദ്യമായി ഒരു വനിതയെ പ്രധാനമന്ത്രിയാക്കിയത്; കമല്‍ഹാസന്‍

എന്തുകൊണ്ട് ഒരു തമിഴന്‍ ഇന്ത്യ ഭരിക്കുന്ന ദിവസം ഉണ്ടായിക്കൂടാ?, നമ്മളാണ് ആദ്യമായി ഒരു വനിതയെ പ്രധാനമന്ത്രിയാക്കിയത്; കമല്‍ഹാസന്‍

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് കമല്‍ ഹാസന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ഇന്ത്യന്‍ 2’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ കമല്‍ ഹാസന്‍ നടത്തിയ പ്രസംഗം വൈറലാകുന്നു. ശങ്കറിന്റെ സംവിധാനത്തില്‍ 1996ല്‍ എത്തിയ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗമായാണ് ഇന്ത്യന്‍ 2 എത്തുന്നത്.

എന്തുകൊണ്ട് ഒരു തമിഴന് ഇന്ത്യ ഭരിച്ചുകൂടാ? എന്ന് ചോദിച്ചു കൊണ്ടാണ് കമല്‍ ചടങ്ങില്‍ സംസാരിച്ചത്. സംവിധായകന്‍ ശങ്കറുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് സംസാരിച്ചാണ് കമല്‍ പ്രസംഗം ആരംഭിച്ചത്.

തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു. ‘ഞാനൊരു തമിഴനാണ്, ഇന്ത്യന്‍, അതാണ് എന്റെ വ്യക്തിത്വം. അതാണ് ഇന്ത്യന്‍ സിനിമയുടെ സീക്വലിന് പിന്നിലുള്ള കാരണവും. ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷ് സങ്കല്‍പ്പമാണ്. അവര്‍ക്ക് തിരികെ പോകാന്‍ ഒരു രാജ്യം ഉണ്ടായിരുന്നതിനാല്‍ അതുകൊണ്ട് അവരുടെ ആശയം ഇവിടെ പ്രവര്‍ത്തിച്ചു.’

‘അത് ഇന്ന് ഇവിടെ ചെയ്യാന്‍ പോകുന്നവര്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഞാന്‍ അത്ഭുതപ്പെടുകയാണ്. എല്ലാ നഗരവും നമ്മുടെതാണ്, എല്ലാവരും നമ്മുടെ ബന്ധുക്കളാണ്. നമ്മുടെ സംസ്ഥാനത്ത് വരുന്ന എല്ലാവര്‍ക്കും നമ്മള്‍ ജീവിതം നല്‍കുന്നു. പിന്നെ എന്തുകൊണ്ട് ഒരു തമിഴന്‍ ഇന്ത്യ ഭരിക്കുന്ന ദിവസം ഉണ്ടായിക്കൂടാ?’

‘ഇത് എന്റെ രാജ്യമാണ്, ഇവിടുത്തെ ഐക്യം നമ്മള്‍ സംരക്ഷിക്കണം. ഒന്ന് ആലോചിച്ചു നോക്കൂ, നമ്മളാണ് ആദ്യമായി ഒരു വനിതയെ പ്രധാനമന്ത്രിയാക്കിയത് (കോണ്‍ഗ്രസ് പ്രസിഡന്റ് കെ കാമരാജിന്റെ പിന്തുണയോടെയാണ് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായത്). അതിനാല്‍ ഇത് ഞങ്ങള്‍ക്ക് സാധിക്കും’ എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.

More in Tamil

Trending

Recent

To Top