Connect with us

ബോളിവുഡ് സിനിമ വേണ്ടന്ന് വച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി ഭാവന !!!

Malayalam Breaking News

ബോളിവുഡ് സിനിമ വേണ്ടന്ന് വച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി ഭാവന !!!

ബോളിവുഡ് സിനിമ വേണ്ടന്ന് വച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി ഭാവന !!!

കല്യാണ ശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത ഭാവന ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഭാവന. വിവാഹശേഷം ഭര്‍ത്താവിനൊപ്പം കന്നഡ സിനിമയിലാണ് ഇപ്പോൾ താരം സജീവമായിരിക്കുന്നത്. ഇപ്പോഴിതാ ഭാവന ബോളിവുഡിലേക്കും അഭിനയിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്.

ഭാവനയെ തേടി ബോളിവുഡില്‍ നിന്നും രണ്ട് അവസരങ്ങള്‍ വന്നെങ്കിലും രണ്ട് സിനിമയിലും അഭിനയിക്കാന്‍ പോയില്ലെന്ന് നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഫിലിം ഫെയറിനോടാണ് ഭാവന ഇക്കാര്യം വെളിപ്പെടുത്തിയത്.

‘കുറേ നാളുകള്‍ക്ക് മുന്‍പാണ് ഈ പ്രോജക്‌ട് വന്നത്. എന്നാല്‍ സ്‌ക്രീപ്റ്റ് നല്ലതാണെന്ന് തോന്നിയിരുന്നില്ല. അതിനാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. അതിന് ശേഷം മറ്റൊരു ബോളിവുഡ് ചിത്രത്തിലേക്കും അവസരം വന്നു. ആ സിനിമയുടെ ഓഡിഷന് വേണ്ടി മുംബൈയിലേക്ക് വരാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആവശ്യമെന്നും നടി പറയുന്നു. താനിത് വരെ ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും’ ഭാവന പറയുന്നു.

തമിഴിലെ ഹിറ്റ് ചിത്രമായ 96 ന്റെ കന്നഡ പതിപ്പില്‍ അഭിനയിക്കുന്നത് ഭാവനയാണ്. 99 എന്ന് പേരിട്ടിരിക്കുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു.

why bhavana rejected bollywood movies

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top