Connect with us

അത് ഓർക്കുമ്പോൾ മനസ്സിൽ പച്ച രക്തത്തിന്റെ മണം; തുറന്നു പറഞ്ഞ് മീര ജാസ്മിൻ!!

Malayalam

അത് ഓർക്കുമ്പോൾ മനസ്സിൽ പച്ച രക്തത്തിന്റെ മണം; തുറന്നു പറഞ്ഞ് മീര ജാസ്മിൻ!!

അത് ഓർക്കുമ്പോൾ മനസ്സിൽ പച്ച രക്തത്തിന്റെ മണം; തുറന്നു പറഞ്ഞ് മീര ജാസ്മിൻ!!

മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞ നടിയാണ് മീര ജാസ്മിൻ. മീര ചെയ്ത സിനിമകൾ വർഷങ്ങൾക്കിപ്പുറവും ജനപ്രിയമായി തുടരുന്നു. രസതന്ത്രം, അച്ചുവിന്റെ അമ്മ, ഒരേ കടൽ, കസ്തൂരി മാൻ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച മീര ഒരു കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു.

തമിഴിലും തെലുങ്കിലും മീരയ്ക്ക് വിജയം ആവർത്തിക്കാൻ കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തുടരെ ലഭിച്ചതാണ് മീരയെ കരിയറിൽ തുണച്ചത്. ആക്ഷേ സിനിമയിൽ കത്തി നിന്ന സമയത്ത് തന്നെ പോയ നടിയാണ് മീര ജാസ്മിൻ. എന്നാൽ അന്ന് വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര. ഒന്നിലേറെ തവണ നടിയെക്കുറിച്ച് ആരോപണങ്ങൾ വന്നു.

സെറ്റിൽ കൃത്യ സമയത്ത് വരാതിരിക്കുക, ഷൂട്ട് നിർത്തി പോകുക, ദേഷ്യം തുടങ്ങിയ പരാതികളാണ് മീരയ്ക്ക് നേരെ വന്നത്. ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് മീരയെ കാണാതായി പതിയെ മീരയെ പ്രേക്ഷകർ മറന്നു. നടിയു‍‌ടെ സ്ഥാനത്ത് മറ്റ് പലരുമെത്തി.

എന്താണ് അക്കാലഘട്ടത്തിൽ മീര ജാസ്മിന്റെ കരിയർ ഗ്രാഫിൽ സംഭവിച്ചതെന്നതിൽ ഇന്നും അവ്യക്തതയുണ്ട്. എന്നാൽ ഇന്ന് വിവാദങ്ങളൊന്നുമില്ലാതെ സിനിമാ രംഗത്ത് വീണ്ടും സാന്നിധ്യമറിയിക്കുകയാണ് മീര.

ഇപ്പോഴിതാ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ കസ്തൂരിമാനിനെ കുറിച്ച് സംസാരിക്കുന്ന മീരയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

വളരെ ഡീപ്പ് ആയിട്ടുള്ള വ്യക്തിയാണ് താനെന്നാണ് മീര ജാസ്മിന്‍ പറയുന്നത്. സിനിമയില്‍ ഇമോഷണല്‍ സീനുകള്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ഫീല്‍ ചെയ്യും. ഇമോഷണലി ഫീല്‍ ചെയ്യുന്ന ആളാണ് ഞാന്‍. അതേ സമയം ജോളി ആയിട്ടുള്ള ആളുമാണ്. കസ്തൂരിമാന്‍ എന്ന സിനിമയിലെ സീനുകളൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ട്. ചാക്കോച്ചനൊപ്പമുള്ള കോളേജില്‍ നിന്നുള്ള സീനുകളൊന്നും മറക്കാന്‍ പറ്റില്ല.

അതുപോലെ ക്ലൈമാക്‌സിലെ സീനും. ഭയങ്കര ആഴമുള്ള സീനാണത്. ജയിലിലുള്ള സീനിനെ കുറിച്ച് പറയുമ്പോള്‍ കുളിര് കോരും. ഷമ്മി തിലകന്റെ കഥാപാത്രത്തെ വീട്ടില്‍ വച്ച് കൊല്ലുന്നൊരു സീന്‍ രാത്രിയിലാണ് ഷൂട്ട് ചെയ്യുന്നത്. ആ സീനിനെ പറ്റി ഓര്‍മ്മിക്കുമ്പോള്‍ പച്ച രക്തത്തിന്റെ മണമാണ് വരിക.

അതിലൊരു ഷോട്ടില്‍ ഞാന്‍ രക്തം മണക്കുന്നത് പോലെ കാണിക്കുനനുണ്ട്. ആ സമയത്ത് ആകെ വല്ലാത്തൊരു അവസ്ഥയിലായി പോകും. കൊന്നതിന് ശേഷം ആ കഥാപാത്രത്തിന്റെ സമനില തെറ്റി പോവുകയാണ്. അതുപോലെ ചാക്കോച്ചന്‍ ജയിലില്‍ വന്ന് എന്നെ കാണുന്ന സീനും വളരെ ടച്ചിങ്ങ് ഉള്ളതാണെന്നാണ് മീര പറയുന്നത്.

വിധിയില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നാണ് മീര പറയുന്നത്. നമ്മുടേതായ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റുന്ന സ്‌പേസില്‍ ആ തീരുമാനം എടുക്കും. പക്ഷേ ഒരു ഒഴുക്കില് പോകുന്ന ആളാണ്. ജീവിതം ഏത് ഒഴുക്കിലൂടെയാണോ എന്നെ കൊണ്ട് പോകുന്നത് അതിലൂടെ ഞാനിങ്ങനെ പോയി കൊണ്ടിരിക്കുന്നു. ജീവിതത്തില്‍ ഒന്നും ശാശ്വതമല്ല. അതുകൊണ്ട് ദൈവം തരുന്ന ഓരോ നിമിഷവും അമൂല്യമാണ്.

നല്ലതായാലും ചീത്തയായാലും കാര്യങ്ങള്‍ അങ്ങനെ നോക്കി കാണുന്ന ആളാണ്. സിനിമയില്‍ കിട്ടുന്ന റോളുകള്‍ പോലും അങ്ങനെയാണ്. അതൊരു വിധിയാണ്. ഒരു സംവിധായകന്‍ വിളിച്ച് ഇങ്ങനൊരു പടമുണ്ട്. മീരയെ ആലോചിക്കുന്നുണ്ടെന്ന് പറയുന്നതൊരു വിധിയാണ്. എനിക്ക് ചെയ്യാനുള്ളത് എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ നന്നായി ചെയ്യുക എന്നതാണ്. അങ്ങനെ തന്നെ പോവുകയാണെന്നും മീര വ്യക്തമാക്കി.

More in Malayalam

Trending