Connect with us

ഇക്കൊല്ലം മുഴുവന്‍ സിനിമ ഒന്നും ചെയ്യാനാവാതെ ജയസൂര്യ വലയും… ഉടനെ തന്നെ ജോലി ഇല്ലാതാകാന്‍ പോകുന്ന ജയസൂര്യയ്ക്ക് ആശംസകള്‍: രഞ്ജിത് ശങ്കര്‍

Malayalam Breaking News

മലയാള സിനിമയിലെ അറിയപ്പെടുന്ന സുഹൃത്തുക്കളാണ് ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും. 2013 ല്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ് സൂപ്പര്‍ഹിറ്റായതോടെ ഇരുവരും ചേര്‍ന്ന് പുണ്യാളന്‍ സിനിമാസ് എന്ന സിനിമാ വിതരണ കമ്പനിയും തുടങ്ങി.

കഴിഞ്ഞ വര്‍ഷം പുണ്യാളന്‍ സിനിമാസ് കമ്പനിയുടെ ബാനറില്‍ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറങ്ങിയിരുന്നു. രണ്ടാം ഭാഗം ആദ്യ ഭാഗത്തെപ്പോലെ വിജയിച്ചില്ലെങ്കിലും ജയസൂര്യയുടെ കരിയറിനെ ഉയര്‍ച്ചയിലേക്കെത്തിച്ച സിനിമയായിരുന്നു ആ ചിത്രം. ജയസൂര്യക്കു ദേശീയ അവാര്‍ഡ് നോടിക്കൊടുത്ത സു..സു..സുധി വാത്മീകം, പ്രേതം, ഞാന്‍ മേരിക്കുട്ടി ഇവര്‍ ഒന്നിച്ച മറ്റു ചിത്രങ്ങള്‍.

ജയസൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആത്മസുഹൃത്തിന് ആശംസകളുമായി രഞ്ജിത്ത് എത്തിയിരിക്കുകയാണ്. ജയസൂര്യയ്ക്ക് സിനിമയൊന്നും ചെയ്യാനാവാതെ ഇക്കൊല്ലം മുഴുവന്‍ വലയുമെന്നാണ് രഞ്ജിത്ത് പറയുന്നത്. ഈ നടന്‍ സിനിമയൊന്നും ചെയ്യാനാവാതെ ഇക്കൊല്ലം മുഴുവന്‍ വലയുമെന്നാണ് തോന്നുന്നത്. എന്തെന്നാല്‍ ഇദ്ദേഹത്തിനു മുന്നിലെത്തുന്ന സ്‌ക്രിപ്റ്റില്‍ പൂര്‍ണവിശ്വാസമാവാതെ ആ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാവാത്ത നിലയിലേക്ക് ഇദ്ദേഹം വളര്‍ന്നിരിക്കുകയാണ്. ഉടനെ തന്നെ ജോലി ഇല്ലാതാകാന്‍ പോകുന്ന ജയസൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് രഞ്ജിത്ത് ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മുമ്പ് ഒരുപാടു സിനിമകള്‍ ചെയ്യ്തിരുന്ന ജയസൂര്യ ഇപ്പോള്‍ സ്‌ക്രിപ്റ്റുകളെ പക്വതയോടെ സമീപിക്കുന്നതിലുള്ള സന്തോഷവും രഞ്ജിത്ത് ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ തിരക്കഥകളെ അളന്നു മുറിച്ചു പരിശോധിക്കാന്‍ തുടങ്ങിയ സ്ഥിതിക്ക് സിനിമയില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥ വരുമെന്നും രഞ്ജിത്ത് സൂചന നല്‍കുന്നു.

Ranjith Sankar about Jayasurya

More in Malayalam Breaking News

Trending

Recent

To Top