Connect with us

കണ്ണുകൾ ആണ് എന്നെ ഏറെ ആകർഷിച്ചത്; കഴിഞ്ഞകാല പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് മഹീന!!

Malayalam

കണ്ണുകൾ ആണ് എന്നെ ഏറെ ആകർഷിച്ചത്; കഴിഞ്ഞകാല പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് മഹീന!!

കണ്ണുകൾ ആണ് എന്നെ ഏറെ ആകർഷിച്ചത്; കഴിഞ്ഞകാല പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് മഹീന!!

ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക് സുപരിചിതനാക്കിയത്. അഭിനയത്തോടുള്ള ഇഷ്ടം മൂലം അവസരങ്ങൾക്കായി റാഫി കഠിനമായി പരിശ്രമിച്ചു.

അങ്ങനെയാണ് ചക്കപ്പഴത്തിലേക്ക് എത്തുന്നത്. സുമേഷ് ക്ലിക്കായതോടെ സിനിമയിലേക്കും റാഫിക്ക് അവസരങ്ങൾ കിട്ടി തുടങ്ങി. റാഫിയുടെ ഭാര്യ മഹീനയും യുട്യൂബിലൂടെയും മറ്റ് സോഷ്യൽമീഡിയ പേജുകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

തന്റെയും ഭര്‍ത്താവിന്റെയും വിശേഷങ്ങളും സന്തോഷ നിമിഷങ്ങളുമൊക്കെ മഹീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.

കുറച്ചു ദിവസങ്ങളായി ഇരുവരും വേർപിരിഞ്ഞു എന്നൊക്കെയുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് താനും റാഫിയും വേർപിരിഞ്ഞുവെന്ന് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീ‍ഡിയോയിലൂടെ മഹീന വെളിപ്പെടുത്തിയത്.

റാഫിയും ആയി ഒത്തുപോകാൻ ഏറെ ശ്രമിച്ചുവെന്നും അത് നടക്കാതെ വന്നപ്പോഴാണ് വിവാഹജീവിതം അവസാനിപ്പിക്കാൻ തീരുമാനം എടുത്തതെന്നും മഹീന പറഞ്ഞിരുന്നു. താരത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ ആണ് എത്തിയത്.

ഇപ്പോഴിതാ കഴിഞ്ഞകാല പ്രണയത്തിന്റെ കഥയുമായി രംഗത്തെത്തിയിരിക്കുകയാണ് മഹീന മുന്ന. കഴിഞ്ഞകാലം എന്നുപറയുമ്പോൾ സ്കൂൾ കാലഘട്ടത്തിൽ തോന്നിയ പ്രണയം ആണെന്നാണ് മഹീന പറയുന്നത്. അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന പൂച്ചക്കണ്ണുള്ള ആ ചെക്കനോട് തോന്നിയ പ്രണയം ഇന്നും മറക്കാൻ ആകാത്ത ഒരു നോസ്റ്റാൾജിക് ഫീൽ ആണ് നൽകുന്നതെന്നും മഹീന പറയുന്നു.

ആ സമയത്ത് ഫോൺ ഉണ്ടായിരുന്നു അങ്ങനെ പരസ്പരം പ്രണയിക്കാൻ തുടങ്ങി. അവന്റെ ബൈക്കിന്റെ ഒച്ച കേൾക്കുമ്പോൾ ചെവികൾ കാതോർത്ത കാലവും മഹീന പറഞ്ഞു. എട്ടാം ക്ലാസ്സ് കഴിഞ്ഞു ഒൻപത്തിലേക്ക് എത്തുന്നു. എല്ലാ ദിവസവും ആള് എന്നെ കാണാൻ വരും.

എനിക്ക് പള്ളിയുണ്ട് ട്യൂഷൻ ഉണ്ട്. ഈ ട്യൂഷൻ വിടുന്ന സമയത്താണ് അദ്ദേഹം വരുന്നത്. ആ ഏരിയയിൽ ഉള്ള ആളുകൾക്ക് ഒക്കെ ഈ പ്രണയം അറിയാം. ആരും കാണല്ലേ എന്ന് പ്രാർത്ഥിച്ചാണ് പോക്ക് എങ്കിലും മിക്ക ആളുകൾക്കും ഞങ്ങളുടെ പ്രണയം അറിയാം. ഇതൊക്കെ എന്റെ ഉമ്മക്കും വാപ്പയ്ക്കും അറിയുന്ന കഥയാണ്.

എന്റെ വീട്ടിൽ നിന്നും ട്യൂഷൻ സെന്ററിലേക്ക് ഒരു ഇരുപത് മിനിറ്റോളം ദൂരം ഉണ്ട്. ഞാൻ നടക്കുന്ന കാര്യമൊക്കെ ആളോട് മെസേജ് വഴി അറിയിക്കും. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടി പത്തുമിനിറ്റോളം സംസാരിച്ചാണ് നടപ്പ്. ആരെങ്കിലും കാണുമോ എന്നൊക്കെ പേടിച്ചാണ് നടക്കുന്നത് എങ്കിലും കാണുന്ന ആ സന്തോഷം ഉള്ളിൽ ഉണ്ട്.

ഞാൻ ഒറ്റ മോളാണ് വീട്ടിൽ വലിയ വിഷയങ്ങൾ ഒന്നും ഉണ്ടാകില്ല എങ്കിലും നെഞ്ചിലും ഒരു പെടപ്പ് ആണ്. എങ്കിലും കൈകോർത്ത് ഇങ്ങനെ നടക്കും ആ പത്തുമിനിറ്റ് നേരം. അങ്ങനെ പോയിക്കൊണ്ടിരുന്ന സമയത്ത് എന്റെ വീട്ടിൽ ആരോ അറിയിച്ചു. അടിയും വഴക്കും കിട്ടി. എന്റെ ഫോണും പോയി.

ആളുടെ നമ്പർ കാണാതെ അറിയാം. അങ്ങനെ ഉമ്മച്ചിയുടെ ഫോണിൽ നിന്നും ഞാൻ വിളിച്ചു വിവരം പറഞ്ഞു. ഒരു മൂന്ന് വർഷം നീണ്ടുനിന്ന ബന്ധം. ഒരിക്കൽ പോലും ഞങ്ങൾ വഴക്ക് ഉണ്ടാക്കിയിട്ടില്ല അത്രയും നല്ലൊരു ബന്ധം. വീട്ടിൽ പിടിച്ച ശേഷം സംസാരിക്കാൻ പറ്റാതെ ആയി.

ഉമ്മ കുളിക്കാൻ പോകുന്ന സമയത്ത് ഉമ്മയുടെ ഫോണിൽ നിന്നും ഞാൻ വിളിക്കും അത് മാത്രമാണ് ഏക ആശ്വാസം. അങ്ങനെ ബന്ധം മുൻപോട്ട് പോകുന്ന സമയത്താണ് ആള് ദുബായിലേക്ക് പോകുന്നത്. ശരിക്കും ഒരുപാട് മിസ് ചെയ്യുന്ന കാലം. സത്യത്തിൽ ആ കാലം ഒക്കെ എന്ത് രസമായിരുന്നു എന്ന് തോന്നിപോകുന്നു. വിശ്വസിക്കാൻ പോലും വയ്യ. അത്രയും അടിപൊളി ആയിരുന്നു ആ പ്രണയം എന്നും മഹീന പറഞ്ഞു.

മഹീന തന്നെയാണ് താനും റാഫിയും വേർപിരിഞ്ഞുവെന്ന് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീ‍ഡിയോയിലൂടെ വെളിപ്പെടുത്തിയത്. എല്ലാത്തിനുമുള്ള മറുപടിയാണ് പുതിയ വീഡിയോയിലൂടെ മഹീന നൽകിയത്. നാളുകളായി കേൾക്കുന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടി പറയാനാണ് ഈ വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് മഹീന വീഡിയോ ആരംഭിച്ചത്.

മോശമായ രീതിയിൽ ചില കമന്റുകളും എനിക്ക് ലഭിക്കുന്നുണ്ട്. ഞാൻ സോഷ്യൽമീഡിയയിൽ നിൽക്കുന്ന വ്യക്തിയായതുകൊണ്ട് തന്നെ പലർക്കും പല ചോദ്യങ്ങളും എന്നെ കുറിച്ച് ചില കാര്യങ്ങളും അറിയാൻ താൽപര്യമുണ്ടാകും. അതിൽ ഞാൻ തെറ്റ് പറയുന്നില്ല.

കാരണം എന്റെ ലൈഫ് ഞാൻ സോഷ്യൽമീഡിയയിലൂടെ കാണിച്ചിട്ടുള്ളതാണ്. എല്ലാ കാര്യങ്ങളും തുറന്ന് പറയണമെന്ന് എനിക്ക് ഇല്ല. എന്റെ ജീവിതം ചർച്ച വിഷയമാക്കാനും താൽപര്യപ്പെടുന്നില്ല. കുടുംബകാര്യം യുട്യൂബിൽ കൊണ്ടുവന്ന് ആളുകൾ ചർച്ച ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിനോട് എനിക്ക് താൽപര്യമില്ല.

എന്നോട് മാത്രമല്ല എന്നെ ചുറ്റി പറ്റി നിൽക്കുന്ന ആളുകളോടും എന്റെ പേഴ്സണൽ കാര്യങ്ങളുമായി ബന്ധപ്പെടുത്തി ആളുകൾ പലതും ചോദിക്കുന്നുണ്ട്. അത് എന്റെ ഫ്രണ്ട്സിന് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. അത് അവർ പലപ്പോഴും പറയാതെ പറഞ്ഞിട്ടുമുണ്ട്.

അതെല്ലാം കൊണ്ട് കൂടിയാണ് ഈ വീഡിയോ ചെയ്യുന്നത്. എന്റെ മാതാപിതാക്കളും ആളുകളുടെ ചോദ്യം അഭിമുഖീകരിക്കേണ്ട അവസ്ഥ വരുന്നുണ്ട്. ഞങ്ങൾ സെപ്പറേറ്റഡാണ്. എന്തുകൊണ്ട് വേർപിരിഞ്ഞുവെന്ന കാരണം വെളിപ്പെടുത്താൻ താൽപര്യമില്ല.

ദുബായിലേക്ക് വന്നശേഷം അവൾ മാറി, മഹീന റാഫിയെ ഒഴിവാക്കിയത് ദുബായിൽ വന്നശേഷം എന്നൊക്കെ എന്നെ കുറിച്ച് പലരും പ്രചരിപ്പിക്കുന്നുണ്ട്. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. സത്യാവസ്ഥ എനിക്ക് മാത്രമെ അറിയൂ.

യുഎഇയിൽ വരുന്ന എല്ലാ പെൺകുട്ടികളും മോശക്കാരാണോ?. കരിയർ ബിൽഡ് ചെയ്യണം, സ്വന്തം കാലിൽ നിൽക്കണം, മാതാപിതാക്കളെ നോക്കണം എന്നുള്ള ഉദ്ദേശത്തോടെയാണ് ഞാൻ ഇവിടെ ജോലി ചെയ്യാൻ വന്നത്.

ഞാൻ റാഫിയെ തേച്ചതാണ് എന്നൊക്കെ കമന്റ് വരാൻ ചാൻസുണ്ട്. പെൺകുട്ടികൾ മാത്രമാണോ തേക്കുന്നത്?. സിറ്റുവേഷൻ കൊണ്ട് ബന്ധം വേണ്ടായെന്ന് വെക്കുന്ന പെൺകുട്ടികൾ വരെയുണ്ട്. അതുകൊണ്ട് തന്നെ പെൺകുട്ടികൾ മാത്രമാണ് തേക്കുന്നത്, ചതിക്കുന്നത് എന്ന് കരുതരുത്. ആൺകുട്ടികൾക്കും ഇതൊക്കെ പറ്റും. എല്ലാ ആൺകുട്ടികളും പെൺകുട്ടികളും നല്ലവരല്ല.

മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് ബന്ധം അവസാനിപ്പിച്ചത്. അതിന് വേറെയും കാരണങ്ങളുണ്ട്. ഞങ്ങൾ ഞങ്ങളുടെ സന്തോഷം മാത്രമെ നിങ്ങളെ കാണിച്ചിട്ടുള്ളു. റീൽ ലൈഫും റിയൽ ലൈഫും വ്യത്യസ്തമാണ്. ഇന്ന് നന്നായി നടക്കുന്ന ആളുകൾ നാളെ നന്നായി നടക്കണമെന്നില്ല. ഒരു നിമിഷം കൊണ്ട് സാഹചര്യം മാറും. ഫെയിം കണ്ടിട്ട് കെട്ടിയതാണ് എന്നൊക്കെ എന്നെ പറ്റി പറഞ്ഞ് കേട്ടു.

എന്താണ് ഫെയിം?. അതിന് പിറകിലും ലൈഫുണ്ട്. ഫെയിം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. അത് പണമാണെങ്കിലും. ഫെയിം കണ്ട് കെട്ടിയിട്ട് അത് കഴിഞ്ഞപ്പോൾ ഞാൻ റാഫിയെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞവർ വരെയുണ്ട്. അതിനോട് യോജിക്കാൻ പറ്റില്ല. ഇഷ്ടപ്പെട്ടിട്ട് കെട്ടിയതാണ്. വേർപിരി‍യുന്നതാണ് ഞങ്ങളുടെ രണ്ട് പേരുടേയും കരിയറിന് നല്ലതെന്ന് തോന്നി.

പറ്റാത്ത ഒരു കാര്യം ചെയ്താൽ അത് നമ്മളെ കൂടുതൽ വിഷമിപ്പിക്കും. ജീവൻ നഷ്ടപ്പെടുത്തുന്നതിനോട് താൽപര്യമില്ല. ഞാൻ കഷ്ടപ്പെട്ടാലെ എനിക്ക് ജീവിക്കാൻ പറ്റു. കോമഡി ചെയ്യുന്ന വ്യക്തി എപ്പോഴും അങ്ങനെയാണെന്ന് കരുതരുത്. അയാൾക്ക് വേറൊരു ലൈഫുണ്ട്.

ഞാൻ അനുഭവിക്കുന്നത് എനിക്ക് മാത്രമെ അറിയൂ. എന്റെ മെന്റൽ ഹെൽത്തും ബോഡിയും മാതാപിതാക്കളേയും എല്ലാം എനിക്ക് നോക്കണം. അതിന് വേണ്ടിയുള്ള കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. ഞാൻ എടുത്തത് നല്ല തീരുമാനമായാണ് എനിക്ക് തോന്നിയത് എന്നുമാണ് മഹീന പറഞ്ഞത്.

More in Malayalam

Trending

Recent

To Top