വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!!
By
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ പ്രതീഷ് ജോഡികൾക്ക് നിരവധി ആരാധകരാണുള്ളത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ രേഷ്മയുടെ റീൽസുകളൊക്കെ ശ്രദ്ധിക്കപ്പെടാറുണ്ട്. മോഡലിങ് രംഗത്തും ആക്ടീവാണ് താരം. യൂട്യൂബ് വ്ലോഗർ കൂടിയായ രേഷ്മയുടെ വ്ലോഗുകൾക്കും ആരാധകരേറെയാണ്.
ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് രേഷ്മ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പങ്കാളിയുടെ മുഖം കാണിക്കാതെ ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ചിത്രമാണ് രേഷ്മ പങ്കുവെച്ചത്. ഞങ്ങളുടെ വിവാഹ നിശ്ചയം ഉടൻ ഉണ്ടാകുമെന്നും രേഷ്മ പറഞ്ഞു.
നിങ്ങളുടെ ഇരുണ്ട ദിനങ്ങളെ ഏറ്റവും തിളക്കമുള്ള പ്രതീക്ഷയാക്കി മാറ്റുന്ന ആളെ കണ്ടുമുട്ടുമ്പോൾ അത് നടക്കേണ്ടതാണെന്ന് നിങ്ങൾക്കറിയാം. എന്റെ പങ്കാളിയായി ഇവനെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. അതിനുമപ്പുറമാണ് ഇവൻ. എന്റെ അടുത്ത സുഹൃത്താണ്.
എന്റെ കെെ പിടിച്ച് മൃദുവായി ആശങ്കപ്പെടേണ്ട നമുക്ക് നോക്കാം, ഞാൻ എപ്പോഴും നിനക്കൊപ്പമുണ്ടാകും എന്ന് പറയുന്ന ആൾ. ഞാൻ ഏറ്റവും മോശം സാഹചര്യത്തിലായിരുന്നപ്പോഴാണ് അവൻ എന്റെ ജീവിതത്തിലേക്ക് വന്നത്. എന്റെ ഏറ്റവും ഇരുണ്ട പേടി സ്വപ്നങ്ങളിൽ നിന്ന് എന്നെ മോചിപ്പിച്ചു. അവയെ ഏറ്റവും വർണാഭമായ സ്വപ്നങ്ങളാക്കി മാറ്റി. അവൻ എന്റെ ഏറ്റവും വലിയ പ്രചോദനമായി. എന്റെ നിരന്തരമായ പിന്തുണയായി.
എല്ലാ ദിവസവും പുഞ്ചിരിയുടെ പിന്നിലെ കാരണമായി. വെെകാതെ ഞങ്ങളുടെ വിവാഹ നിശ്ചയം ഉണ്ടാകും. ഞങ്ങളുടെ വിവാഹനിശ്ചയം ഉടൻ ആരംഭിക്കുകയാണ്. ഹൃദയത്തിൽ വളരെയധികം സ്നേഹവും നന്ദിയും അർപ്പിച്ച് കൊണ്ട് ഞങ്ങളുടെ ജീവിതത്തിലെ ആ വലിയ ദിവസത്തിനായി കാത്തിരിക്കുകയാണ്.
ഞങ്ങളുടെ പ്രണയം അംഗീകരിച്ച് അവനെ സ്വന്തം മകനായി കണ്ട എന്റെ മാതാപിതാക്കളോട് ഞാൻ ശരിക്കും നന്ദിയുള്ളവളാണ്. ഈ യാത്ര കൂടുതൽ സവിശേഷമാക്കിയതിന് ഞങ്ങളുടെ മാതാപിതാക്കൾക്ക് വളരെ നന്ദിയെന്നുമാണ് രേഷ്മ സോഷ്യൽ മീഡിയയിൽ കുറിച്ചു.
കുടുംബവിളക്കിന് ശേഷം രേഷ്മയെ അധികം സീരിയലുകളിൽ കണ്ടിട്ടില്ല. പഠനം മുന്നോട്ട് കൊണ്ടു പോകാനായി അഭിനയം പൂർണമായും മാറ്റി നിർത്തിയതാണെന്നാണ് നടി പറഞ്ഞത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു കുടുംബവിളക്ക്.
ബംഗാളി സീരിയല്‍ ശ്രീമേയിയുടെ മലയാളം പതിപ്പായിരുന്നു കുടുംബവിളക്ക്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി എന്നീഭാഷകളിലും സീരിയല്‍ സംപ്രേക്ഷണ ചെയ്തിരുന്നു. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്.
നടി മീര വാസുദേവാണ് സീരിയലില്‍ പ്രധാന വേഷത്തില്‍ എത്തിയത്. സുമിത്ര എന്ന കഥാപാത്രത്തെയായിരുന്നു മീര അവതരിപ്പിച്ചിരുന്നത്. സുമിത്രയുടെ ഇളയ മരുമകൾ സഞ്ജന എന്ന കഥാപാത്രത്തെയാണ് രേഷ്മ അവതരിപ്പിച്ചിരുന്നത്.
